പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സ്പോർ‌ട്സ് ക്ലബ്ബ്-17

കായികാദ്ധ്യാപകൻ.ശ്രീമതി .ലി൯സി.ജോസഫ്ി ന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു.1995 മുതൽ പി.ടിഎ​.യുടെ ആഭിമുഖ്യത്തിൽ ഓൾ കേരള വോളീ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ ബോള് ടൂർണമെൻറ് ആരംഭിച്ചു.ബാസ്ക്കറ്റ്ബോൾ , ഖോ-ഖോ ,വോളീ ബോൾ ,സ്പോർട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളിൽ കായിക രംഗത്തും മികച്ച നിലവാരം പുലർത്തുവാ൯ സാധിക്കുന്നുണ്ട്.

                        ഇന്ത്യൻ ടീമിലേക്കും റെയിൽ വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപന‍ങ്ങളിലേക്ക് കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാത്രം ഉന്നത നിലവാരം കൈവരിച്ചിട്ടുണ്ട് സ്പോർട്സ് ക്ലബ്ബ്

.2018 വരെയും സബ്ജില്ല ചാംബ്യാന്മാരായി തുടരുകയും ചെയ്യുന്നു.2018 ൽ ഈ വിദ്യാലയത്തിലെ ഹാരിയറ്റ് ഷാജൻ നാഷ്ണൽ വോളീബോൾ ചാംമ്പ്യനായി.