പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നാം ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവരുടേതായ രീതിയിൽ അവർക്ക് അനുയോജ്യമായ ശുചിത്വ രീതികൾ പിന്തുടരുന്നുണ്ട്..അതിനുദാഹരണമാണ് പക്ഷികളുടെ കുളി, പൂച്ചകൾ ദേഹം മുഴുവനും നക്കി വൃത്തിയാക്കുന്നത്. എന്നാൽ വിവേചന ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യർ, എല്ലാവരും ഇത്തരത്തിലുള്ള ശുചിത്വ ശീലം പിന്തുടരുന്നു എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. എന്താണ് ശുചിത്വം? നാം പാലിക്കേണ്ട കർത്തവ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. നമ്മുടെ ദേഹവും നാം ഉപയോഗി ക്കുന്ന വസ്തുക്കളും വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദിവസേന പല്ല് തേച്ച് കുളിച്ച് അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. നഖം വെട്ടി വൃത്തിയാക്കുക. കക്കൂസിൽ പോയതിന് ശേഷം സോപ്പുപയോഗിച്ച് കൈ കഴുകുക. മലിനവസ്തുക്കൾ തൊടേണ്ടി വന്നാൽ സോപ്പുപയോഗിച്ച് കൈ കഴുകുക. ഇവയെല്ലാം വ്യക്തിശുചിത്വത്തിൽ പെടുന്നതാണ്

വൃത്തിയുള്ള സാധനങ്ങൾ ഉപയോഗിച്ച് ശുചിത്വമുള്ള കൈകൾ കൊണ്ട് ആഹാരം തയ്യാറാക്കണം. പച്ചക്കറികളും മറ്റും നന്നായി കഴുകിയതിന് ശേഷം ഉപയോഗിക്കുക. ആഹാരം കഴിക്കുന്നതിന് മുന്നും പിന്നും കൈയ്യും വായും നന്നായി കഴുകുക. വൃത്തിയുള്ള പാത്രങ്ങൾ പാചകത്തിനും കഴിക്കാനും ഉപയോഗിക്കുക നമ്മുടെ താമസ സ്ഥലവും ചുറ്റുപാടും വൃത്തിയുള്ള തായിരിക്കണം. ദിവസവും അടിച്ച്‌ വാരി തുടച്ച് നിലം വൃത്തിയാക്കണം. മാറാലയും പൊടിപടലങ്ങളും നീക്കം ചെയ്യണം. സാധനങ്ങൾ അടുക്കും ചിട്ടയായും സൂക്ഷിക്കണം ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ കുഴികളിലിട്ട് മൂടിയോ കമ്പോസ്റ്റ് വളമാക്കുകയോ ചെയ്യുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. പ്ലാസ്റ്റിക് വലിച്ചെറിയാതെ ശേഖരിച്ച് വയ്ക്കുക ഉറവിടമാലിന്യസംസ്കരണം നടപ്പിലാക്കുക. ഇങ്ങനെ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കാം.

പുറത്ത് പോയി തിരിച്ച് വരുമ്പോൾ കൈയും കാലും മുഖവും കഴുകി വൃത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് കയറുക എന്നത് നമ്മുടെ പഴമക്കാരുടെ ശീലം ആയിരുന്നു. എന്നാൽ നമ്മളിത് പാലിക്കാതായി. പക്ഷേ ഇന്ന് പേടിയോടെ നാം ആശീലങ്ങൾ തിരിച്ച് കൊണ്ടുവരാൻ നിർബന്ധിതരായിരിക്കുന്നു. കോവി ഡ് - 19 എന്ന ചെറുകീടത്തെ പേടിച്ച് ബുദ്ധിശാലികളെന്ന് അഹങ്കരിച്ച് നടക്കുന്ന മനുഷ്യർ ജീവിതകാലം മുഴുവനും കഴുകുന്ന എണ്ണത്തേക്കാളധികം തവണ ഈ കുറച്ച് നാളുകൾക്കുള്ളിൽ ചെയ്ത് തീർത്ത ഒരു ശീലമായി കൈകഴുകൽ മാറി. പൂർവ്വികർ പറയുന്നത് നമ്മുടെ നന്മയ്ക്കാണെന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കിയല്ലോ.

ഒന്നിനും നേരമില്ലാതെ തിരക്ക് പിടിച്ച്‌ നടന്നിരുന്ന നാം സ്വന്തം വീട്ടിലുള്ളവരോട് ഒന്നു ചിരിക്കാൻ പോലും നേരമില്ല എന്ന് വിചാരിച്ച് നടന്നിരുന്നവർ അനങ്ങാതെ വീട്ടിലിരിപ്പായി. വാഹനങ്ങൾ നിരത്തി ലോടാത്തത് കാരണം അന്തരീക്ഷ മലിനീകരണം, ( ശബ്ദ മലിനീകരണം , പുക, പൊടിപടലങ്ങൾ)എന്നിവ കുറഞ്ഞു. മത്സ്യ , മാം സ അവശിഷ്ടങ്ങൾ വലിച്ചെറിയാത്തത് കാരണം മാലിന്യം കുറഞ്ഞു. ജലമലിനീകരണം കുറഞ്ഞു. ഇങ്ങനെ നാമും നമ്മുടെ ചുറ്റുപാടും ശുചിത്വമുള്ളതായി മാറി. ഇതിന്റെ ഗുണഫലമായി നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നു. പ്രതിരോധ ശേഷി വർദ്ധിക്കുന്നു. രോഗം പിടിപെടാതെ ആരോഗ്യമുള്ള മനസ്സും ശരീരവുമായി നാം മുന്നേറുന്നു. നമ്മുടെ രാജ്യം മുന്നേറുന്നു.

ഋഷിക കൃഷ്ണൻ.എം
5 പൂണങ്ങോട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം