പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

ഘടികാരചക്രങ്ങൾ
പുലർകാലമറിയിച്ച
നേരത്തുണർന്നിരുന്നമ്മ...
തൂമഞ്ഞുതുള്ളികളെ
വെയിൽകോരി മാറ്റിയ-
തറിഞ്ഞിരുന്നെന്നുമെൻ അമ്മ
തീകൂട്ടി
ചായവെച്ചെന്നെയുണർ-
ത്തിയ സ്നേഹ
സ്വരൂപമാണമ്മ....
കുന്നോളമുയരും
വിഴുപ്പലക്കി
വിയർത്തൊട്ടിയാ
ദേഹമാണമ്മ
അച്ഛൻ
വഴക്കടിച്ചകലുമ്പോഴെ-
പ്പോഴും തേങ്ങി
കരഞ്ഞിരുന്നമ്മ....
ഉപ്പില്ല മുളകില്ല
കറികൾക്ക് രുചിയില്ല
കേട്ടു സഹിച്ചിരുന്നമ്മ
വിദ്യാലയം കഴിഞ്ഞണയുന്ന
നേരത്തു
വാതിൽക്കലെത്തി-
യോരമ്മ....
വയർ നിറച്ചുണ്ണാതെ
ഉണ്ണിയെയൂട്ടിയ
നന്മയാണെന്നുമെൻ
അമ്മ
ദാരിദ്ര്യദുഃഖത്തെ
മാലോകരറിയാതെ
കാത്തൊരു
മൗനമാണമ്മ
കഷ്ടകാലത്തിന്റെ
വഴിയടച്ചീടുവാൻ
തേവരെ കൈകൂപ്പിയമ്മ
ദിക്കറിയാതെയീ
ജീവിത സാഗരം
താണ്ടിയ പായ് വഞ്ചി
അമ്മ...
നിറമുള്ള സ്വപ്നങ്ങൾ
കാണാൻ കഴിയാതെ
ഉഴറിയാ ഏഴയെന്റമ്മ
അശ്രുബിന്ദുക്കളെ
മന്ദസ്മിതം കൊണ്ട്
മൂടിയ പൂനിലാവമ്മ
അമ്മയ്ക്കു തുല്യമീ
അമ്മ മാത്രം
എന്നു പറയാതെ
അറിയിച്ചൊരമ്മ
എന്നെ ഞാനാക്കി
മാറ്റിയോരമ്മ
എന്നെ ഞാനാക്കി
മാറ്റിയെന്റമ്മ
എന്നെ ഞാനാക്കി
മാറ്റിയോരമ്മ
എന്നെ ഞാനാക്കി
മാറ്റിയെന്റമ്മ

അശ്വതി എസ്
8 G പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത