പി.എം.ജി.യു.പി.എസ്. പുനലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുനലൂ൪

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പുനലൂ൪.തമിഴ്നാട് സംസ്ഥാനവുമായി വളരെ അടുത്തായാണ് പുനലൂ൪ പട്ടണം സ്ഥിതിചെയ്യുന്നത്.പുനലൂ൪ പട്ടണത്തിൽ തലയുയ൪ത്തി നിൽക്കുന്ന തൂക്കുപാലം കല്ലടയാറിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്നു.തിരുവിതാംകൂ൪ രാജാവായിരുന്ന ആയില്യം രാജാവിന്റെ കാലത്താണ് തൂക്കുപാലം നി൪മ്മിച്ചുപൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇപ്പോൾ ഡാൽമിയ ഗ്രൂപ്പിന്റെ കീഴിലുള്ള പുനലൂ൪ പേപ്പ൪മിൽ (1888 ൽ ഒരു ബ്രിട്ടീഷുകാരൻ നി൪മ്മിച്ചത്)എന്നിവ ഈ പട്ടണത്തിന്റെ പ്രധാന ആക൪ഷണങ്ങളാണ്.പുനലൂ൪ ഇപ്പോൾ നഗരസഭയുടെ കീഴിലാണ്.

പുനലൂ൪ തൂക്കുപാലം

തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലമാണ് പുനലൂ൪ തൂക്കുപാലം.ആൽബ൪ട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയ൪ 1877-ൽ കല്ലടയാറിനു കുറുകെ നി൪മ്മിച്ച ഈ തൂക്കുപാലം രണ്ടുതൂണുകൾ കൊണ്ടു താങ്ങിയിരിക്കുന്നു.ഇപ്പോൾ ഇത് ഒരു സ്മാരകമായി നിലനിർത്തിയിരിക്കുന്നു.

തീവണ്ടിപാത

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത പുനലൂർ വഴിയായിരുന്നു. കേരളവും തമിഴ്നാടുമായി യാത്രസൗകര്യം ഒരുക്കുന്നതിനു ഈ പാത നിർണായകമായിരുന്നു.

വിനോദസഞ്ചാരം

തെന്മല

പാലരുവി വെള്ളച്ചാട്ടം

ശ്രദ്ധേയരായ വ്യക്തികൾ

ലളിതാംബികഅന്തർജനം

പുനലൂർ ബാലൻ

ആരാധനാലയങ്ങൾ

*ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം ശാസ്താംകോണം

*ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

S N കോളേജ് പുനലൂർ

പൊതുസ്ഥാപനങ്ങൾ

*പുനലൂർ താലൂക്ക് ആശുപത്രി

*താലൂക്ക് ഓഫീസ് പുനലൂർ

*കൃഷിഭവൻ