പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

രോഗങ്ങളും രോഗാണുക്കളും എന്നും മനുഷ്യന് ഭീഷണിയാണ്. ഇന്ന് നമ്മെ അലട്ടുന്ന ഏറ്റവും പ്രധാന രോഗകാരികൾ വൈറസുകളാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മ രോഗകാരികൾ മാനവരാശിക്ക് വെല്ലുവിളിയാണ്. വിഷദ്രാവകം എന്ന് ലാറ്റിൻ ഭാഷയിൽ അറിയപെടുന്ന വൈറസുകളുടെ വലുപ്പം ഏകദേശം 30 മുതൽ 300 നാനോമീറ്ററിനിയിലാണ്. സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുക്കാൻ കഴിയുന്നതുംവളരെ ചെറുതും ലളിത ഘടനയുള്ളതുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. വൈറസുകൾക്ക് കോശദ്രവ്യമോ ,മർമ്മമോ ഒന്നുമില്ല. ആകെയുള്ളത് ജനിതക പദാർത്ഥമായ ആർഎൻഎ അല്ലെങ്കിൽ ഡിഎൻഎ മാത്രമാണ്. അതുകൊണ്ട് തന്നെ ജീവനുള്ള കോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക്ക് നിലനിപ്പുള്ളൂ. ഇന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ അഥവാ കോവിഡ് 19. 1931- ൽആദ്യമായി പ്രത്യക്ഷപ്പെട്ട കൊറോണ നാശം വിതയ്ക്കാതെ തന്നെ വിട്ടകന്നു.പക്ഷേ 2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ പട്ടണത്തിൽ പ്രത്യക്ഷപ്പെട്ട കൊറോണ ലോകരാജ്യങ്ങളിൽ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി കൊണ്ടിരിക്കുന്നു.ലോകത്തിലെ ന്യൂതന സാങ്കേതിക വിദ്യയിൽ മികവ് തെളിയിച്ച ചൈനയ്ക്കെന്നല്ല മറ്റേതൊരു വികസിത രാജ്യത്തിനും കൊറോണയെ നേരിടുവാനായില്ല. പ്രതിരോധ വാക്സിനുകളില്ലാത്ത കൊറോണയെ നേരിടുന്നതിനുള്ള ഏക മാർഗ്ഗം സാമൂഹിക അകലം പാലിക്കുകയും ശുചിത്വം മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്. സാമൂഹിക അകലം സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗവ്യാപനത്തിന് തോത് കുറയ്ക്കാൻ നാം ഓരോരുത്തർക്കും സാധിക്കും ചുമയിലൂടെയും,തുമ്മലിലൂടെയും രോഗിയുമായുളള അടുത്ത സമ്പർക്കം വഴിയുമാണ് കൊറോണ വൈറസ് പകരുന്നത്. അതുകൊണ്ട്, തന്നെ സാമൂഹിക അകലം പാലിക്കുന്നത് രോഗപ്രതിരോധത്തിന് ഫലപ്രദമായ മുൻകരുതലാണ്. ശുചിത്വം_Health is wealth_ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യത്തിന് അടിസ്ഥാനം ശുചിത്വമാണ്. വ്യക്തിശുചിത്വംവും,പരിസരശുചിത്വംവും നമ്മുടെ ദൈന്യദിന കർമ്മങ്ങളിൽ കൃത്യമായി പാലിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി നാം കൈവരിക്കുന്നു. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള ശുചിത്വ അവബോധം സൃഷ്ടിക്കുന്ന ```Break the chain``പോലുളള പദ്ധതികളും, ലോക്ക്ഡൗൺ പോലുള്ള സാമൂഹിക സമ്പർക്കം കുറയ്ക്കുന്നു ഗവൺമെൻറ് ആഹ്വാനങ്ങളും നടപ്പാക്കുന്നതിലൂടെ ഈ മഹാമാരിയിൽ നിന്നും രക്ഷനേടുവാൻ സാധിക്കും. ജനങ്ങൾ നിരത്തുകളിൽ ഇറങ്ങുന്നത് തടയുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കുവാൻ ശ്രമിക്കുന്ന ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥരും, രോഗവ്യാപ- നത്തിനെവൈദ്യസഹായത്തിലൂടെ തടയാൻ ശ്രമിക്കുന്ന ആതുരസേവകർക്കും വേണ്ടി നമുക്ക് വീട്ടിലിരുന്ന് വൈറസിനെ പ്രതിരോധിക്കാം. _STAY HOME ; STAY SAFE_ And then Break the chain

ഫാത്തിമ പർവീൻ.യു
9 ഐ പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം