കൊറോണയെന്ന വൈറസിന്ന്
ലോകത്തെ കാർന്നിടുന്നു,
മരുന്നില്ല.... മന്ത്രമില്ല....
കൊറോണയ്ക്ക് കൂട്ടരേ....
ശുചിത്വമെന്ന മരുന്ന് തന്നെ
അന്നുമിന്നും കൂട്ടരേ.....
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മൂക്കും വായും പൊത്തീടേണം,
പുറത്തുപോയിടേണ്ടി വന്നാൽ,
മാസ്ക് വെക്കാൻ മറക്കരുതേ...
കൈകൾ നന്നായ് കഴുകീടേണം,
ഹസ്തദാനം ചെയ്യരുത്,
പൊതുയിടത്ത് തുപ്പരുത്
പൊതുയിടത്ത് പോവരുത്.
പുറത്ത് പോയി കറങ്ങിടാൻ
കൊതിച്ചിടേണ്ട കൂട്ടരേ,
പോലീസിന്റെ വലയിൽ വീഴും,
ഡ്രോണുമുണ്ട് കൂട്ടിനായി....
കൊറോണയെന്ന വ്യാധിയെ
അകറ്റിടാം നമ്മൾക്കു,
ഒരുമയോടെ അകലമിട്ടു
കവചമായി തുരത്തിടാം......
നാളെ നല്ല പുലരിക്കായി
കരുതലോടെ നീങ്ങിടാം.