"കൂറ്റനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,810 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
('Koottanad is an Indian village in the state of Kerala situated at the border of Thrissur, Palakkad and Malapuram districts...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
Koottanad is an Indian village in the state of Kerala situated at the border of Thrissur, Palakkad and Malapuram districts. It is located 32 km from the Thrissur and 65 km from Palakkad, on the road between Guruvayoor and Palakkad. It is connected by road to other parts of Kerala and the nearest Railway station is Pattambi 9 km away. Bharathapuzha Nila Riverflows through Thrithala, 5 km away. The Pakkanar Memorial, a tribute to the Pariah saint of Parayi petta panthirukulam can be found at Thrithala. The Kattil Madam Temple, a small granite Buddhist monument on the Pattambi-Guruvayoor road, is of great archaeological importance. It is believed to date back to the 9th/10th century AD. The debris of a Fort (Tipu Sultan Fort) can be seen behind Juma Mazjid, Koottanad between Koottanad and Chalissery Road.
<b><u>കൂറ്റനാട്</u></b>
 
കേരളത്തിൽ പാലക്കാട്‌ ജില്ലയിൽ ഉൾപ്പെട്ട ഒരു ചെറിയ പട്ടണമാണ് കൂറ്റനാട്‌. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലായി - പാലക്കാട് പട്ടണത്തിൽ നിന്നും 65 കി.മി.ഉം തൃശൂര് നിന്നും 40 കി.മി.ഉം അകലെയായി സ്ഥിതിചെയ്യുന്നു. ഗുരുവായൂർ - പാലക്കാട്, പൊന്നാനി - പാലക്കാട് പാതയിലെ ഒരു സുപ്രധാന പട്ടണവും തൃത്താല നിയമസഭാമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം കൂടിയാണ് കൂറ്റനാട്‌
പറയിപെറ്റ പന്തിരു കുലത്തിലെ അംഗമായ ഉപ്പുകൂറ്റന്റെ നാട് എന്നത് പിൽക്കാലത്ത് കൂറ്റനാട്‌ എന്ന് അറിയപ്പെടുന്നു.
 
പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്ന കൂറ്റനാട്‌ 1766-ൽ ടിപ്പുവിന്റെ പടയോട്ടതിനു ശേഷം മൈസൂർ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും പിന്നീട് മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ പൊന്നാനി ഉൾപ്പെട്ട പ്രദേശങ്ങൾ കൂറ്റനാട് താലൂക്കിൽ ഉൾപ്പെട്ടതായി ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം കൂറ്റനാട്‌ പാലക്കാട് ജില്ലയുടെ ഭാഗമായി.
 
<b><u>ഭൂമിശാസ്ത്രം</u></b>
പാലക്കാട് ജില്ലയിലെ പട്ടാമ്പി,തൃത്താല,പെരിങ്ങോട്, തൃശൂർ ജില്ലയിലെ കുന്നംകുളം, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം , എടപ്പാൾ, കുറ്റിപ്പുറം എന്നിവ സമീപപ്രദേശങ്ങളാണ്.  
 
<b><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></b>
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഇവിടെയുണ്ട്. വട്ടേനാട് ഹൈസ്കൂൾ, പെരിങ്ങോട് ഹൈസ്കൂൾ, ചാലിശ്ശേരി ഹൈസ്കൂൾ, തൃത്താല ഹൈസ്കൂൾ എന്നിവയാകുന്നു അടുത്തുള്ള പ്രധാന പ്രധാന വിദ്യാലയങ്ങൾ.
3,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454561" എന്ന താളിൽനിന്ന് ശേഖരിച്ചത്