"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:
41409 Kayalperuma presentation.png|[https://drive.google.com/file/d/19OKAGu5zXYB86maIAe-O8saCzMSqmkfG/view?usp=sharing ജില്ലാതല മികവുത്സവത്തിൽ അവതരിപ്പിച്ച പ്രസന്റേഷൻ]
41409 Kayalperuma presentation.png|[https://drive.google.com/file/d/19OKAGu5zXYB86maIAe-O8saCzMSqmkfG/view?usp=sharing ജില്ലാതല മികവുത്സവത്തിൽ അവതരിപ്പിച്ച പ്രസന്റേഷൻ]
</gallery>
</gallery>
==അവധിക്കാല മധുരം മലയാളം ==
==അവധിക്കാല വായനോത്സവവും പാവകളി അവതരണവും ==
[[പ്രമാണം:41409 Maduram malayalam poster 1-page001.jpeg|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:41409 Maduram malayalam poster 1-page001.jpeg|ലഘുചിത്രം|പോസ്റ്റർ]]
പ്രമുഖ പാവകളി വിദഗ്ധനായ കൃഷ്ണകുമാർ കിഴിശ്ശേരിയുടെ നേതൃത്വത്തിൽ വായന കേന്ദ്രാശയമായി പാവകളി അവതരിപ്പിക്കാൻ തീരുമാനിച്ചു. ഒന്നും രണ്ടും ക്ലാസുകളിലെ കൂട്ടുകാർക്കായി അവധിക്കാല വായനക്ക് നൽകിയ പുസ്തകങ്ങളുടെ വായനയും വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുമായിരുന്നു ഈ പരിപാടി.
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ അവധിക്കാല വായനോത്സവത്തിനു ഏപ്രിൽ 17നു തുടക്കമായി. അവധിക്കാലത്തു കുട്ടികളുടെ ഭാഷാശേഷിയും വായനാശീലവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനോത്സവം സംഘടിപ്പിച്ചത്. ഇതിനായി ഓരോ കുട്ടിയുടെയും വായനാശേഷി അനുസരിച്ചുള്ള നാല് പുസ്തകങ്ങൾ വീതം നൽകിയിരുന്നു.
വായനോത്സവത്തിന്റെ ഭാഗമായി പാവകളിയുടെ  അവതരണം നടന്നു. പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ്‌ പാവകളി. പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ്‌ ഇതിലെ രീതി. പാവക്കൂത്ത് എന്നും ഇത് അറിയപ്പെടുന്നു. ഇത് 4000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. പാവകളി അവതരണത്തിലൂടെ വായന വളർത്തുന്ന തരം പ്രവർത്തനങ്ങൾക്കും കഥ പറച്ചിലിനും പാവകളി ശിൽപ്പശാലയ്ക്കും കൃഷ്ണകുമാർ കിഴിശ്ശേരി  നേതൃത്വം നൽകി.
റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിത പാവകളിയിലൂടെ അവതരിപ്പിച്ചു. പേപ്പറും പേപ്പർ കപ്പുകളുപയോഗിച്ചും വ്യത്യസ്ത പാവ ഇനങ്ങൾ ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ടു.
തൃക്കരുവ ഗ്രാമ പഞ്ചായത്ത് അഗം ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു.  കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, ആർ.പി. പണിക്കർ, ജോർജ് മാത്യു, സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ എസ്, അധ്യാപകരായ മിനി.ജെ, നദീറാ ബീഗം, ഷെമി എ എന്നിവർ സംസാരിച്ചു.
[[പ്രമാണം:41409 pavakali 1.jpg|ലഘുചിത്രം]]
628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464118" എന്ന താളിൽനിന്ന് ശേഖരിച്ചത്