ലോക് ഡൗൺ ഇതു വന്നല്ലോ
പുതിയ സന്ദേശം തന്നല്ലോ
തിരക്കുള്ള ജീവിതത്തിൽ
കുറച്ചു സമയം വീട്ടിലിരിക്കാം
ഇന്നു വീട്ടിൽ ഇന്നിരുന്ന്
പുതിയ കാര്യം പഠിച്ചല്ലോ
മുതിർന്നവരോടൊപ്പം
പുരാണങ്ങൾ പഠിച്ചല്ലോ
അമ്മയെ പാചകത്തിൽ
ഞാനിന്നു സഹായിച്ചലോ
ലോക ഡൗൺ ഇതു വന്നല്ലോ
പ്രായമായവരുടെ പരാതികൾമാറ്റിയല്ലോ
ഏകാന്തത മാറ്റിയല്ലോ
സന്തോഷം പകർന്നല്ലോ
അടുക്കളയിൽ നിന്നും ഞാൻ
പുതിയ പാചകം പഠിച്ചല്ലോ
എല്ലാവർക്കും നൽകി ഞാൻ
മനസ്സിൽ ഇടം നേടി ഞാൻ
ലോക്ഡൗൺ ഇതു വന്നല്ലോ
വിവിധ തരത്തിലുള്ള
പുസ്തകങ്ങൾ വായിച്ചല്ലോ
അറിവുകൾ നേടി ഞാൻ
കുടുംബമായി ഒത്തുചേർന്ന്
സമയം ഞാൻ ചെലവഴിച്ചു
വീട്ടിലെ മൃഗങ്ങളുമായ്
കൂടുതൽ ഞാൻ അടുത്തല്ലോ
പ്രകൃതിയെ
തൊട്ടറിഞ്ഞല്ലോ
തിരക്കേറിയ ജീവിതത്തെ
ശരിക്കും ഞാൻ ആസ്വദിച്ചല്ലോ
ലോക ഡൗൺ ഇതു വന്നല്ലോ
പുതിയ സന്ദേശം തന്നല്ലോ