പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ ഭീതി
കൊറോണ വൈറസ് എന്ന മഹാമാരിയിലൂടെ ലോകം ഒരുപാട് പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈനംദിനം ആയിരക്കണക്കിന് ജീവൻ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ ലോക രാഷ്ട്രങ്ങൾകടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊറോണ വൈറസ് രോഗബാധ ലോക രാജ്യങ്ങളെ ഭീതിയിലാക്കിയിരിക്കുന്ന സമയത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ലോകത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നാണ് തുടക്കം. തുടക്കത്തിൽ തന്നെ ചൈന ഈ വൈറസിനെ നിന്ത്രിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ നമുക്ക് ഒരു പരിധി വരെ ഇതിൽ നിന്നും മുക്തി നേടാമായിരുന്നു. കോറോണക്ക് മുമ്പും ശേഷവുമുള്ള ജനജീവിതം സങ്കൽപ്പത്തിനും അപ്പുറത്തുള്ളതാണ്. മനുഷ്യൻ വീടുകളിലെ നാല് ചുവരുകൾക്കുളളിൽ കഴിഞ്ഞ് കൂടുകയാണ്. കൊറോണ വൈറസിന്റെ പ്രതിഫലമായി ലോകരാഷ്ട്രങ്ങൾ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായി. ജനങ്ങൾക്ക് ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായി. മിക്ക വീടുകളും പട്ടിണിയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിശ്ചലമായി. എന്തിനേറെ, പ്രപഞ്ചം സ്വന്തം കൈപ്പിടിയിലാണെന്ന് അഹങ്കരിച്ച മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് നാം ഓർക്കേണ്ടതുണ്ട്. ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടണം. അതിനായി നാം ആദ്യം സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചിരിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകിയും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുംവേണം നാം കോറോണയെ തുരത്താൻ. കൂടാതെ നമ്മുടെ ജീവനു വേണ്ടി പ്രയത്നിക്കുന്ന നമ്മുടെ സർക്കാർ,ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിവരോട് നാം എപ്പോഴും കടപ്പെട്ടിരിക്കണം. നാം ജാതി മത വ്യത്യാസമില്ലാതെ ജാഗ്രതയോടെ ഒത്തൊരുമിച്ചാൽ നമുക്ക് ഈ വിപത്തിനെ നേരിടാനും അതിലൂടെ നമുക്ക് നമ്മുടെ രാജ്യത്തിനുവേണ്ടിയും ലോകത്തെ മുഴുവനായും തന്നെ പയ്യെ പയ്യെ മുമ്പത്തെ അവസ്ഥയിലേക്ക് എത്തിച്ചേരാനും നമുക്ക് സാധിക്കുംഎന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു. നന്ദി... നമസ്ക്കാരം...
മുഹമ്മദ് ജസ്ളീം.
5എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം