പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

ലോകത്താകമാനം ഇപ്പോൾ കൊറോണ വൈറസ് വ്യാപകമായിരിക്കുകയാണ് . ലോകത്തെകീഴടക്കാൻ പറ്റുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ്. അതിൽനിന്നു രക്ഷപെടാൻ നമ്മൾ ഓരോ വ്യക്തിയും ശ്രമി ക്കണം. ഇന്നു നമ്മളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് എന്ന അണുബാധ നമ്മുടെ ശരീരത്തിൽ വരാൻ ഉള്ള കാരണം നമ്മളിൽ ഓരോരുത്തരുടെയും ശുചിത്വമില്ലായ്മയാണ് . ഇത് നമ്മളിൽ വരാതിരിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് കൈകൾ കഴുകണം . മുഖം, വായ ,കണ്ണ് എന്നിവയിലുള്ള സ്പർശനം ഒഴിവാക്കുക . മാസ്ക് ഉപയോഗിക്കുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൂടാതെ നഖം വൃത്തിയ്‌യാക്കുക . നമ്മൾ ഒരുവ്യക്തിയെ കാണുമ്പൊൾ സമ്പർക്കം കൂടരുത്. അവർക്കു കൈകൊടുക്കാതെ അവരോടു നമസ്തേ പറയുക . സമ്പർക്കം വഴിയാണ് ഓരോരുത്തർക്കും ഈ മഹാമാരി വരാൻ കാരണം. നമ്മൾ പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കണം .ഈ മഹാമാരിയായ വൈറസിനെ നമ്മുടെ ലോകത്തുനിന്നും തുരത്തണം “ ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതരായിരിക്കുക "

ഫാസില എം കെ
7 A പി കെ എം എച് എം യു പി സ്‌കൂൾ വട്ടേക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം