Spslps
പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച പ്രവേശനോത്സവത്തിന് മുന്നോടിയായി അധ്യാപകരും പിടിഎ മെമ്പർമാരും ഒത്തുകൂടി വിവിധ യോഗങ്ങൾ ചേർന്നു.ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂൾ അലങ്കരിക്കുന്നതിന് വേണ്ടി എല്ലാവരും ചൊവ്വാഴ്ച എത്തി അലങ്കാര പ്രവർത്തനങ്ങൾ നടത്തി. പ്രവേശനോത്സവം ഭംഗിയായി നടത്തുന്നതിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു.ജൂൺ 1 ബുധനാഴ്ച അധ്യാപകരെല്ലാം നേരത്തെതന്നെ വിദ്യാലയത്തിൽ എത്തിയിരുന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ കുട്ടികളെ ചെണ്ടമേള ത്തോടുകൂടി വരവേറ്റു.കുട്ടികളെ ഗേറ്റിനു മുൻപിൽ നിന്ന് ത...