പൂക്കോട് വാണീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
സഹായം

അടുക്കള ഭാഗത്തു നിന്ന് കാക്കകൾ കൂട്ടത്തോടെ കരയുകയാണ്. സാധാരണ ആളുകളെ കണ്ടാൽ അവ പാറിക്കളയുകയാണ് പതിവ്. എന്നാൽ ഇന്ന് അവ പോകാൻ കൂട്ടാക്കുന്നില്ല. ഇതു കണ്ട കുട്ടി അമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മ പറയുകയാണ് മോനേ, എല്ലാ ദിവസവും രാവിലെ വന്ന് നമ്മുടെ പരിസരങ്ങളൊക്കെ വൃത്തിയാക്കുന്ന കാക്കയ്ക്ക് ഇപ്പോൾ കൊറോണക്കാലമായതിനാൽ ഭക്ഷണമൊന്നും കിട്ടാത്തതു കൊണ്ടാണ് അവ ഇവിടെ നിന്നും പോകാത്തത്. മനുഷ്യനു തന്നെ ഭക്ഷണ കിട്ടാത്ത അവസ്ഥയിൽ നമ്മൾ കഴിക്കുന്നതിന്റെ ഒരു പങ്ക് അവർക്കും കൊടുക്കണം മോനേ. ഭക്ഷണം കിട്ടാത്തതു കൊണ്ടാണ് അവ അവിടെ നിന്നും പോകാത്തത് എന്നോർത്തപ്പോൾ കുട്ടിക്ക് സങ്കടം തോന്നി. അവൻ അടുക്കളയിൽ പോയി കുറേ ചോറ് കൊണ്ട് വന്ന് കാക്കകൾക്ക് എറിഞ്ഞു സന്തോഷത്തോടെ അവ കൊത്തിത്തിന്നുന്നതു കണ്ടപ്പോൾ അവന് എന്തന്നില്ലാത്ത സങ്കടം തോന്നി. കൊറോണ വരുത്തി വച്ച ഈ ആപത്തിൽ നമ്മളെല്ലാവരും എല്ലാ ജീവജാലങ്ങളെയും സഹായിക്കമെന്ന് ഞാനിപ്പോൾ തന്നെ എന്റെ കൂട്ടുകാരെയൊക്കെ വിളിച്ചു പറയുവാൻ പോവുകയാണമ്മേ എന്നു പറഞ്ഞു കൊണ്ട് കുട്ടി വീണ്ടും തന്റെ കളികളിൽ ഏർപ്പെട്ടു.

ശിൽപ കേയൻ
5 പൂക്കോട് വാണീവിലാസം എൽ.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ