പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/ലേഖനം
വൈറസിന്റെ ലോകം
കുറച്ചു മാസങ്ങളായി കൊറോണ എന്ന വൈറസിനെപ്പറ്റി മാത്രം കേൾക്കാൻ തുടങ്ങിയിട്ട്. ഏതോ ഒരു പത്രക്കുറിപ്പിൽ വായിച്ചതായി ഓർക്കുന്നു. കോറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. കിരീടം അതാണത്രേ കൊറോണ എന്ന വാക്കിന്റെ അർത്ഥം സത്യത്തിൽ നമുക്ക് കണ്ണുകൊണ്ട് കാണാൻ പോലുമാകാത്ത വൈറസിന്റെ കിരീടധാരണം അല്ലേ നടന്നത്. മാർച്ച് 20ന് ഞാനൊരുപാട് സന്തോഷിച്ചിരുന്നു ന്യൂസ് കണ്ടിട്ട്. ഒമ്പതാംക്ലാസ് പരീക്ഷകൾ ഉപേക്ഷിച്ചു എന്നായിരുന്നു വാർത്ത. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഞാൻ ആദ്യം വിചാരിച്ചത് നിപ്പ പോലെ ഏറിയാൽ ഒരു മാസം എന്നായിരുന്നു. എന്നാൽ രണ്ടുദിവസത്തിനുശേഷം പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. അന്നുമുതൽ നാം തടവിൽ അല്ലേ ? യഥാർത്ഥ വീട്ടു തടങ്കലിൽ ? കൂട്ടുകാരുടെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. ഏകദേശം മാർച്ച് 26 വരെ രാവിലെ പത്രം വായിച്ചു ആവശ്യമുള്ള അറിവുകൾ ശേഖരിച്ച് എഴുതി വയ്ക്കുന്ന ഒരാളായിരുന്നു ഞാൻ. എന്നാൽ എനിക്കിപ്പോൾ പത്രം വായിക്കാൻ വെറുപ്പാണ്, മടുപ്പാണ്. ഏത് ആർട്ടിക്കിൾ ആയാലും കൊറോണ മാത്രം. ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും ആറുമാസമായി നമ്മൾ ഒരു വൈറസിനെ പേടിച്ച് പുറത്തിറങ്ങാതെ ഇരിക്കുകയാണ്. ഈ സന്ദർഭത്തിൽ നാം മനസ്സിലാക്കേണ്ടിയിരിക്കുന്ന വസ്തുത ഇതാണ്. മനുഷ്യൻ നിസ്സാരമാണ്. ചിന്തകൾ നിസ്സാരമാക്കരുത്. നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടു മാത്രമേ നമുക്ക് ഈ വൈറസിനെ അതിജീവിക്കാൻ കഴിയൂ. മാർച്ച് ഇരുപതിന് വെറും 169 രോഗികൾ മാത്രമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 7500ആണ്. ലോക മരണസംഖ്യ ഒരു ലക്ഷം കഴിഞ്ഞു. അമേരിക്ക പോലുള്ള വമ്പൻ വികസിത രാജ്യങ്ങൾ കൊറോണ എന്ന വൈറസിനു മുന്നിൽ മുട്ടുമടക്കി കഴിഞ്ഞു. രോഗികൾ ലക്ഷങ്ങളാണ് അവിടെ. സാധാരണ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ്, വീടുകളിൽ തുടരുക. നമ്മുടെ ജില്ലയിലെ ജനങ്ങൾ സോഷ്യൽ ഡിസ്റ്റൻസിങ്ങിൽ വിജയിച്ചു എന്നതിനുള്ള ഉത്തമ തെളിവാണ് രോഗികളുടെ എണ്ണം. വെറും നാല് രോഗികൾ മാത്രമാണ് ഇന്ന് കോഴിക്കോട് ഉള്ളത്. കൊറോണ ഒരുതരം സാർസ് രോഗം ആണ്. കൂടുതലായും ബാധിക്കുന്നത് ശ്വാസകോശത്തെ ആണ്. ശ്വാസം എടുക്കാൻ പോലും കഴിയാതെ വിഷമിക്കുന്ന രോഗികളെ മനസ്സിൽ ധ്യാനിച്ചാൽ മാത്രം മതി ഇതിന്റെ തീവ്രത മനസ്സിലാക്കാൻ നമുക്ക് വേണ്ടി ഒഴിവില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ഒപ്പം അനുസരണയുള്ളവരായി മാറി കൂടേ എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു. നന്ദി നമസ്കാരം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |