പുല്ലൂക്കര നോർത്ത് എൽ പി എസ്/ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ , പാനൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ . എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലാന്തരത്തിൽ എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. ഇപ്പോൾ ചൊക്ലി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
സ്കൂൾ സ്ഥാപിതമായിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു എന്നതാണ് വായ്മൊഴി . പുല്ലൂക്കര വലിയപീടികയിൽ എന്നറിയപ്പെടുന്നിടത്ത് ഇന്നത്തെ സ്കൂളിന്റെ പ്രാരംഭദിശയിലുള്ള എഴുത്തുപള്ളിക്കൂടം സ്ഥിതി ചെയ്തതായി പറയപെടുന്നു . അവിടത്തെ എഴുത്താശാനായിരുന്നു വണ്ണമ്പത്ത് കുഞ്ഞിക്കുട്ടി ഗുരുക്കൾ . അഗീകാരമില്ലാത്ത എഴുത്തുപള്ളിക്കൂടമായി എത്രകാലം സ്ഥാപനം തുടർന്നു എന്നതിന്റെ വ്യക്തമായ കാലനിർണയം ലഭ്യമല്ല. സ്കൂൾ പരിസരത്തെ വൃദ്ധജനങ്ങളുടെയും ഇന്ന് ജീവിച്ചിരിപ്പുള്ള പൂർവ്വ അദ്ധ്യാപകരുടേയും , ഓർമകളിൽ നിന്ന് ശേഖരിച്ച വസ്തുക്കളും, ലഭ്യമായ ഏതാനും രേഖകളുമാണ് ഈ സ്ഥാപനത്തിന്റെ ചരിത്ര പശ്ചാത്തലം.
1932 മുതലുള്ള ലഭ്യമായ രേഖകളിൽ നിന്ന് മനസിലാവുന്നത് അംഗീകാരം ലഭിക്കുമ്പോൾ സ്കൂളിന്റെ നാമം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നതായിരുന്നു. 1947ശേഷം പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിച്ചു. സ്ഥാപിത മാനേജർ കാക്കറോട്ട് കുഞ്ഞനന്തൻ നമ്പ്യാർ ആണെന്ന് പറയപ്പെടുന്നു. പിന്നീട് വാച്ചാലി ശങ്കുണ്ണിക്ക് സ്ഥാപനം കൈമാറി . തുടർന്ന് പഴയപുരയിൽ അച്യുതൻമാസ്റ്റർ - പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂട്ടവകാശത്തിൽ സ്ഥാപനം ഏറ്റെടുത്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |