2022 2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രധാന പ്രവർത്തനങ്ങൾ താഴെ നൽകുന്നു

മീഡിയ സെൻറർ

 

സിയാ ബോബി ടിജോ, തസ്ബിയ കെ ജെ ,അപർണ കെ ജെ , ജിയ ജോൺ , റിയ ഷാജി, നന്ദനാലക്ഷ്മി, ശ്രീനന്ദ ബിജു, ദേവനന്ദന് വേണു എന്നിവരുടെ നേതൃത്വത്തിലാണ് മീഡിയ സെൻറർ പ്രവർത്തിക്കുന്നത്. സ്കൂളിൽ ദൈനംദിനം നടക്കുന്ന പരിപാടികൾ മീഡിയ സെൻറർ ക്യാമറയുടെ സഹായത്തോടെ ഫോട്ടോയും വീഡിയോകളും തയ്യാറാക്കി ശേഖരിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക്

സ്കൂൾ കലോത്സവ ഹെൽപ്പ് ഡെസ്ക്

 

സ്കൂൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ച് പ്രവർത്തിച്ചിരുന്നു. മത്സര ഫലങ്ങൾ ,വിവിധ വേദികളിൽ നടക്കുന്ന മത്സരയിനങ്ങൾ , വിവിധ വേദികളിലേക്കുള്ള വഴികൾ, ഭക്ഷണ സമയം, ഭക്ഷണ കൂപ്പൺ വിതരണം തുടങ്ങിയവ യഥാസമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക് വളരെയധികം സഹായിച്ചു.


അമ്മ@ഈ ലോകം


ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് പരിശീലനം നൽകി സ്വയംതൊഴിൽ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചത് നടപ്പിലാക്കിയ പദ്ധതിയാണ് അമ്മ ഈ ലോകം . പ്രതികാരം തിങ്കളാഴ്ച 4 മണി മുതൽ 5 മണി വരെയാണ് പ്രസ്തുത പരിശീല പരിപാടി നടക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇൻറർനെറ്റ് ഗ്രാഫിക്സ് ആനിമേഷൻ വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നടക്കുന്നത് . 20 പേരടങ്ങുന്ന ബാച്ചുകൾ ആണ് പരിശീലനം

"https://schoolwiki.in/index.php?title=പ്രധാന_പ്രവർത്തനങ്ങൾ&oldid=2017050" എന്ന താളിൽനിന്ന് ശേഖരിച്ചത്