ഉള്ളടക്കത്തിലേക്ക് പോവുക

പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2021

*ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ  ഗൂഗിൾ മീറ്റ് വഴി ആചരിച്ചു. കുട്ടികൾ  പ്രസംഗം ,പ്ലക്കാർഡ് നിർമ്മാണം ,കവിതാലാപനം എന്നിവ ചെയ്തു . വീട്ടിലൊരു തൈ നടാം എന്ന ആശയത്തെ ഉൾകൊണ്ട് എല്ലാകുട്ടികളും അവരുടെ വീടുകളിൽ തൈ നേടുകയും ചെയ്തു .

2022

സയൻസിൽ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് എരിതീയാമ്പതിയിലേക്ക് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജൂലൈ 27 നു ഒരു പഠനയാത്ര നടത്തി . അവിടെ വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളും ,തെങ്ങുകളും ,മണ്ണിരകമ്പോസ്റ്റ് ,മത്സ്യകൃഷി ,കുരുമുളക് കൃഷിയും എല്ലാംതന്നെ പുതുമയാർന്ന അനുഭവമായിരുന്നു . കൂടാതെ സാറിന്റെ നേതൃത്വത്തിൽ ബഡിങ് എങ്ങനെ ചെയ്യാമെന്നതിന്റെ ഒരു ഡെമോയും കുട്ടികൾക്കായി കാണിച്ചു ഒപ്പം തന്നെ അവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്തു .തിരിച്ച വരുന്നനേരം അവർ കൂട്ടികൾക്കായി നാടൻ നെല്ലിക്കയും സമ്മാനിച്ചു .

21.06.2025- ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് വിളയോടിയിലുള്ള മണിയാശാൻ്റെ യോഗാശ്രമത്തിൽ നിന്നും രണ്ട് അധ്യാപകർ വന്ന് കുട്ടികൾക്കായി യോഗ പരിശീലനം ഏർപ്പെടുത്തി യോഗയുടെ പ്രാധാന്യവും പ്രാഥമികമായി ചെയ്യേണ്ടതായ യോഗാസനങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു. കൂടാതെ പ്രൊഫഷണൽ യോഗ ട്രെയ്നർ ആയ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളെ യോഗാ ഡാൻസ് പഠിപ്പിക്കുകയും യോഗാ ദിനത്തിൽ അത് അവതരിപ്പിക്കാൻ കുട്ടികളെ സജ്ജരാക്കുകയും ചെയ്തു .തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു യോഗാ ഡാൻസ്. എല്ലാവരും നല്ല രീതിയിൽ ആസ്വദിച്ചു.