ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പന്തല്ലൂർ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

JRC: ജില്ലയിൽ പന്തല്ലൂർ സ്ക്കൂളിന് ഒന്നാം സ്ഥാനം

മലപ്പുറം ജില്ലയിലെ മികച്ച ജെ ആർ സി യൂണിറ്റുകൾക്കുള്ള  അവാർഡുകൾ

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ മികച്ച യൂണിറ്റായി പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിനെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ആർ എം എച്ച് എസ് മേലാറ്റൂർ നേടി.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,  യൂണിറ്റുകൾ ആരോഗ്യ മേഖലയിലും സേവന മേഖലയിലും  നടത്തിയ പ്രവർത്തനങ്ങൾ, കേഡറ്റുകൾക്ക് വേണ്ടി നടത്തിയ വിവിധ പരിപാടികൾ ,സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ തുടങ്ങിയ മേഖലകളിലെ   വിവിധ യൂണിറ്റുകളുടെ  2024-25   വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്  മികച്ച യൂണിറ്റുകളെ കണ്ടെത്തിയത്.

സഹ്റുദ്ദീൻ കെ പി, ഷാന ഷിറിൻ  തുടങ്ങിയവരാണ് പന്തല്ലൂർ സ്കൂളിലെ ജെ ആർ സി കൗൺസിലർമാർ.