പുഴകളെ മൂടുന്ന കൈകൾ
തടയുവാനാവാതെ നമ്മൾ
തേങ്ങി കരഞ്ഞു കൊണ്ട-
ങ്ങിങ്ങൊഴുകുവാൻ
വിധിയിലകപ്പെടും നദികൾ
കൂടെ വിധിയിലകപ്പെടും നമ്മൾ
അങ്ങ് ദുരെ നിന്നൊഴുകി വന്നെത്തുന്നു വീണ്ടും
ദിശയറിയാത്തൊരാ പുഴകൾ
ദൂരെയലയുന്ന പുഴകളെ നോക്കി
നിഷ്‍പ്രഭമായി മണൽത്തരികൾ
എങ്ങോട്ടു പോകണമെന്നറിയാത
പരതുന്നു എങ്ങും പരൽമീനുകൾ.
പരതുന്നു എങ്ങും പരൽമീനുകൾ.
കാത്തു നിൽക്കുന്നിതാ ദാഹജലത്തിനായ്
കൊച്ചു കേരമരതകത്തോപ്പും.
പുഴകളെ മൂടുന്ന കൈകളെ മാറ്റുവാൻ
ഇനിയുമമാന്തിച്ചു നിന്നാൽ...
ഇനിവരും കാലത്തിൽ ദാഹജലത്തിനായ്
അലയേണ്ടി വരുമല്ലോ നമ്മൾ...
എന്നും അലയേണ്ടി വരുമല്ലോ നമ്മൾ...
</left>