"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ==
[[ചിത്രം:GMHS PALAKUZHA.jpg]]
== ആമുഖം ==
പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വര്‍ത്തിക്കുന്ന പാലക്കുഴ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1914 ല്‍ എല്‍. പി. സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1968 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നും 1971 ല്‍ പ്രഥമ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വര്‍ഷം നൂറു ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.
2000-01 അദ്ധ്യയന വര്‍ഷത്തില്‍ ഈ സ്ഥാപനം ഹയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു. സയന്‍സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡില്‍ പാലക്കുഴ ജംഗ്‌ഷനോടുചേര്‍ന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവര്‍ഷം കൂടുമ്പോള്‍ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാര്‍ക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.
2008-09 അദ്ധ്യയനവര്‍ഷത്തില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികള്‍ ഉണ്ട്‌. സ്‌ക്കൂള്‍ യൂണിഫോം നിര്‍ബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികള്‍ ഖാദി യൂണിഫോം ധരിക്കുന്നു.
ഹൈസ്‌ക്കുള്‍ വളപ്പില്‍ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവില്‍ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ല്‍ പൂര്‍ത്തിയായി. പതിനാറായിരത്തില്‍പരം കുട്ടികളുടെ അഡ്‌മിഷന്‍ രേഖകള്‍ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവര്‍ത്തനവും ഈ കാലയളവില്‍ പൂര്‍ത്തിയായി. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്‍. സി. സി. യില്‍ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളില്‍ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകള്‍ക്കും 60 മാര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്കായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുള്‍ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. ശ്രീ. കെ. കെ. രാജന്‍ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു.
സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകള്‍, സ്‌ക്കൂള്‍ സഹകരണ സംഘം, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയന്‍സ്‌ ക്ലബ്ബ്‌, സേഷ്യല്‍ സയന്‍സ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വര്‍ഷം എന്‍. ആര്‍. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌.
മുന്‍ പ്രധാനാദ്ധ്യാപകര്‍,അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍എന്നിവരുടെ വിവിധ സംഗമങ്ങള്‍ ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്‌മെന്റുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാര്‍ഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
2007 മുതല്‍ ഫാ. സാജു കെ. മത്തായി സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==
[[വര്‍ഗ്ഗം: സ്കൂള്‍]]


== ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,പാമ്പാക്കുട ==
[[ചിത്രം:GMHS PALAKUZHA.jpg]]


1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
== മേല്‍വിലാസം ==
ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 293 കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 185 കുട്ടികളും ഉള്‍പ്പെടെ 478 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 3600 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കുഴ
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212" എന്ന താളിൽനിന്ന് ശേഖരിച്ചത്