"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{HHSSchoolFrame/Pages}}
{{HHSSchoolFrame/Pages}}
=== ദുരിതാശ്വാസപ്രവർത്തനങ്ങൾ ===
കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ ന‌ടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരമത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ ൧൧ മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും  മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദധയാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തു‌ടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.
തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയമാണ്.
=== സ്നേഹവീട് ===
=== രോഗചികിത്സാ സഹായങ്ങൾ ===
=== ശുചീകരണപ്രവർത്തനങ്ങൾ ===
=== ക്ലബ് പ്രവർത്തനങ്ങൾ ===
== ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം ==
പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി.
സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു.
2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു.
അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..
== സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ==

സൂവർണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂൺ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു.  സ്കൂൾ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാർത്ഥനയ്ക്കും ശേഷം സ്കീൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കർ സ്വാഗതം ആശംസിച്ചു . തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എൻ.വാസവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആർ.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻശ്രീ.എ.സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ ആർപ്പിച്ചു. തുടർന്ന് ബഹുമാന്യനായ പുനലൂർ എം.എൽ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. ​എൻ ബാലഗോപാൽ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരള ഗവർണ്ണർ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിർവ്വഹിച്ചു. കേരളത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നൽകുന്ന മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി. ഗവർണരുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചതനുസരിച്ച് കൃത്യമായും സമയബന്ധിതമായും പരിപാടികൾ നടത്തുന്നതിൽ ജനപ്രതിനിധികളും അധ്യാപകരും .അങ്ങേയറ്റം നിഷ്കർഷ പുലർത്തി.പരിപാടികൾ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെട്ട വൻ ജനാവലി സ്കൂൾ അങ്കണത്തിൽ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികൾക്കും പി.ടി.എ. കൃതജ്ഞത രേഖപ്പെടുത്തി.

== കലയുടെ കാൽചിലമ്പേറി ==

കണ്ണുകൾക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സിൽ തീർക്കുന്ന രാഗഭാവങ്ങൾ കാഴ്ചക്കാരിൽ നിറച്ചത് മണിക്കുറുകൾ നീണ്ട രസവിസ്മയങ്ങൾ. ശ്രീ.അർക്കന്നൂർ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹൃദയാകർഷമായ നിമിഷങ്ങൾ തീർത്തത്.ജൂൺ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാർ നിർവഹിച്ചു. പത്താം ക്ലാസിലെ മലയാളം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂർ നീണ്ട അഭിനയ പെരുമഴ തീർത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളിൽ നിന്ന് വർണ്ണനാതീതമായ ചമൽക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ  മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവർനങ്ങിലെ അസുലഭസന്ദർഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയിൽ നളനെക്കുറിച്ചുള്ള ഔത്സുക്യം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രീ അർക്കന്നൂർ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.

== ആകാശവാണി വിദ്യാഭ്യാസരംഗം ==

ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന  പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്.
വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519260" എന്ന താളിൽനിന്ന് ശേഖരിച്ചത്