ഉള്ളടക്കത്തിലേക്ക് പോവുക

പി ടി എം യു പി എസ് പള്ളിയോത്ത്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2024 -25 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ഒ.എം.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പോർട്ഫോളിയോ വിതരണം ചെയ്തു. രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ് നടത്തി. അദ്ധ്യാപകരായ ബീന, അബ്ദുൽ ഖാദർ, സാലിഹ്, പ്രീതി, നജീബ്, ഫാഹിമ, ബിജില എന്നിവർ വിവിധ സെഷനുകളിൽ വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ബീന ടീച്ചർ പോർട് ഫോളിയോയിലേക്കുളള ആദ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടൃനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ മനോഹരമായി. ആടിയും പാടിയും പുതിയ അധ്യയന വർഷത്തേക്ക് എന്ന പരിപാടിക്ക് പ്രീതി ടീച്ചറും ബിജില ടീച്ചറും നേതൃത്വം നൽകി. വിദ്യാർതഥികൾക്ക് പായസവും വിഭവ സമൃദ്ധമായ സദ്യയും നൽകി

ചിത്രശാല