പുത്തൻ പറമ്പ എം എൽ പി എസ്/ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്ന പുളിയനമ്പ്രം ദേശം. ചുരുക്കം കുട്ടികൾ മാത്രമേ സ്ക്കൂൾ സ്ഥാപിത ഘട്ടത്തിൽ സ്കൂളിലെത്താറുള്ളൂ. 1937ൽ ചാപ്പൻ അടിയോടി എല്ലാ അധികാരങ്ങളും ഉടമസ്ഥാവകാശവും അഹമ്മദ് കുട്ടിക്ക് കൈമാറുകയുണ്ടായി.അഹമ്മദ് കുട്ടിക്ക് ശേഷം പടിഞ്ഞാറയിൽ കുഞ്ഞബ്ദുള്ള എന്നയാൾ സ്കൂൾ മാനേജറാക്കുകയും സ്കൂൾ നോക്കി നടത്തുകയുണ്ടായി.പിന്നീട് സ്ക്കൂൾ നടത്തികൊണ്ടു പോകാൻ കഴിയാത്തതിനാൽ 1993 ൽ മുഈനുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി. കമ്മിറ്റിയുടെ ആദ്യ മാനേജർ ചെറിയമ്പ്രത്ത് അലിയാർ ഹാജിയായിരുന്നു. കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം പഴയ കെട്ടിടം പൊളിച്ചുമാറ്റി പ്രീ കെ ഇ ആർ ൽ ഒരു ഹാളും കെ ഇ ആർ ചട്ടപ്രകാരം മൂന്നു ക്ലാസുകൾ നടത്താനുള്ള ഒരു ഹാളും പണിതു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നു. ആവശ്യമായ ഫർണിച്ചറുകളും ടോയിലറ്റുകളും മാനേജ്മെൻറ് തന്നെയാണ് ഒരുക്കി തന്നത്.ഇന്ന് പ്രൈമറി തലത്തിൽ സബ് ജില്ലയിൽ തന്നെ ഏറ്റവും സൗകര്യമുള്ള സ്കൂളായി മാറ്റാൻ മാനേജുമെന്റ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലഭിച്ചു.വി പി ചാത്തു, പി വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, വി കരുണാകരൻ അടിയോടി, പി ചന്ദ്രിടീച്ചർ, വി പി വസന്ത ടീച്ചർ, കെ ചന്ദ്രൻ എന്നിവർ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കെ പി ഹരിദാസനും മാനേജർ എസ്സ് ബി പി തങ്ങളുമാണ്.