"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:13, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ→പന്നിപ്പാറ ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം!
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 312: | വരി 312: | ||
മിനി കിഡ്ഡീസ്, കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി റണ്ണിംഗ്, ജമ്പിംഗ്, ത്രോയിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം സ്പിരിറ്റും കായികമികവും ഒരുപോലെ പ്രകടമായ മത്സരങ്ങളിൽ ബ്ലൂ ഹൗസ് 178 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 175 പോയിന്റ് നേടിയ റെഡ് ഹൗസ് രണ്ടാം സ്ഥാനവും, 162 പോയിന്റ് നേടിയ ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | മിനി കിഡ്ഡീസ്, കിഡ്ഡീസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി റണ്ണിംഗ്, ജമ്പിംഗ്, ത്രോയിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ടീം സ്പിരിറ്റും കായികമികവും ഒരുപോലെ പ്രകടമായ മത്സരങ്ങളിൽ ബ്ലൂ ഹൗസ് 178 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. 175 പോയിന്റ് നേടിയ റെഡ് ഹൗസ് രണ്ടാം സ്ഥാനവും, 162 പോയിന്റ് നേടിയ ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ കായികമേള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സഹായിച്ചു. | മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ കായികമേള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും അവരിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സഹായിച്ചു. | ||
=='''പന്നിപ്പാറ ഗവ. ഹൈസ്കൂൾ കലോത്സവം: കലാവിരുന്നിന് വർണ്ണാഭമായ സമാപ്തി; റെഡ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്'''== | |||
പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒക്ടോബർ 6, 7 തീയതികളിലായി നടന്ന വാർഷിക സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടമാക്കിക്കൊണ്ട് വിജയകരമായി സമാപിച്ചു. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കലോത്സവം അഞ്ച് വേദികളിലായാണ് അരങ്ങേറിയത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി എഴുപതിലധികം ഇനങ്ങളിൽ മത്സരം നടന്നു. പ്രമുഖ ഗായകനും കലാകാരനുമായ ഹകീം മാസ്റ്റർ പുൽപ്പറ്റ കലോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.എസ്. ഹരി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മൈസൂർ ചോലയിൽ, കെ. അബ്ദുൽ കരീം, അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. കടുത്ത മത്സരം നടന്ന രണ്ട് ദിവസങ്ങൾക്കൊടുവിൽ റെഡ് ഹൗസ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ഒഫീഷ്യസിനെയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ജെആർസി , ലിറ്റിൽ ഗൈഡ്സ് ക്ലബ്ബുകളെയും അധ്യാപക-പി.ടി.എ. സമിതികളെയും ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. | |||
=='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''== | =='''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്'''== | ||
| വരി 328: | വരി 332: | ||
[https://youtube.com/shorts/_PBc3_7KQ88?si=D9YD6WFLHk2xVMFa റീൽ കാണാം] | [https://youtube.com/shorts/_PBc3_7KQ88?si=D9YD6WFLHk2xVMFa റീൽ കാണാം] | ||
=='''പന്നിപ്പാറ ഗവ. | =='''പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ പുതിയ കവാടം ഉദ്ഘാടനം ചെയ്തു'''== | ||
പന്നിപ്പാറ ഗവ. ഹൈസ്കൂളിന് ഇനി പുതിയ പ്രവേശന കവാടം. മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അത്യാധുനിക കവാടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു. | |||
ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡന്റ് മൻസൂർ ചോലയിൽ, ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, അൻവർ ആലങ്ങാടൻ, സഹീർ ബാബു, അബ്ദുൽ കരീം കളത്തിങ്ങൽ, അൻവർ കടൂരൻ, പി.പി. അബ്ദുറഹിമാൻ, അബൂബക്കർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
=='''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിന് ചരിത്രനേട്ടം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം!'''== | |||
കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 29, 30, 31 തീയതികളിലായി നടന്ന 36-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂൾ ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ നൂറുകണക്കിന് വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ സർക്കാർ സ്കൂൾ സയൻസ് (ശാസ്ത്ര) മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. | |||
ആറ് ഇനങ്ങളിൽ പങ്കെടുത്ത സ്കൂളിന് അഞ്ച് ഇനങ്ങളിലും 'എ' ഗ്രേഡ് നേടാനായി. ഒരു ഇനത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും, രണ്ട് ഇനങ്ങളിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചു. സയൻസ് ക്വിസ്സിൽ 'ബി' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IOT), വർക്കിംഗ് മോഡൽ, ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് എന്നീ ഇനങ്ങളിൽ നിന്നായി നാല് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. കൂടാതെ, സാമൂഹ്യശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ നാലാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മത്സരിച്ച അഞ്ച് ഇനങ്ങളിൽ നാല് 'എ' ഗ്രേഡും ഒരു 'ബി' ഗ്രേഡുമാണ് സാമൂഹ്യശാസ്ത്ര മേളയിൽ നേടിയത്. | |||
ഐ.ടി. മേളയിൽ പങ്കെടുത്ത സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്കൂളിന് നേടാൻ കഴിഞ്ഞു. ഗണിത ശാസ്ത്രമേളയിൽ ഒരിനത്തിൽ മൂന്നാം സ്ഥാനം ഉൾപെടെ നാല് ഇനങ്ങളിൽ 'എ' ഗ്രേഡ് നേടി. ഈ ജില്ലാ മത്സരത്തിൽ പ്രവർത്തിപരിചയ മേളയിലെ 7 ഇനങ്ങളിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. സ്കൂളിന്റെ സമഗ്രമായ ഈ പ്രകടനം മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അഭിമാനകരമായ നേട്ടമാണ്.ഈ വിദ്യാലയം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിന് ശേഷം പതിനൊന്നു വർഷം മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. | |||