സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത്. കുടിപ്പള്ളിക്കൂടം എന്ന നിലയിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠിക്കാവുന്ന വിദ്യാലയമായി മാറി . ആദ്യം അഞ്ചാംക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങൾക്കു ശേഷം നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളായിത്തീർന്നു . ആദ്യത്തെ പേര് സരോജിനിവിലാസം എന്നായിരുന്നു. ശ്രീ മാധവൻ നായർ വിദ്യാലയം ഏറ്റെടുത്ത ശേഷം പേര് പ്രഭാകരവിലാസം എന്നാക്കിമാറ്റി. ശ്രീ മാധവൻ നായർ പിന്നീട് ശ്രീ ടി പി കെ നായർക്ക് വിദ്യാലയം കൈമാറി, വർഷങ്ങൾക്കുശേഷം ശ്രീ ടി പി കെ നായരിൽ നിന്ന് ശ്രീമാൻ പി ശശിധരൻ ഏറ്റെടുത്തു . ഇപ്പോൾ ശ്രീ ശശിധരൻ ആണ് സ്കൂളിന്റെ മാനേജർ. കുലുക്കല്ലൂർ പഞ്ചായത്തിലെ 7 8 9 വാർഡുകളിൽ ഉൾപ്പെട്ട പുറമത്ര, പള്ളിയാൽതൊടി, കമ്പംതൊടി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.