പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/മഴയുടെ രാഗം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ രാഗം


അമ്പരമാകെ കറുത്തിരുണ്ടു
ഭൂമിതൻ പൂമുഖം നിർത്തമാടി
മണ്ണിന്റെ മാറിലേക്കൊന്നു ചായാൻ
മുത്തുകൾ നൂലറ്റുവീണു താഴെ

മണ്ണിന്റെ ഹൃദയം നിറഞ്ഞുനിന്നു
സൗരഭ്യം പരിലാകെ പടർന്നു
മഴയുടെ സൗന്ദര്യമൊന്നു കണ്ട്
സൂര്യകിരണം മറഞ്ഞകലെ

മഴയുടെ രാഗമതൊന്നു കേട്ടാൽ
കിളികളിൻ കളകള രാഗംപോലെ
വാടി പിരണ്ട ഭുമിതൻ കരിമുഖമിനി
ഓർമ്മതൻ പാളികളിലൊത്തുക്കുടി

ആർദ്രമാം ചെടികളെ നോക്കി ഞാനും
ഹർഷത്തിൽ അവരൊന്നു തലയുയർത്തി
തിരശ്ശിലമെല്ലെ വീണുപോയി
മാനത്ത് ഏഴിതൾപ്പൂവ് വരഞ്ഞുമെല്ലെ

 

ആയിശത്തുൽ മിസ്‌രിയ
10 L പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത