"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്=25024 |ബാച്ച്=2024-27 |യൂണിറ്റ് നമ്പർ=LK/2018/25024 |അംഗങ്ങളുടെ എണ്ണം=39 |വിദ്യാഭ്യാസ ജില്ല=ആലുവ |റവന്യൂ ജില്ല=എറണാകുളം |ഉപജില്ല=അങ്കമാലി |ലീഡർ=പോൾ ടി ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 219: വരി 219:
|-
|-
|}
|}
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചിപരീക്ഷ  2024'''==
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2024-27 ബാച്ചിലേക്ക് ഉള്ള പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് ഓറിയെന്റേഷൻ ക്ലാസ് നടത്തി 65 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത എല്ലാവരെയും ചേർത്തുകൊണ്ട് ജൂൺ 7 ന് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടുകൾ, വിക്ട്ടേഴസ് ചാനലിന്റെ ക്ലാസ്സുകൾ എന്നിവ ഷെയർ ചെയ്ത് നൽകി. കൂടാതെ മറ്റ് പരിശീലനപരിപാടികളും നടത്തി. 2024 ജൂൺ 15 ശനിയാഴ്ച നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 64  കുട്ടികൾ പങ്കെടുത്തു. 61 പേർ യോഗ്യത പരീക്ഷ പാസ്സായി. അതിൽ നിന്നും ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 40 സീറ്റിലേക്ക്  പ്രവേശനം നടന്നു.
=='''പ്രിലിമിനറി ക്യാമ്പ്'''==
2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 12 തിങ്കളാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് റവ.സി.ഷേബി കുര്യൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ. എൽബി സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. വിവിധ സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ-കൊമേഴ്സ് , ഏ ഐ, വി ആർ, ജി പി എസ്, റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും ഗ്രൂപ്പായി കുട്ടികളുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ  സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. തുടർന്ന് റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി. കൈറ്റ് അംഗം കുമാരി ജുനൈറ്റ് ജുവൽ ജോബി ക്യാമ്പിന്  നന്ദി പറഞ്ഞു.
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2685027" എന്ന താളിൽനിന്ന് ശേഖരിച്ചത്