"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1858155 നീക്കം ചെയ്യുന്നു
(23027 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1858053 നീക്കം ചെയ്യുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ തിരസ്ക്കരിക്കൽ
(23027 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1858155 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
[[പ്രമാണം:SNTD22-TSR-23027-1.JPG|ലഘുചിത്രം|-]]
== ഹെൽത്ത് ക്ലബ് ==
 
=== '''ജൂൺ 26, ലഹരിവിരുദ്ധദിനാചരണം 2022''' ===
ജൂൺ 26, ലഹരിവിരുദ്ധദിനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ ആചരിച്ചു.സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പ്രസ്തുത യോഗത്തിൽ അധ്യക്ഷപദവി അലങ്കരിച്ചത്, ഹെഡ്മിസ്ട്രസ് സിസ്റ്റ‍ർ മേബിൾ സിഎംസി ആയിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്വാഗതം കുമാരി ലക്ഷമീദയയാണ് പറഞ്ഞത്. ലഹരി സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മാരകമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സിഎംസി ഉദ്ബോധിപ്പിച്ചു. തുടർന്ന് സമൂഹത്തിലും വിദ്യാർത്ഥികളിലും ലഹരി ചെലുത്തുന്ന സ്വാധീനം വളരെയധികമാണെന്ന് ഒരു പ്രസംഗത്തീലൂടെ കുമാരി സാറ നിസാൻ ഓർമ്മപ്പെടുത്തി .ലഹരിയുടെ ദൂഷ്യങ്ങൾ ഉന്മൂലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ആസ്പദമാക്കി കുമാരി നവൽദിയയുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികൾ ഗാനാലാപനം നടത്തി. പിന്നീട് പ്ലേ കാർഡുമേന്തി റാലിയായി വിദ്യാത്ഥിനികൾ അണിനിരക്കുകയും ചെയ്തു. ഒരിക്കലും ലഹരിക്കു അടിമയാകരുതേ........... എന്ന സന്ദേശവുമായി ഒരു സംഘം കുട്ടികൾ നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം ഗാനാലാപനമത്സരവും, യുപി വിഭാഗം പ്ലേ കാർഡു മത്സരവും നടത്തിയതിൽ വിജയികളായ കുട്ടികളുടെ പേരുകൾ എസ് പി ജി സ്കൂൾ ക്ലബ്ബ് കോർഡിനേറ്റർ പുഷ്പ്പം ടീച്ചർ പ്രഖ്യാപിച്ചു. സമ്മാനദാനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ നിർവഹിച്ചു. കുമാരി ഏയ്ജലീനയുടെ നന്ദിപ്രകടനത്തോടുകൂടി ഏകദേശം 10 മണിയ്ക്ക് ലഹരിവിരുദ്ധദിന പരിപാടികൾ സമംഗളം പര്യവസാനിച്ചു
 
=== ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം ജില്ലാതലമത്സരം 2022 ===
ലഹരി വിരുദ്ധ സംവാദത്തിൽ ജില്ലാതലമത്സരത്തിൽ ഇരിഞ്ഞാലക്കുടട ഉപജില്ലയുടെ അഭിമാനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനികളായ ഏയ്ഞ്ജൽ റോസ്,അയ്ഷ അൻവർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലഹരി വിരുദ്ധ സംവാദം ......... എക്സെസ് വകുപ്പ്, വിമുക്തി , പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ  തൃശൂർ ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ലഹരി വിരുദ്ധ സംവാദം നടത്തി. വിദ്യാരംഗം ജില്ല കോഡിനേറ്റർ എം.എൻ. ബർജി ലാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ വിമുക്തി ജില്ല കോഡിനേറ്റർ ഷെഫീക്ക് കെ. വൈ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷീന എൻ എം പരിപാടിയുടെ വിശദീകരണം നടത്തി. വിദ്യാരംഗം മുൻ ജില്ലാ കോഡിനേറ്റർ കെ. പ്രമോദ് ആശംസ അറിയിച്ചു. വിദ്യാരംഗം ഈസ്റ്റ് ഉപജില്ല കോഡിനേറ്റർ ലത പി.എ പറഞ്ഞു. 12 ഉപജില്ലകളിൽ നിന്നുള്ള ടീമുകളാണ് സംവാദത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഉപജില്ലയും രണ്ടാം സ്ഥാനം തൃശൂർ ഈസ്റ്റ് ഉപജില്ലയും മൂന്നാം സ്ഥാനം ചേർപ്പ് ഉപജില്ലയും കരസ്ഥമാക്കി.[[പ്രമാണം:SNTD22-TSR-23027-1.JPG|ലഘുചിത്രം|-]]
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858157" എന്ന താളിൽനിന്ന് ശേഖരിച്ചത്