ജീവിതത്തിന്റെ തുടക്കം മുതൽ
ഒടുക്കം വരെ യാത്രയിലാണ്
സന്തോഷങ്ങളും ദുഃഖങ്ങളും
ഒത്തുചേരുന്ന യാത്ര ജീവിതത്തിൽ ഉണ്ടാകാം
യാത്രകൾ നമ്മുടെ ജീവിത്തെ
മാറ്റി മറിക്കുന്നു, ചില-
മനോഹരമായ യാത്രകൾ
നമ്മെ തേടി വരാറുണ്ട്
ഒരു ചെറിയ സന്തോഷത്തിനും
ദുഃഖത്തിനും നാം യാത്ര ചെയ്യുന്നു
വിധി നമ്മെ നമ്മൾ പോലും അറിയാത്ത
സ്ഥലത്തും സമയത്തും യാത്ര ചെയ്യിക്കാറുണ്ട്
ഈ ജീവിതമാകുന്ന യാത്രയിൽ
നമ്മെ തടയാനും മുന്നോട്ടു നയിക്കാനും
പലരും വരും,ചിലർ നമ്മെ കണ്ടുമുട്ടും
നമ്മൾ പോലും അറിയാത്ത ആളുകൾ
ചില യാത്രകൾ അത്ഭുതപ്പെടുത്തുന്നതാവാം
ചില യാത്രകൾനമ്മെ പാഠങ്ങൾ പഠിപ്പിക്കുന്നു
യാത്രാനുഭവങ്ങൾ ജീവിതത്തിന്റെ വഴി മാറ്റുന്നു
യാത്ര എന്റെ മനസിനു കുളിർമയേകുന്നു.