പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
ആഗസ്ത് 15സ്വാതന്ത്ര്യദിനപരിപാടികൾ ഗൂഗിൾ മീറ്റ് വഴി ഹെഡ് മിസ്ട്രസിന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .പ്രസംഗം ,പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം ,പ്രച്ഛന്നവേഷം ,പദ്യം ചൊല്ലൽ എന്നീ വിവിധ കലാപരിപാടികളിലൂടെ കുട്ടികൾ അവരുടെ മികവ് തെളിയിച്ചു .
2025
21.7.25 ഈ വർഷത്തെ ചാന്ദ്രദിനം സ്കൂളിൽ ഒരു നവീന രീതിയിലാണ് സംഘടിപ്പിച്ചത്.അതിൽ ഒമ്പതാം തരത്തിലെ രോഹൻ .ആർ AI- യുടെ സഹായത്തോടെ നിർമ്മിച്ച പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി കാഴ്ചവച്ചു. അഞ്ചു മുതൽ 10 വരെയുള്ള കുട്ടികളെയും പങ്കെടുപ്പിച്ചു. കൂടാതെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഗ്രഹങ്ങളെക്കുറിച്ച് നേരിട്ടുള്ള ഒരു അനുഭവം കാഴ്ചവയ്ക്കാനായി കോഴിക്കോട് ഉള്ള പ്ലാനറ്റോറിയം വിഭാഗത്തിന്റെ ഒരു ചെറിയ സംരംഭം സ്കൂളിൽ ഒരുക്കുകയും എല്ലാ കുട്ടികളെയും ആ ഒരു അനുഭവം കാഴ്ച്ചവയ്ക്കുവാനും സാധിച്ചു.
