പുറവൂർ എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1927-ലാണ് സ്കൂൾ ആരംഭിച്ചത്. 2019-ൽ സ്കൂൾ നവീകരിച്ചു പുതിയ കെട്ടിടം പണികഴിപ്പിച്ചു.
1927-ൽ ശ്രീ കുഞ്ഞൊണക്കൻ മാസ്റ്ററാണ് മോലോത്തുങ്കാട് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് പുറവൂർ എ എൽ പി സ്കൂൾ എന്നറിയപ്പെട്ടു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഇവിടുത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന് സമീപത്തു സ്കൂൾ ഉണ്ടായിരുന്നില്ല. ഭൂരിഭാഗം ആളുകളും കൃഷിക്കാരായിരുന്നു. ഇവരുടെ കുട്ടികൾക്ക് വേണ്ടിയാണ് സ്കൂൾ തുടങ്ങിയത്. ആദ്യകാലത്തു അഞ്ചാം ക്ലാസ്സ് വരെ പാദനമുണ്ടായിരുന്ന സ്കൂളിൽ പിന്നീട് നാലാം ക്ലാസ്സ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായി മാറി. പുറവൂർ എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി മുൻപ് ഒരു മദ്രസ്സ സ്കൂളാണ് പ്രവർത്തിച്ചിരുന്നത്. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലായിരുന്ന സ്കൂൾ ഇപ്പോൾ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിലാണ്. 1978 മുതൽ സ്കൂൾ മാനേജർ ശ്രീമതി എം.ഒ. അനസൂയാദേവിയാണ്.
തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും പിന്നീട് എണ്ണം വർധിച്ചു 150-ൽ അധികം കുട്ടികളിലേക്ക് എത്തിച്ചേർന്നു. എന്നാൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വരവോടെ കുട്ടികളുടെ എന്നതിൽ ഗണ്യമായ കുറവുണ്ടായി. സ്കൂൾ സ്ഥാപിതമായതുമുതൽ മേൽക്കൂര പുല്ലു മേഞ്ഞ ഒരു ഹാളിലാണ് ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. 1998-ൽ സ്കൂൾ നവീകരിച്ചു മേൽക്കൂര ആസ്പ്പറ്റോസ് ഷീറ്റാക്കി മാറ്റി.
വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടുകൂടി 2010-ൽ സ്കൂളിനോട് അനുബന്ധിച്ച് പ്രീ-പ്രൈമറി ആരംഭിക്കുകയുണ്ടായി.ശേഷം 2019-20 വർഷം പ്രീ-പ്രൈമറി അടക്കം 150 കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. സ്കൂൾ കെട്ടിടത്തിനടുത്തായി 2 ക്ലാസ്സ് മുറികൾക്ക് സൗകര്യപ്രദമായ കെട്ടിടം പുതുതായി നിർമിച്ചിട്ടുണ്ട്. 2016-17, 2017-18, 2018-19 വർഷങ്ങളിലായി എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ശാസ്‌ത്ര- ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ജില്ലാതലത്തിലും സ്കൂൾ കലാമേളയിൽ സബ് ജില്ലാ തലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കീട്ടുണ്ട്. കുട്ടികൾക്ക് കാർഷിക സംസ്കാരത്തോട് താല്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി ജൈവ പച്ചക്കറി കൃഷി അവലംബിക്കുകയും കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ വർഷവും വിപുലമായ രീതിയിൽ പച്ചക്കറി കൃഷി തുടങ്ങുന്നതിനിന്നുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടിണ്ട്. വിവിധ ക്ലബ്ബ്കളുടെ ക്യാമ്പുകൾ, പ്രദർശന പരിപാടികൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സുകൾ മുതലായവ സംഘടിപ്പിച്ചു വരാറുണ്ട്, കൂടാതെ പഠനോത്സവം, വാർഷികാഘോഷം എന്നിവയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു വരുന്നുണ്ട്. വിദ്യാലയത്തിലേക്ക് ആവശ്യമായ ഫാൻ, മൈക്ക് സെറ്റ്, പമ്പ് സെറ്റ്, വെയ്റ്റർ പ്യൂരിഫയർ, ലാപ്പ്ടോപ്, മിക്സി, കിണർ നവീകരണത്തിന്റെ ഭാഗമായി ഒരു നിശ്ചിത തുകയും പൂർവ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പി.ടി.എ-യുടെയും നാട്ടിലെ പ്രമുഖ വ്യക്തികളുടെയും സജീവമായ സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.