പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/പ്രവർത്തനങ്ങൾ/2026-27
[[


]]

ജില്ലാ സ്കൂൾ പ്രവേശനോത്സവം കൈക്കോട്ടുകടവിൻ്റെ ആഘോഷമായി.
കൈക്കോട്ടുകടവ് പി എം എസ് എ പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ജില്ലാ തല സ്കൂൾ പ്രവേശനോത്സവം കൈക്കോട്ടുകടവ് ഗ്രാമത്തിൻ്റെ ആഘോഷമായി.സ്കൂളിൽ ഈ വർഷം ഒന്നാം തരത്തിൽ പ്രവേശനം നേടിയ 168 കുട്ടികളുൾപ്പെടെ പുതുതായി പ്രവേശനം നേടിയ 420 ലേറെ കുട്ടികളെ ബാൻ്റ് മേളത്തിൻ്റെയും വർണ്ണ ബലൂണുകളുടെ അകമ്പടിയോടെ ഘോഷയാത്രയായി വരവേറ്റുകൊണ്ടായിരുന്നു പ്രവേശനോത്സത്തിന് തുടക്കമായത്. ഘോഷയാത്രയിൽ സ്കൂളിലെ സ്കൗട്ട്, ഗൈഡ് ,കബ്, ബുൾബുൾ യൂണിറ്റുകളിലെ കുട്ടികളും നാട്ടുകാരും അകമ്പടിയേകി.
ജില്ലാ തല സ്‌കൂൾ പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം വൈദ്യുതി,പരിസ്ഥിതി, പാർലിമെൻ്ററികാര്യമന്ത്രി സണ്ണി ജോസഫ് ഓൺലൈനായി നിർവഹിച്ചു.
തൃക്കരിപ്പൂർ എം എൽ എ സന്ദീപ് വാര്യർ അധ്യക്ഷത വഹിച്ചു. വേദിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ സന്ദേശം വായിച്ചു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം മീനാകുമാരി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജിദ സഫറുല്ല, ബ്ലോക്ക് പഞ്ചായത്തംഗം വി പി സുനീറ, വാർഡ് മെമ്പർ എം ടി അബ്ദു റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം രജീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷ എം കെ പ്രസന്ന, രഘുരാം ഭട്ട്, ബിജുരാജ് ', ഉദയകുമാരി, രമേശൻ പുന്നത്തിരിയൻ, വി വി സുബ്രഹ്മണ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ജി സി ബഷീർ, വി എം ശ്രീധരൻ, പി എ റഹ്മാൻ, വി കെ രവീന്ദ്രൻ, എ ജി ബഷീർ, ഇ രാമചന്ദ്രൻ ,സ്കൂൾ മാനേജർ ടി കുഞ്ഞബ്ദുല്ല, കൈക്കോട്ടുകടവ് ജമാഅത്ത് പ്രസിഡൻ്റ് വി പി എം നൂറുദ്ദീൻ, എം കെ അബ്ദുല്ല ദാരിമി, എം എം സി കുഞ്ഞബ്ദുല്ല, പി ടി എ പ്രസിഡൻ്റ് ടി നസീർ, മദർ പി ടി എ പ്രസിഡൻ്റ് റഹീന, പ്രിൻസിപ്പാൾ ബിജു പ്രമോദ്, പി ശശിധരൻ പ്രസംഗിച്ചു.
ഡി ഡി ഇ ഇൻ ചാർജ് പി സവിത സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പി ഹമീദ് നന്ദിയും പറഞ്ഞു.