പി എം ഡി യു പി എസ് ചേപ്പാട്/അക്ഷരവൃക്ഷം/സ്വാന്തനം
സ്വാന്തനം
ഞാൻ ഒരിക്കലും കരുതിയില്ല അത് അവളുടെ ഫോൺ കാൾ ആയിരിക്കുമെന്ന്, കരഞ്ഞുകൊണ്ട് ആണ് അവൾ എന്നെ വിളിച്ചത്. അവൾക്ക് ഒട്ടും സംസാരിക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ല. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ. ഞാൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല. പിന്നീട് സ്വപനത്തിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. അപ്പോൾ അവൾ പറഞ്ഞതുകേട്ട് ഞാൻ ഞെട്ടിപ്പോയി. അവളെ കൊറോണ എന്ന ഭീകരജീവി പിടികൂടിയിരിക്കുന്നു. അവളുടെ കുടുംബത്തെ മുഴുവൻ അത് പിടികൂടിയിരിക്കുന്നു. അവർ വേണ്ട ശുചിത്വം പാലിക്കാതെ ഓരോ സ്ഥലങ്ങളിലും നടന്നതിനെ ഫലമാണ് അവർ ഇന്ന് അനുഭവിക്കുന്ന ഈ യാതനകൾ. ഞാൻ അവളെ സമാധാന പെടുത്താൻ ശ്രമിച്ചു. ഒരുതരത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. എടീ, നിന്നെ കാണുവാനോ നിന്റെ അടുത്ത് വന്നിരിക്കുവാനോ എനിക്ക് കഴിയില്ല. നിന്റെ അസുഖം സുഖപെടട്ടെ. അതിനായി ഡോക്ടർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പാലിക്കണം. ശുചിത്വം പാലിക്കണം. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ മാസ്ക് ധരിക്കണം. എപ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. മറ്റുള്ളവരോടും ഇതൊക്കെ പറഞ്ഞ് മനസിലാക്കിക്കണം. നിന്റെ അസുഖമെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ പ്രാർത്ഥിക്കാം. അസുഖമെല്ലാം മാറി ആരോഗ്യവതിയായ ആകുമ്പോൾ നിന്നെ കാണാൻ ഞാൻ വരാം. നീ എന്റെ ഉറ്റ സുഹൃത്താണ്. നീ ഒരിക്കലും ദുഃഖിക്കുന്ന കാണാൻ എനിക്കാവില്ല. നീ സന്തോഷവതിയായി ചികിത്സ പൂർത്തിയാക്കാൻ എല്ലാ ദൈവങ്ങളോടും പ്രാർത്ഥികുന്നു. ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം വളരെ താമസിച്ചാണ് ഞാൻ എഴുന്നേറ്റത്. അമ്മ എന്നെ ഒരുപാട് വഴക്കുപറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. ഞാൻ അമ്മയോട് എല്ലാ കാര്യവും പറഞ്ഞു. അമ്മയും ഞാനും അവൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ