"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 165: വരി 165:
==പഠനോത്സവം==
==പഠനോത്സവം==
വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും അവതരണത്തിന്റെ ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണത്.  വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വതരിപ്പിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഉണ്ടായിരുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിച്ചു.  വാർഡ് മെംബർ ഡാഡു കോടിയിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു.  
വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും അവതരണത്തിന്റെ ഉത്സവമാണ് പഠനോത്സവം. വിദ്യാലയത്തിൽ നിന്നും ലഭിച്ച അറിവ് കുട്ടികൾക്ക് തനതായ രീതിയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമാണത്.  വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുക്കുന്നു. വിഷയാടിസ്ഥിതമായി ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, നാടകം, കവിത, കഥപറയൽ, കൊറിയോഗ്രാഫി, പുസ്തകപരിചയം, വായന, കടങ്കഥാകേളി,... തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വതരിപ്പിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഉണ്ടായിരുന്നു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, ഗണിത പാട്ടുകൾ, ഡാൻസ്, ഗണിത കളികൾ തുടങ്ങിയവയും അവതരിപ്പിച്ചു.  വാർഡ് മെംബർ ഡാഡു കോടിയിൽ പഠനോത്സവം ഉദ്ഘാടനം ചെയ്തു.  
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് പഠനോത്സവം പോലുള്ള പരിപാടികൾ കൂടുതലും നടപ്പിലാക്കുന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും  ആർജ്ജിച്ച കഴിവുകളും പഠന തെളിവുകളായി സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുവാൻ കുട്ടിക്ക് ലഭിക്കുന്ന പ്രചോദനമാണ് പഠനോത്സവം. കുട്ടികളുടെ ആർജിതയെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെ കുറിച്ചും സാമൂഹികമായ വിലയിരുത്തൽ കൂടി പഠനോത്സവം ലക്ഷ്യം വയ്ക്കുന്നു. ഉത്സവന്തരീക്ഷത്തിൽ വിദ്യാലയത്തിന്റെ അക്കാദമികമായ നിലവാരം കുട്ടികളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവം ഉദ്ദേശിക്കുന്നത്.
  സ്കൂളിൽ നടന്ന പഠനോത്സവത്തിന് സ്വാഗതം കുമാരി ഹൃതിക ഹരിയും,
പരിപാടിയുടെ അധ്യക്ഷസ്ഥാനം പി ടി എ പ്രസിഡന്റ് ശ്രീ ജാൻവാരിയോസും, പരിപാടിയുടെ ഉദ്ഘാടകൻ തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ഡാഡു കോടിയിൽആയിരുന്നു,മുഖ്യ പ്രഭാഷണം  സ്കൂൾ ഹെഡ്മാസ്റ്റർ കണ്ണൻ എസ് നിർവഹിച്ചു, സീനിയർ അസിസ്റ്റന്റ് ജിബി റ്റി ചാക്കോ,എസ് ആർ ജി കൺവീനർ ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു, കൃതജ്ഞത സ്കൂൾ ലീഡർ കുമാരി സുവർണ ജോൺ ബ്രിട്ടോയും നിർവഹിച്ചു.
പഠന മികവുകൾ
പ്രിപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഭാഷ,ഗണിതം, ശാസ്ത്രം, കല,മറ്റു മേഖലകൾ എന്നിവയിലൂടെ നേടിയ പഠന നേട്ടങ്ങൾ പൂർണമായും പഠനോത്സവത്തിൽ അവതരിപ്പിച്ചു
പ്രീ പ്രൈമറി തലത്തിലെ കുട്ടികൾ താളബോധം ഭാഷയോടുള്ള ഇഷ്ടം എന്നീ മേഖലകളുമായി ബന്ധപ്പെടുത്തി എന്റെ ഗ്രാമം എന്ന മനോഹരമായ വഞ്ചിപ്പാട്ട് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവതരിപ്പിച്ചു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെയും  ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വളരെ ഗംഭീരമായിട്ടുള്ള പഠനോത്സവം ആയിരുന്നു സ്കൂളിൽ നടന്നത്.
ഒന്നാം ക്ലാസ്‌
മലയാളം എന്ന വിഷയവുമായി ബന്ധപ്പെട്ട് മഴമേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു മഴ പാട്ടിന്റെ കൊറിയോഗ്രാഫി ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത് എല്ലാ കുട്ടികളെയും പൂർണമായും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനമായിരുന്നു ഇത്
തുടർന്ന് വായന കാർഡുകൾ നൽകി വായനയിലൂടെ കുട്ടി നേടിയ അറിവ് സമൂഹത്തെ അറിയിക്കുന്നതിനുള്ള പ്രവർത്തനമായിരുന്നു നടന്നത്.കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകൾ പഠന ഉൽപ്പന്നങ്ങളായി ക്ലാസ് മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു
ഇംഗ്ലീഷുമായി ബന്ധപ്പെട്ട 'Zairas's day out'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള conversation activity കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു
ഗണിത വിഷയവുമായി ബന്ധപ്പെട്ട് പത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടുള്ള ഗണിത കളി കുട്ടികൾ വളരെ രസകരമായി അവതരിപ്പിക്കുകയും പത്തിന്റെ കൂട്ടങ്ങൾ ഈർക്കിൽ കമ്പുകൾ ഉപയോഗിച്ച് പഠനോല്പന്നങ്ങളായി കുട്ടികൾ തയ്യാറാക്കുകയും ചെയ്തു.
കുട്ടികളുടെ സചിത്ര പുസ്തകങ്ങൾ വളരെ മനോഹരമായി കുട്ടികൾ  ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചു.
രണ്ടാം ക്ലാസ്
ഇംഗ്ലീഷുമായി ബന്ധപ്പെട്ട് Riddle song ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത് Birds എന്ന ആശയമായി ബന്ധപ്പെട്ട് ക്ലാസ്സിൽ പഠന പിന്തുണ വേണ്ട കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള വളരെ മനോഹരമായ ഒരു പ്രവർത്തനമായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്.
തുടർന്ന് മൃഗങ്ങളുടെ സഞ്ചാര രീതി അഭിനയ ഗാനത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു.
ഗണിതവുമായി ബന്ധപ്പെട്ട് ക്ലാസ്സിലെ എല്ലാ കുട്ടികളെയും പൂർണമായി പങ്കെടുപ്പിക്കുന്ന രീതിയിൽ ജാമിതീയ രൂപങ്ങൾ വഞ്ചിപ്പാട്ടിന്റെ രൂപത്തിൽ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയും. ജാമിതി രൂപങ്ങൾ ഉപയോഗിച്ചുള്ള മാതൃകകൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരികയും അവ ക്ലാസ് മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു
സചിത്ര പുസ്തകങ്ങൾ വളരെ മനോഹരമായി കുട്ടികൾ തയ്യാറാക്കുകയും ക്ലാസ് മുറിയിൽ അവ പ്രദർശിപ്പിക്കുകയും ചെയ്തു.
മൂന്നാം ക്ലാസ്
മലയാളം വിഷയത്തിൽ മഞ്ഞപ്പാവാട എന്ന കവിതയുടെ ദൃശ്യവിഷ്കാരം വളരെ മനോഹരമായി കുട്ടികൾ ക്ലാസിൽ അവതരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ടുള്ള വായന കാർഡ് കുട്ടികൾ വളരെ ഭംഗിയോടുകൂടിയും അക്ഷരശുദ്ധിയോട് കൂടിയും ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. ക്ലാസിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മനോഹരമായ ഒരു പ്രവർത്തനമായിരുന്നു മഞ്ഞപ്പാവാടയുടെ ദൃശ്യാവിഷ്കാരം
പരിസര പഠനവുമായി ബന്ധപ്പെട്ട് കേരള കരയിലൂടെ എന്ന പാഠഭാഗത്തിലെ ജില്ലകളെ അടുത്തറിയാം എന്ന പ്രവർത്തനം വളരെ ഭംഗിയോടുകൂടി കുട്ടികൾ അവതരിപ്പിച്ചു. ഓരോ ജില്ലയുടെയും മാതൃകകൾ കുട്ടികൾ തയ്യാറാക്കുകയും ആ മാതൃക ഉപയോഗിച്ച് ജില്ലയുടെ പ്രത്യേകതകൾ കുട്ടികൾ അവതരിപ്പിച്ചു പഠന ഉൽപ്പന്നമായിട്ട് ജില്ലയുടെ മാതൃകകൾ കുട്ടികൾ ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഗണിതവുമായി ബന്ധപ്പെട്ട് അളന്നു നോക്കാം ഭാരം കണ്ടെത്താം എന്ന പാഠത്തിലെ പ്രവർത്തനം വളരെ മനോഹരമായി കുട്ടികൾ ചെയ്തു രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടിയായിരുന്നു കുട്ടികൾ ഈ പ്രവർത്തനം പൂർത്തീകരിച്ചത് പഠനോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ രക്ഷിതാക്കളുടെ നീളവും ഭാരവും കുട്ടികൾ കൃത്യമായി അളക്കുകയും ചാർട്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെടുത്തി Billu The Dog എന്ന പാഠഭാഗത്തിലെ conversation, thoughts  എന്നിവ ഉൾപ്പെടുത്തിയുള്ള ഒരു skit ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. ക്ലാസിലെ എല്ലാ കുട്ടികളെയും പൂർണമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനമായിരുന്നു അവതരിപ്പിച്ചത് പഠനോൽപ്പന്നമായിട്ട് കുട്ടികൾ തയ്യാറാക്കിയ റീഡിങ് കാർഡുകൾ ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
നാലാം ക്ലാസ്
മലയാളം വിഷയത്തെ അടിസ്ഥാനമാക്കി വെണ്ണക്കണ്ണൻ എന്ന കവിത വ്യത്യസ്ത ഈണത്തിലും താളത്തിലും ചെല്ലുന്ന പ്രവർത്തനം കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. ക്ലാസിലെ ഒരു കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനമായിരുന്നു  കവിതയുടെ ആലാപനം.
ഇംഗ്ലീഷ് വിഷയത്തെ അടിസ്ഥാനമാക്കി പാക്കനാരുടെ story ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത് ക്ലാസിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവർത്തനമായിരുന്നു ഇത്.
Evs വിഷയവുമായി ബന്ധപ്പെട്ട് പ്രഥമ ശുശ്രൂഷ എന്ന പ്രവർത്തനത്തെ ആസ്പദമാക്കിയുള്ള ഒരു സ്കിറ്റ് കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാ കുട്ടികളുടെയും പൂർണമായി പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു. പ്രഥമശുശ്രൂഷയുടെ പ്രാധാന്യവും പ്രഥമശുശ്രൂഷ എന്ന ആശയം നമ്മുടെ നിത്യജീവിതത്തിൽ വളരെ വിലപ്പെട്ടതാണ് എന്നുള്ള  ബോധം ഈ ഒരു സ്കിറ്റിലൂടെ കുട്ടികൾക്ക് സമൂഹത്തിനു മുൻപിൽ എത്തിക്കാൻ കഴിഞ്ഞു
രാജ്യത്തിന്റെ പ്രതിജ്ഞ വിവിധ ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു. മലയാളം ഇംഗ്ലീഷ് തമിഴ് ഹിന്ദി കന്നഡ എന്നീ ഭാഷകളായിരുന്നു കുട്ടികൾ പ്രതിജ്ഞ അവതരിപ്പിച്ചത്  മലയാളം ഇംഗ്ലീഷ് തമിഴ് ഹിന്ദി കന്നഡ എന്നീ ഭാഷകളായിരുന്നു കുട്ടികൾ പ്രതിജ്ഞ അവതരിപ്പിച്ചത്. പഠനോത്സവത്തിലെ തികച്ചും വ്യത്യസ്തമായ ഒരു പ്രവർത്തനമായിരുന്നു വിവിധ ഭാഷകളിലുള്ള പ്രതിജ്ഞയുടെ അവതരണം.
ഗണിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി റോമൻ സംഖ്യ സമ്പ്രദായം കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. രക്ഷിതാക്കളുടെയും പഠനോത്സവം വീക്ഷിക്കാൻ എത്തിയ മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യം ഈ പ്രവർത്തനത്തിൽ കുട്ടികൾക്ക് പരമാവധി വിനിയോഗിക്കാൻ കഴിഞ്ഞു. രക്ഷിതാക്കൾ ചാർട്ടിലെഴുതിയ സംഖ്യകൾ കുട്ടികൾ റോമൻ സംഖ്യാ രീതിയിൽ മാറ്റിയെഴുതുന്ന ഒരു പ്രവർത്തനമായിരുന്നു ഇത്. വളരെ രസകരമായി കുട്ടികൾക്ക് ഈ പ്രവർത്തനം പൂർത്തീകരിക്കാൻ കഴിഞ്ഞു.
അറബ്
ഒന്ന് രണ്ട് ക്ലാസുകളിൽ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രകാർഡുകൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ തിരഞ്ഞെടുത്തു കുട്ടികൾക്ക് നൽകുകയും ചിത്ര കാർഡുകൾ കുട്ടികൾ തിരിച്ചറിഞ്ഞ് അറബിയിൽ അവയുടെ പേരുകൾ പറയുകയും ചെയ്തു.
മൂന്നാം ക്ലാസിൽ തെരഞ്ഞെടുത്ത് നൽകിയ വായന കാർഡുകൾ കുട്ടികൾ അർത്ഥം മനസ്സിലാക്കി ശബ്ദ വ്യതിയാനത്തോടെയും ഉച്ചാരണശുദ്ധിയോടു കൂടിയും വായിക്കുകയും ചെയ്തു.
നാലാം ക്ലാസിലെ  സംഭാഷണം എന്ന പഠന പ്രവർത്തനത്തിൽ പ്രയാസം നേരിട്ട കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആശയം ഗ്രഹിച്ചും പദസമ്പത്ത് വളർത്തുക എന്ന ലക്ഷ്യത്തോടെയും ഒപ്പനയുടെ രൂപത്തിൽ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. എല്ലാ കുട്ടികൾക്കും മികച്ച രീതിയിൽ  വാക്കുകളും വാക്കുകളുടെ അർത്ഥവും മനസ്സിലാക്കി പ്രവർത്തനം പൂർത്തീകരിക്കുവാനും കഴിഞ്ഞു
കൂടാതെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളുടെ എല്ലാ കുട്ടികളും അറബ് വിഷയവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനവും പഠനോത്സവത്തിൽ നടത്തുകയുണ്ടായി.
കുട്ടികൾ പഠനത്തിന്റെ ഭാഗമായി സ്വയം ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരമാണ് പഠനോത്സവത്തിലൂടെ അവർക്ക് ലഭിച്ചത്.
ആത്മവിശ്വാസത്തോടെ പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരവും നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമാണ് കുട്ടികൾക്ക് പഠനോത്സവം വേദിയിലൂടെ ലഭിച്ചത്.
<gallery>
<gallery>
41409 Padanolsavam 20242.jpg|സചിത്ര പാഠപുസ്തകം - പ്രദർശനം
41409 Padanolsavam 20242.jpg|സചിത്ര പാഠപുസ്തകം - പ്രദർശനം
628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221197" എന്ന താളിൽനിന്ന് ശേഖരിച്ചത്