പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/History

Schoolwiki സംരംഭത്തിൽ നിന്ന്

കൊടികുത്തിമല : പ്രകൃതി കനിഞ്ഞരുളിയ താവളം..

കൊടികുത്തിമലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ : മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല. 1921ലെ മലബാർ സർ‌‌വേയിൽ ഇതൊരു പ്രധാന സിഗ്നൽ സ്ഥലം ആയിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. 1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) നിർമ്മിച്ചിട്ടുണ്ട്.