പി.എം.എസ്.എ.യു.പി.എസ് രാമങ്കുത്ത്/ടെക്കി മോം
വിദ്യാർത്ഥികളുടെ അമ്മമാർക്ക് ഐടി സാക്ഷരത നൽകുന്ന പ്രോഗ്രാം ആണിത്. ഈ കാലഘട്ടത്തിൽ അമ്മമാരെ ഡിജിറ്റൽ സാക്ഷരരാക്കുക അതുവരെ സ്മാർട്ട് ആക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിലും അതുപോലെ തന്നെ സ്മാർട്ട് ഫോൺ വഴിയും അമ്മമാർക്ക് വേണ്ട പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്കളുടെ സേവനവും ഈ കാര്യത്തിൽ ഉപയോഗിക്കാൻ ധാരണ ആയിട്ടുണ്ട്. ഈ പ്രോഗ്രാം ഒരു പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് .അതുകൊണ്ടുതന്നെ തുടക്കത്തിൽ അഞ്ചോ ആറോ അമ്മമാർ അടങ്ങുന്ന ചെറു ഗ്രൂപ്പിനാണ് പരിശീലനം നൽകുന്നത്.അതിനു ശേഷം വേണ്ടത്ര മെച്ചപ്പെടുത്തലുകൾ നടത്തി തുടർ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ആദ്യഘട്ടത്തിൽ ഇതിനുവേണ്ട രജിസ്ട്രേഷൻ പ്രോസസ്സുകൾ നടക്കേണ്ടതുണ്ട്. തയ്യാറാക്കപ്പെട്ട മോഡ്യൂളുകളിൽ കൂട്ടിചേർക്കലുകൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
ആദ്യഘട്ടത്തിൽ വ്യത്യസ്ത ദിവസങ്ങളിൽ ആയി ഒരാൾക്ക് മൊത്തം 5 മണിക്കൂർ ദൈർഘ്യം കിട്ടുന്ന പരിശീലനമാണ് നൽകാൻ ഉദ്ദേശിക്കുന്നത്.ഉബുണ്ടുവിലെ വിവിധങ്ങളായ ആപ്ലിക്കേഷൻ സ്മാർട്ട് ഫോണുകളിലെ ആപ്പുകൾ അതുപോലെതന്നെ വിവിധ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാമങ്കുത്ത് പി എംഎസ് എ യുപി സ്കൂളിൽ ഈ പരിശീലനത്തിന് നേതൃത്വം നൽകുന്നത് സ്കൂളിലെ ഐടി കോർഡിനേറ്റർ ആയ വിനോദ് വി കെ ആണ്