എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത് (മൂലരൂപം കാണുക)
20:53, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിൽ കോളശ്ശേരി എന്ന ഒരു ഇടത്തരം നായർ തറവാട്ടിലെ മുതിർന്ന സഹോദരങ്ങളായിരുന്ന രാഘവൻ പിള്ള ഗോപാലപിള്ള എന്നിവരായിരുന്നു സ്കൂൾ ആരംഭിച്ചത്. പത്താംതരം പാസായ ഇരുവരും 1906 നിലത്തെഴുത്ത് പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം എന്ന നിലയ്ക്കാണ് തുടങ്ങിയത്. 8 - 10 വർഷങ്ങൾക്കുശേഷം സർക്കാർ ജോലിക്കാരായതോടുകൂടി ഒന്നാം ക്ലാസ് പഠിത്തം ആരംഭിക്കുകയും അഞ്ചാം ക്ലാസ് വരെ എത്തിക്കുകയുമായിരുന്നു. ആദ്യകാലത്തെ ആശാൻ ശ്രീ കേശവപിള്ള ആയിരുന്നു. | |||
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽപെട്ട കരകളിൽ വിദ്യാലയങ്ങൾ നിലവിലുണ്ടായിരുന്ന സാഹചര്യത്തിലാണ് ആശാൻ പള്ളിക്കൂടം സ്ഥാപിക്കലും നടത്തിപ്പും ഒരു വരുമാനമാർഗ്ഗം എന്നതിലുപരി സാമൂഹിക അന്തസ്സ് കൂടെയായിരുന്നത്. പ്രത്യേകിച്ച് നായർ, ക്രിസ്ത്യൻ സമൂഹങ്ങളിൽ. സ്കൂൾ ആരംഭിച്ച സഹോദരങ്ങളിൽ ഗോപാലപിള്ള കൈത തെക്ക് ചാങ്കൂർ സ്കൂളിൽ അധ്യാപകൻ ആകുകയും ഉണ്ടായി എന്ന് പറയപ്പെടുന്നു. രാഘവൻപിള്ള എക്സൈസ് ഡിപ്പാർട്ട്മെൻറ് ജോലി കിട്ടുകയും ചെയ്തു. ജോലിസംബന്ധമായി ഇരുവരും സ്ഥലത്തില്ലാത്ത വേളയിൽ സഹോദരി ഭർത്താവ് ആയിരുന്ന നീലകണ്ഠൻപിള്ള മാനേജ്മെൻറ് ഭാഗമാകുകയും ഉണ്ടായി. | |||
കോളശ്ശേരിൽ കുടുംബം ഭാഗംവച്ച് പിരിഞ്ഞതിനുശേഷം സ്കൂളും സ്ഥലവും ഓഹരിയുടമ വിലക്കുകയുണ്ടായി. സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കുടുംബത്തിൽപ്പെട്ട ആർക്കും താൽപര്യം ഇല്ലാതാകുകയും ഏകദേശം 5000 രൂപയ്ക്ക് കൊല്ലം രൂപൽ യ്ക്ക് വിൽക്കുകയും ചെയ്തു. 1921 ൽ കൊല്ലം രൂപത മെത്രാൻ ഡോക്ടർ Jerome Fernandez ഈ സ്കൂൾ വിലയ്ക്കുവാങ്ങി. അതിനുശേഷം സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വരുത്തി. അന്നുമുതൽ ഈ കാലയളവ് വരെ ഈ സ്കൂൾ കൊല്ലം രൂപതയുടെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. കോളശ്ശേരി സ്കൂൾ എന്ന ഈ സ്ഥാപനത്തിൻറെ നിലവിലുള്ള പേര് കണ്ണമംഗലം നോർത്ത് എൽ പി സ്കൂൾ എന്നാണ്. | |||
ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം നേടിയ നിരവധി പ്രമുഖ വ്യക്തികൾ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട ചിലരാണ് ചെട്ടികുളങ്ങര പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡൻറ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്ത് അഡ്വക്കേറ്റ് Kannimel നാരായണൻ. അദ്ദേഹം കേരള ഗവൺമെൻറിൻറെ LEGAL AID TO POOR പദ്ധതി പ്രകാരം പബ്ലിക് കൗൺസിലർ ആയിട്ടും സഹകരണ വകുപ്പിൽ ജോയിൻറ് രജിസ്ട്രാർ ആയിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഇതേ സ്കൂളിൽ പഠിച്ച കൃഷ്ണൻകുട്ടി ചീഫ് എൻജിനിയർ ആകുകയും വിശ്വനാഥൻ സബ് ജഡ്ജി ആകുകയും അദ്ദേഹത്തിൻറെ സഹോദരൻ സഹകരണ വകുപ്പിൽ ഇന്നും അസിസ്റ്റൻറ് രജിസ്ട്രാർ ആയി തുടരുകയും ചെയ്യുന്നു | |||
കൂടാതെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി പ്രതിഭകൾ കണ്ണമംഗലം തെക്ക് വടക്ക് കടവൂർ, എന്നീ കരകളിൽ ഉണ്ട്. അവരിൽ എടുത്തു പറയേണ്ടവർ കേണൽ രംഗനാഥ്, ഈ വാർഡിനെ പ്രതിനിധീകരിച്ച് 16 വർഷം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു. കളക്കാട് രവീന്ദ്രൻ ചാന്നാർ സംഗീതവിദ്വാൻ, പ്രഭാകരൻ പിള്ള നാദസ്വര വിദ്വാൻ, അന്തരിച്ച പൊന്നൻ പിള്ള, പ്രൊഫസർ തുടങ്ങി ഇവിടെയും പരിസരങ്ങളിലുമുള്ള ഒട്ടനവധി അധ്യാപകർ അവരിൽ അധികം പേരും അതേ സ്കൂളിൽ തന്നെ അധ്യാപനം നടത്തിയിട്ടുണ്ട്. എം എൽ എ ആയിരുന്ന ഗോപിനാഥൻപിള്ള ഈ സ്കൂളിലാണ് പഠിച്ചത്. | |||
വക്കീലന്മാർ, അധ്യാപകർ, ഡോക്റ്റർമാർ, പോലീസ്, അങ്ങനെ ജീവിതത്തിന്റെ ഒട്ടനവധി വ്യത്യസ്ത മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം ആളുകൾ ഈ സ്‌കൂളിന്റെ ശിഷ്യ സാമ്പത്തിലുണ്ട്. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന ശിഷ്യന്മാരുമുണ്ട്. | |||
ഏകദേശം ഒരു ഡസനിലധികം അധ്യാപകർ ഈ സ്‌കൂളിൽത്തന്നെ പഠിച്ചു പിന്നീട് ഇവിടെത്തന്നെ പഠിപ്പിച്ചു ഒടുവിൽ കാലയവനികക്കുള്ളിൽ മറഞ്ഞവരാണ്. | |||
ഒരു കാലഘട്ടത്തിൽ ഈ നാടിന്റെ ഐശ്വര്യ പ്രതീകമായിരുന്നു ഈ സരസ്വതീ ക്ഷേത്രമെന്നത് ഇന്നും സമൂഹം ഓർക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |