പെരിങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പെരിങ്ങോട്. അറിവിന്റെ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയിൽ പ്രശസ്തമായി. തൃശൂർ, മലപ്പുറം ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം വള്ളുവനാട് എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ പട്ടാമ്പി, ഷൊർണൂർ, കുന്നംകുളം, കൂറ്റനാട് എന്നിവയാണു്. കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ, പട്ടാമ്പിയിൽ നിന്ന് 8 കിലോമീറ്റർ എന്നിങ്ങനെ ദൂരത്തിലുമാണ് പെരിങ്ങോട് സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്.


ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്.

"https://schoolwiki.in/index.php?title=പെരിങ്ങോട്&oldid=1886183" എന്ന താളിൽനിന്ന് ശേഖരിച്ചത്