പൂർവ്വ അധ്യാപക സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂർവ്വാധ്യാപകസംഗമം

'സ്മൃതി മധുരം'

മാനന്തവാടി:മാനന്തവാടി GVHSS ലെ പൂർവ്വകാല അധ്യാപകരുടെ കൂടിച്ചേരൽ 'സ്മൃതി മധുരം' എന്ന പേരിൽ സ്കൂൾ PTA യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. മാർച്ച് 5 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ PTA പ്രസിഡണ്ട് PP ബിനു അധ്യക്ഷത വഹിച്ചു. ഏറ്റവും മുതിർന്ന അധ്യാപകരായ ഗോപിനാഥൻ, ഫ്രാൻസിസ്, പത്മനാഭൻ എന്നിവർ തിരി തെളിച്ചു. സലിം അൽത്താഫ്, വി.ജെ. റോയ്, മനോജ് മാത്യു, ഷീജ K എന്നിവർ സംസാരിച്ചു. അനിൽകുമാർ K B യുടെ നേതൃത്വത്തിൽ വിദ്യാലയത്തിന്റെ വികസന രേഖ ചർച്ച ചെയ്തു. വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അധ്യാപകരെ സ്കൂൾ അധികൃതർ മെമെന്റോ നൽകി ആദരിച്ചു. ഓർമ്മകൾ പങ്കുവച്ച് 1 മണിക്ക് ഉച്ചഭക്ഷണത്തോടെ സംഗമം അവസാനിച്ചു.

പൂർവ്വ അധ്യാപക സംഗമം
പൂർവ്വ അധ്യാപക സംഗമം ചിത്രം 2
"https://schoolwiki.in/index.php?title=പൂർവ്വ_അധ്യാപക_സംഗമം&oldid=1741410" എന്ന താളിൽനിന്ന് ശേഖരിച്ചത്