പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/ഗ്രന്ഥശാല
ഗ്രന്ഥശാല (SCHOOL LIBRARY)
1996 മാർച്ച് 9 ന് പ്രശസ്തസാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു. .
കുട്ടിപ്പട്ടങ്ങൾ' ഡിജിറ്റൽ മാസിക Published by- Little Kitres , PMSA HSS ELANKUR UNIT Published on- January 2019
സർഗാത്മകതയുടെ പുതിയ അവതരണ രംഗങ്ങളാണ് ഡിജിറ്റൽ മാസികകൾ.കൈയെഴുത്ത് മാസികയുടെയും അച്ചടി മാസികയുടെയും രീതിയിൽ നിന്ന് മാറി പുതിയൊരു മേഖലയായി ഇത് മാറിയിരിക്കുന്നു.പുതു തലമുറ ഡിജിറ്റൽ ആകാശം സ്വപ്നം കാണുന്നു.സർഗ വൈഭവത്തിൻ അവ ഡിജിറ്റൽ രൂപം നൽകുന്നു.നവം നവങ്ങളായ രചനകളിലൂടെ അവർ ഡിജിറ്റൽ ആകാശത്തിലെ പറവകളായി മാറുന്നു.നമ്മുടെ സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ഒത്തു ചേർന്ന് തയ്യാറാക്കിയ പുതുമയും വൈവിധ്യവുമുള്ള ഒരു ഡിജിറ്റൽ മാസികയാണ് 'കുട്ടിപ്പട്ടങ്ങൾ' ഈ സർഗ്ഗ പരിശ്രമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ഉള്ളടക്കം
അമ്മയുണ്ടായിരുന്നെങ്കിൽ 5 കണ്ണീരാശു 6 കൊഴിഞ്ഞു വീണ ഇല 7 ജലം ശാപമായ് മാറിയപ്പോൾ 8 അച്ചുവിന്റെ പിറന്നാൾ സമ്മാനം 9 പിടയും മനസിനുടമയുടെ അവസ്ഥ 10 മീനുവിന്റെ പ്രതികാരം ..... ....... .. 11
ഞാനിവിടെയുണ്ട് 12
പ്രതികാരം 13
ജീവിതം 14 മുറിവുകൾ 15
കരഞ്ഞു കലങ്ങിയ കണ്ണുകളുടെ സ്വപ്നം 16
അമ്മയുണ്ടായിരുന്നെങ്കിൽ....
പണ്ട് പണ്ട് ഒരു കുന്നിൻ ചെരിവിൽ ഒരു അച്ഛനും അമ്മയും ജീവിച്ചുവന്നു.കുറേക്കാലമായിട്ടും അവർക്ക് ഒരു കുഞ്ഞുണ്ടായില്ല.അവർ അങ്ങനെ നിരക്ഷരായി നടന്നു.കുറേക്കാലം കഴിഞ്ഞപ്പോൾ അവർക്ക് കുഞ്ഞുണ്ടായി.അതി സുന്ദരിയായ ആ പെൺകുട്ടിയെ കണ്ടാൽ ആരും അതിശയപ്പെട്ടു പോകും.ഒടുവിൽ ആ കുഞ്ഞിന് അവർ ഹീറ എന്ന് പേരിട്ടു.അങ്ങനെ അച്ഛനും അമ്മയും ഹീറയും നല്ല സന്തോഷത്തോടെയും സുഖകരമായും ജീവിച്ചു.ഒരു കുഞ്ഞ് ഉണ്ടായതിൽ അവർ നല്ലവണ്ണം സന്തോഷിച്ചു.അങ്ങനെ ഹീറക്ക്
നാലര വയസ്സായി.അവളുടെ രക്ഷിതാക്കൾ അവളെ നർസറിയിൽ ചേർത്തു.പ്രവേശന ഉത്സവം വന്നപ്പോൾ ഹീറ വളരെ അധികം സന്തോഷിച്ചു.രണ്ട് മൂന്ന് ദിവസങ്ങളായപ്പോൾ അവളുടെ രക്ഷിതാക്കൾ അവളോട് നീ നല്ലവണ്ണം പഠിച്ച് മിടുക്കിയാവണം.ഹീറ പറഞ്ഞു:അച്ഛാ അമ്മേ ഞാൻ പഠിച്ചോളാം,ഞാൻ പോവാണ്.അങ്ങനെ അവൾ സ്കൂളിൽ പോയി.അവളെ പഠിപ്പിക്കുന്ന എല്ലാ ടീച്ചർമാർക്കും അവളെ അത്യധികം ഇഷ്ടപ്പെട്ടു.അവൾ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.അവൾ അങ്ങനെ പഠിച്ചു വലുതായി വന്നു. ഒടുവിൽ അവളോടെ ടീച്ചർ ചോദിച്ചു.നിനക്ക് ആരാണ് ആദരിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു തന്നത്.അവൾ പറഞ്ഞു ആരും പഠിപ്പിച്ചതല്ല ഞാൻ പ്രതിജ്ഞയിലൂടെ പഠിച്ചതാണ്.ടീച്ചർ പറഞ്ഞു:നീ ഒരു മിടുക്കി തന്നെയാണ്.അങ്ങനെ അവൾക്ക് പരീക്ഷ ദിവസം വന്നു. അവൾ എല്ലാ പരീക്ഷകളും നല്ലവണ്ണം എഴുതി.നല്ല മാർക്കും മേടിച്ചു. അങ്ങനെ അവളുടെ അച്ഛനും അമ്മയും അവൾക്ക് വേണ്ടതല്ലാം മേടിച്ചു കോടുത്തു.അങ്ങനെ അവളുടെ അമ്മക്ക് കാൻസർ ബാധിച്ച് മരിച്ചു.അങ്ങനെ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ആദ്യമായി ഒഴുകി.അമ്മയുടെ മരണം അവളെ ഏകയാക്കി.കുറെ കാലം കഴിഞ്ഞു. അവളുടെ അച്ഛൻ വേറെ കല്യാണം കഴിച്ചു. അവളെ ആ രണ്ടാനമ്മക്ക് തീരെ ഇഷ്ടപെട്ടില്ല.ഹീറയെ വഴക്കു പറയുകയും അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.അങ്ങനെ ഹീറ ഒരുപാട് പീഠനങ്ങൾ സഹിച്ചു.ആ രണ്ടാനമ്മയ്ക്ക് രണ്ടു ഇരട്ട കുഞ്ഞുങ്ങളുണ്ടായിരുന്നു.
ആ കുഞ്ഞുങ്ങളോടായിരുന്നു അവളുടെ അച്ഛനും രണ്ടാനമ്മയ്ക്കും കൂടുതൽ സ്നേഹം. അങ്ങനെ അവൾക്ക് പതിനാലു വയസ്സായി.ആ കുുട്ടികൾക്ക് പതിനൊന്നും . ആ കുുട്ടികൾ ഹീറ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യും.എന്ത് ചെയ്താലും അവൾ ഒന്നും പറയില്ല.അങ്ങനെയിരിക്കെ അവൾ ആലോചിച്ചു;എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു"....
കണ്ണീരാശു
പുതു മഴ തേടും വേഴാമ്പൽ പോൽ
അലഞ്ഞു വലഞ്ഞു കരഞ്ഞൊരു ജന്മം
ഒരേ ഒരിറ്റു മേഘാശ്രുവിനായ്
കേണുകരഞ്ഞ വലഞ്ഞവർ വീണ്ടും
ഇത്തിരി അശ്രുവിനായൊത്തിരി നാൾ
വിൺമിഴി പൂണ്ടു ഒത്തിരി ജനത
നിരത്തിയ കുപ്പികൾ ഒഴിഞ്ഞൊരു കുപ്പികൾ
വറ്റി വരണ്ടു നിരന്നൊരു പാത്രം
പ്രാർത്ഥയോടൊരു അന്തിയോഴിക്കും-
നാളതു പെയ്തു അമൃതാമശ്രു
കണ്ണീർ മിഴികൾ മാറിമറിഞ്ഞൊരു-
ആനന്ദ കടൽ പൊട്ടിവിടർന്നു
ആ കടൽ മാറിമറയ്ക്കും മുമ്പേ...
പൊട്ടിവിടർന്നൊരു പ്രളക്കുരുതി.
പാനം ചെയ്യുവ ശേഷികുറഞ്ഞു
ഒഴുകീ പലവഴി മേശ്രുവത്
അവളുടെ കണ്ണീരൊഴുകി പലവഴി
ക്രോധം പൂണ്ടവൾ ചാടീ പലവഴി
കേരത്തിൻ നാടെന്തിന്നു വേറെ-
അറബികടലായ് മാറീ അവളും
അവളുടെ മക്കൾ കേണുകരഞ്ഞു
എന്തിനു വേറെ അവളും കേണു
ആരുടെ ക്രോധം ആരുടെ ദാഹം
മാറി മതിയിന്നതു വേറെ
ആർത്തിയ പണ്ടിട്ടുള്ളൊരു മക്കൾ
കേണൂ പലവക കാര്യങ്ങൾ
തങ്ങൾ കുഴിച്ചൊരു മഹാകുളത്തിൽ
മുങ്ങി ചത്തതു പാവങ്ങൾ
എന്നിട്ടും നിലക്കാസ്വാർത്ഥത
വീണ്ടും വന്നു കൊടും വേനൽ
വെള്ളം വറ്റി ക്രോധം വറ്റി
ആളുകൾ പാഞ്ഞൂ പലവഴിയേ
പീന പാനത്തലേറ്റൊരു മുറിവ് ഉണങ്ങി വേനൽ വിള്ളലിലൂടെ വേനൽ വിള്ളലതിനെങ്ങയോ അശ്രുവ വീണ്ടും ചൊരിയട്ട
കൊഴിഞ്ഞു വീണ ഇല
ഞാൻ ഇവിടെ എത്തപെട്ടിട്ട് ഏഴ് വർഷം പിന്നിട്ടിരിക്കുന്നു.നാല് മക്കളുടെ അമ്മയായ എന്നെ അവർക്കിപ്പോൾ വേണ്ടാതായിരി ക്കുന്നു.ഇന്ന് ഈ ഏകാന്തതയുടെ ഇരുൾ മുറിയാണ് ആ അമ്മയുടെ മക്കൾ.തന്റെ മക്കളെയും കഴിഞ്ഞ് പോയ കാലത്തേയും ഓർത്ത് ആ അമ്മ ജനലഴി പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.ആസമയം പുറത്ത് ഒരു കാർ വന്ന് നിൽക്കുന്നത് അവർ കണ്ടു.അതിൽ നിന്ന് ഒരു യുവാവ് പുറത്തിറങ്ങി.കണ്ടാൽ തന്നെ കാശുകാരനാണന്ന് തോന്നിക്കുന്ന വേഷം. അയാൾ ഓഫീസ് റൂം ലക്ഷ്യം വെച്ച് നീങ്ങി.അരമണിക്കൂർ ശേഷം അയാൾകാറിനരികിലേക്ക് തിരിച്ച് വന്നു .എന്നിട്ടയാൾ ആ കാറിൽ നിന്നും ഒരു സ്ത്രീയെ പുറത്തേക്ക് വലിച്ചിറക്കി.അവർ വീഴാതെ ഒരു മരത്തടിയിൽ പിടിച്ച് നിന്നു.ആ യുവാവ് അവരുടെ കൈ പിടിച്ച് വലിച്ച് ഓഫീസിലേക്ക് കൊണ്ട് പോയി . അവർക്ക് ഇടം കിട്ടിയത് ഭവാനിയമ്മയുടെ അടുത്തായിരുന്നു. ഭവാനിയമ്മ അപ്പോഴും പുറത്ത് നോക്കിയിരിക്കുകയായിരുന്നു. പുതുതായി വന്ന ആ അമ്മ കുറെ നേരം കരഞ്ഞ് ക്ഷീണിച്ച് ഉറങ്ങിപ്പോയി .ഒരുപാട് സമയം കഴിഞ്ഞ് അവർ ഉണർന്നു. അവർ ഭവാനിയമ്മയോട് ഒന്ന് പുഞ്ചിരിച്ചു.ഭവാനിയമ്മ അവരോട് വിശേഷങ്ങൾ ചോദിച്ചറിയാൻ തുടങ്ങി.
ഞാൻ കാർത്തിക.എനിക്ക് നാല് മക്കൾ.ഒരു മകനും മൂന്ന് പെൺകുട്ടികളും.എന്റെ കഷ്ട കാലത്തിന് എന്റെ രണ്ട് മക്കൾ കുറച്ച് കാലം മുമ്പ് മരിച്ച് പോയി.മൂന്നാമത്തൊരാളെ വിവാഹം ചെയ്ത് അയച്ചു.പിന്നീട് ഞാനും മകനും തനിച്ചായി.അന്ന് അവൻ പത്തിൽ പഠിക്കുകയാണ്. എല്ലാ വിശയത്തിലും അവൻ കഷ്ടിച്ച് ജയിച്ചു. എത്രത്തോളം ഞാനവനെ സ്നേഹിച്ചുവോ അത്രത്തോളം അവനെന്നെ വെറുത്തു . എല്ലാ വിധ ചീത്ത കൂട്ടു കെട്ടിലും അവൻ ഏർപ്പെട്ടു. കള്ള് കുടിച്ച് വന്ന അവനെ ചോദ്യം ചെയ്തതിന്റെ പേരിൽ അവൻ എന്നെ അടിച്ചു.ഞാനെല്ലാം സഹിച്ചു.ഒരിക്കൽ അവനും അവന്റെ കൂട്ടുകാരും വീട്ടിലേക്കു വന്നു.അവരിൽ ഒരാളുടെ വീട്ടിൽ അസുഖ ബാധിതനായ ഒരച്ഛനുണ്ടായിരുന്നു.ഞാൻ അവനോട് അയാളുടെ വിശേഷം ചോദിച്ചു.അവൻ എല്ലാം പറഞ്ഞെങ്കിലും അത് കണ്ടിരുന്ന എന്റെ മകനും മറ്റുള്ളവർക്കും ദേഷ്യം വന്നു. അന്നവൻ എന്നെ ഒരുപ്പാട് ഉപദ്രവിച്ചു.പിറ്റേന്ന് അവൻ എന്നെ ഇവിടെ കൊണ്ട് വന്നിട്ടു.അങ്ങനെയാണ് ഞാനിവിടെ എത്തിയത്.
വണ്ടിയിൽ നിന്ന് അവൻ പറഞ്ഞു ഇനി നീ എന്നെ തേടി വരരുത്.അവർ ഇവിടെ വന്നിട്ട് ഒരാഴ്ച്ച പിന്നിട്ടു.ഇന്ന് ഞായറാഴ്ച്ച.അതിരാവിലെ വൃദ്ധ സദനത്തിനു മുന്നിൽ ഒരു കാർ വന്നു നിന്നു .അതിൽ കാർത്തികയുടെ മകനായിരുന്നു.അയാൾ കാറിൽ നിന്നിറങ്ങി അതിവേഗത്തിൽ ഓഫീസിലേക്ക് നടന്നു.അയാൾ ഓഫീസിൽ നിന്ന് ഇറങ്ങി വൃദ്ധ സദന ഡയറക്ടറുമായി തന്റെ മുറിയും ലക്ഷ്യമാക്കി നടന്നു.അവൻ കാർത്തികമ്മയുടെ കാലിൽ വീണ് മാപ്പിരന്ന് വീട്ടിലേക്ക് കൊണ്ട് പോയി.പിറ്റേ ദിവസം അതിരാവിലെ അവൻ അമ്മയെ വിളിച്ചുണർത്തി.പക്ഷേ അമ്മ ഉണർന്നില്ല. കഷീണമാവുമെന്ന് കരുതി അവൻ കുറച്ച് നേരം കൂടി കാത്തു.പന്ത്രണ്ട് മണിയായിട്ടും ഉണരാത്തത് കണ്ടപ്പോൾ അവൻ വീണ്ടും വിളിച്ചു.എത്രയായിട്ടും അമ്മ കണ്ണ് തുറന്നില്ല.ഭയപ്പെട്ട അവൻ അടുത്തുള്ള ഡോക്ടറെ വിളിച്ച് കോണ്ട് വന്നു.അവസാനം ആ യാഥാർത്ഥ്യം അവൻ മനസ്സിലാക്കിയിരുന്നു.അവവന്റെ അമ്മ അവനെ വിട്ട് പോയിരിക്കുന്നു.അപ്പോൾ അവൻ സങ്കടം സഹിക്കാൻ വയ്യാതെ ഇരുന്ന് പൊട്ടികരഞ്ഞു.അവൻ ഒരാഴ്ച്ച കൊണ്ട് ചെയ്ത പാപങ്ങളോർത്ത് വീണ്ടും തേങ്ങികൊണ്ടേയിരുന്നു. ശുഭം
ഗ്രന്ഥശാല ജലം ശാപമായ് മാറിയപ്പോൾ
ജലം കൊണ്ടാഴത്തിൽ മുറിവേൽപ്പിച്ച പ്രളയമേ...
നിനക്കിനിയും ഒടുങ്ങുവാനായില്ലേ നിശ്ചലം
മാനവരാശിയുടെ കണ്ണീരു കണ്ടില്ലേഗ്രന്ഥശാല
മഴയായ് പതിച്ചതിന്നെന്തിന്നു നീ...
കനലൂതി കത്തും തീജ്ജ്വാലയായ് നീ വന്നു മരണങ്ങളായിരം പതിനായിരവുമായ് കൊടും കാറ്റിന്റെ വേഗതയിൽ വന്നു നീ ഞങ്ങളെ തളർത്തിത്തളർത്തി ഒടുക്കിയില്ലേ
ജീവനിൽ തുടിക്കുന്ന ശ്വാസത്തിനിന്നു നീ മരണമാം ശിക്ഷകൾ നൽകിയില്ലേ...മനുഷ്യനു മരണമാം ശിക്ഷകൾ നൽകിയില്ലേ പുഴകൾ നിറഞ്ഞു...കരകൾ കവിഞ്ഞു ഒരു തുള്ളി ജീവനായ് പിടയുന്നു ഞങ്ങൾ പിടയുന്നു ദൈവത്തിൻ മക്കൾ ഞങ്ങൾ ഒടുവിൽ രക്ഷകരായ് മത്സ്യത്തൊഴിലാളികൾ വന്നു ജീവൻ ദാനമായ് നൽകിയപ്പോൾ
കുടിലുകൾക്കായി കരഞ്ഞ ഞങ്ങളെ നോക്കി മന്ദസ്മിതവും പൂകി നീ നിന്നതല്ലേ.... എത്തിപ്പിടിക്കുവാത്ത കൈകളാൽ നീന്തിനീന്തിത്തുടിക്കുന്നു ഞങ്ങൾ പ്രളയത്തിൽ കാഠിന്യം നീക്കാനാവാതെ ലോകത്തിൻപുനസൃഷ്ടിക്കായ് ഞങ്ങളോ- രുമിച്ച് കൈകോർത്ത് മുന്നേറുന്നു ഞങ്ങൾ ഒരുമിച്ച് കൈകോർത്ത് മുന്നേറുന്നു...
അച്ചുവിന്റെ പിറന്നാൾ സമ്മാനം
ഒരു കുടുംബത്തിലെ കുട്ടിയായിരുന്നു അമ്മു.അവൾക്ക് അച്ഛനും അമ്മയും രണ്ട് അനിയത്തിമാരുമുണ്ട്.അവൾ വളരെ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്.അമ്മു പത്താം ക്ലാസിലാണ് പഠിക്കുന്നത്.അവളുടെ വലിയ അനുജത്തി അനുവിന് ആറ് വയസ്സും ചെറിയ അനുജത്തി അച്ചുവിന് രണ്ട് വയസ്സുമാണ്.ഒരിക്കൽ അമ്മുവിന്റെ അച്ഛൻ ഒരു ചീത്ത കുട്ടുകെട്ടിൽ അകപ്പെട്ടു. എന്നും പാതി രാത്രിയായേ വരൂ.അതും മധ്യപിച്ച്. അച്ഛൻ വന്നാൽ അമ്മ കുട്ടികളെയെല്ലാം ഒളിപ്പിക്കും.കാരണം അച്ഛൻ അവരെ മർധിക്കും . അച്ഛൻ അമ്മയെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു.എന്നും അച്ഛൻ അമ്മയെ അടിക്കും.എന്തിനും ഏതിനും വഴക്കും പറയും.അമ്മ എല്ലാം ക്ഷമയോടെ സഹിച്ചു.ഒരിക്കൽ അച്ഛൻ മധ്യപിച്ച് അമ്മയുടെ നെഞ്ചിൽ പലക കൊണ്ട് അടിച്ചു.പിറ്റേന്ന് കണ്ടത് അമ്മയുടെ ജടമാണ്.അതോടെ അച്ഛനെ കാണാതായി.അമ്മുവിന് വളരെ സങ്കടമായി.അവൾ സ്കൂൾ നിർത്തിയിട്ട് അപ്പുറത്തെ വീട്ടിലെ കൃഷ്ണൻ മുതലാളിയുടെ വീട്ടിൽ പണിക്കു പോയി.അദ്ദേഹം അറു പിശുക്കനായിരുന്നു.പണിയെടുപ്പിക്കാൻ മിടു മിടുക്കനും.പൈസ കൊടുക്കാൻ അറു പിശുക്കനും.അവർ അമ്മുവിനെ കൊണ്ട് കഠിനമായി പണിയെടുപ്പിച്ചു.ഒരു ദിവസം കൂലി വെറും അൻപതു രൂപ ചിലപ്പോൾ പൈസ കൊടുക്കും ചിലപ്പോൾ കൊടുക്കുകയില്ല.വെറും അൻപതു രൂപ കൊണ്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾക്ക് തികയുകയുമില്ല.ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഒന്നുമില്ലാതെ വയറു നിറച്ച് പച്ചവെള്ളം കുടിച്ച് മൂവരും ഉറങ്ങി പാതി രാത്രിയാപ്പോൾ അച്ചു എഴുന്നേറ്റു അമ്മുവിനോട് പറഞ്ഞു:ചേച്ചീ എനിക്ക് വിശക്കുന്നു.അമ്മു അച്ചുവിനേയും മടിയിലിരുത്തി ചുമരിൽ ചാരിയിരുന്നു അവൾ തന്റെ അച്ഛനമ്മമാരുമൊത്തുള്ള ആ നല്ല കാലം ഓർത്തു. അങ്ങനെ നേരം വെളുപ്പിച്ചു.അച്ചുവിനെ അവിടെ കിടത്തിയിട്ട് അടുക്കളയിലേക്ക് പോയി തീകത്തിക്കാൻ തുടങ്ങിയപ്പോൾ ഇന്ന് ഭക്ഷണം വെക്കാൻ ഒന്നുമില്ലെന്നോർത്തു.അപ്പോൾ അച്ചുവും അനുവും എണീറ്റു വന്നു.അമ്മു അച്ചുവിനെയും അനുവിനെയും വാരിയെടുത്ത് വീടിന്റെ വരാന്തയിൽ ഇരുന്നു.അപ്പോഴാണ് അച്ചുവിന്റെ പിറന്നാളാണെന്ന് അമ്മുവിന് ഒാർമ്മ വന്നത്.അവൾ പൊട്ടിക്കരഞ്ഞു .അപ്പോഴാണ് താടി വെച്ച അവിടേക്കു വന്നതു.അച്ഛൻ...നമ്മുടെ അച്ഛൻ... അനു വിളിച്ചു പറഞ്ഞു.അച്ഛൻ അച്ചുവിനു പിറന്നാൾ സമ്മാനമായിരുന്നു........
പിടയും മനസിനുടമയുടെ അവസ്ഥ
നിലാവുപെയ്യുന്ന രാത്രിയിൽ ഞാനെന്രെ സ്വപ്നമാം രാവിനെ തലോടിടുമ്പോൾ ഓർത്തില്ല ഞാനെന്രെ ദുർവിധിപേർ എന്നിൽനിന്നകലുന്ന് ഉൾക്കാഴ്ച ചൂവന്നുതുട്ത്ത തീഗോളവിന്നെൻ പുതുപ്രഭാതത്തിൽ ഉദിച്ചൂയർന്നു എൻ നെഞ്ജിടത്തിൽ ഊതിക്കനപ്പിച്ച കനലൂപോൽമാറി കല്ലിനുസമാനമായി എൻ ഹൃദയം ഗോരമാം പ്രളയമെല്ലാം തകർത്തു എൻ നെഞ്ജിനെ മൂറിവൂചാലാക്കിമാററിടുന്നു ഓർക്കുന്നു ഞാനാ ദുർഗന്ധരാത്രി നീറുന്ന നെഞ്ജുമായ് മലയാളനാടി നോടെപ്പം എതിരേററു എൻ ദുർവിനിയോഗം തളരാതെ തകരാതെ ദുർവിധിയെ ശപിക്കാൻ മറന്ന എൻ മനസ്സോടെ എതിരേറ്റു ഞാനെന്റെ ജീവിതത്തെ നീറി പുകയുന്ന മനസ്സോടെ മാനുഷ ക്കുലം പേറും മഹാദുരിതം രാവിനിടവേയിൽ പുണ്യമാം ജലം തീക്കനൽ പോലെ പൊള്ളുന്ന മനസ്സിനെ ആടിയുലച്ച മഹാദുരന്തം കാവ്യ ഭാവന പോലും എഴുതാൻ മടിക്കുന്ന മോക്ഷം ലഭക്കാത്ത മഹാദുരന്തം പ്രളയദുരന്തം ജലംകൊണ്ട് മുറിവേററക്കൂട്ടത്തിൽ പെട്ടുപോം എൻ അവസ്ഥ അതിഭീകരം
മീനുവിന്റെ പ്രതികാരം പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ മീനു എന്നു പേരുള്ള ഒരു സുന്ദരിയായ പെൺകുട്ടിയുണ്ടായിരുന്നു.പാവപ്പെട്ട ഒരു കുടുംബമായിരുന്നുഅവരുടേത്.പാൽ വിറ്റായിരുന്നു അവർ ഓരോ ദിവസവും കഴിച്ചു കൂട്ടിയിരുന്നത്.മനോഹരമായ ഒരു കുഞ്ഞു ഗ്രാമത്ത് അവർ സുഖമായി ജീവിക്കുകയായിരുന്നു.
ഒരിക്കൽ അവർ ചന്തയിലേക്ക് പോയപ്പോൾ പോകുന്ന വഴിയിൽ അവളെ വേദനിപ്പിക്കുന്ന ഒരു കാഴ്ച്ച കാണാനിടയായി.അവളുയെ കണ്ണിലൂടെ കണ്ണുനീർ നിറഞ്ഞൊഴുകി.അവളെ വേദനിപ്പിച്ച ആ കാഴ്ച എന്താണറിയുമോ?അവളുടെ പ്രായത്തിലുള്ള കുറെ കുട്ടികൾ മെലിഞ്ഞുണങ്ങി വഴിയരികിൽ കിടന്ന് ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുകയാണ്.അവൾ അവരുടെ ചെന്നു.എന്നിട്ട് അവരോട് പറഞ്ഞു :എന്റെ കൂടെ വരൂ ഞാൻ ഭക്ഷണം തരാം. അപ്പോൾ കുട്ടികൾ പറഞ്ഞു:അതു വേണ്ട.അപ്പോൾ മീനു അവരോട് ചോദിച്ചു:നിങ്ങൾ എന്താണ് വേണ്ട എന്ന് പറഞ്ഞത്.അപ്പോൾ കുട്ടികൾ മീനുവിനോട് ഭയത്തോടെ പറഞ്ഞു:ഞങ്ങളുടെ യജമാന്മാർ ഭീകരവാദികളാണ്. അവരെങ്ങാനും ഇതറിഞ്ഞാൽ ഞങ്ങളെ കൊന്നു കളയും. അപ്പോൾ മീനു അവരോട് ചോദിച്ചു.അപ്പോൾ നിങ്ങളുടെ അച്ഛനും അമ്മയും എല്ലാം എവിടെ.അപ്പോൾ ആ കുട്ടികൾ വളരെ സങ്കടത്തോടെ പറഞ്ഞു:ഞങ്ങളെ ആ ഭീകരവാദികൾ മാസങ്ങൾക്കു മുമ്പ് തട്ടികൊണ്ടുവന്നതാണ്:ഇതു കേട്ടപ്പോൾ മീനു സങ്കടത്തോടെ നടന്നു നീങ്ങി.അ വൾ ചന്തയിൽ നിന്നും വീട്ടിൽ നിന്നും തുടങ്ങിയ എല്ലാ സമയത്തും അവൾ ആ കുട്ടികളെ ഓർത്ത് ദുഖിച്ച് കൊണ്ടിരുന്നു.ഭീകരവാദികളോട് അവളുടെ മനസ്സിൽ പക വർദ്ധിച്ചു കൊണ്ടേയിരുന്നു.അങ്ങനെ വർഷങ്ങൾ കടന്നു പോയി.അതോടോപ്പം ഭീകരവാദത്തോടുള്ള അവളുടെ പകയും വർദ്ധിച്ചു കൊണ്ടേയിരുന്നു.ഒരു ദിവസം അവൾ ഒരു വഴിയിലൂടെ നടക്കുമ്പോൾ ഏതാനും ഭീകരവാദികൾ അവളുടെ മുമ്പിലേക്ക് വരികയുണ്ടായി.അവരുടെ ഉപകരണങ്ങൾക്ക് മുന്നിൽ മീനു സറ
ണ്ടറായി.അധികം വൈകാതെ അവൾ ബോധം കെട്ടു.ആളുകൾ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.ദിവസങ്ങളഅഞ കടന്നു പോയി.മീനുവിന് ബോധം തിരിച്ചു കിട്ടി.പെട്ടെന്ന് അവൾ പൊട്ടി കരഞ്ഞു . കരഞ്ഞുകലങ്ങിയ കണ്ണുകളിൽ പ്രതികാരത്തിന്റെ ജ്വാല കത്തുന്നുണ്ടായിരുന്നു. അങ്ങനെ അവൾ ഭീകരവാദത്തിനെതിരെ പോരാടി.അവൾ എത്ര പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല.അവൾ വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരുന്നു. അവസാനം അവളുടെ പരിശ്രമത്തിനു ഫലം കണ്ടു.അവൾ പൂർണ്ണമായും വിജയിക്കുകയും ഭീകരവാദത്തിന് അടിമകളായ ഓരോരുത്തരെയും ശിക്ഷിക്കുകയും ചെയ്തു.ഇത് കാരണമായി ഗവർണ്മെന്റ് അവൾക്ക് വീടു വെച്ചു കൊടുത്തു.ശേഷം അവൾ സുഖമായി ജീവിച്ചു
ഞാനിവിടെയുണ്ട്
അന്നെരിക്കൽ ഞാനീ ഭൂമി
ഇല്ലായിരുന്നില്ല അന്നെൻ ലോകം
പച്ചപ്പെല്ലാം കൺ കുളിർത്തു
മാറിടമെല്ലാം നിറഞ്ഞൊഴുകി
ജീവിതം സുഖകരം
മണ്ണിന്രെ മണവും
കുന്നിനരെ ചാരുലതയും
എല്ലാം ഇന്നോർമ്മകൾ
ഇന്നെൻ മാറിടം വററിവരണ്ടു
പച്ചപ്പെല്ലാം മൺമറഞ്ഞു
എങ്കിലും ഞാനീ ഭൂമി
ഇന്നിവിടെയുണ്ടെൻ വിണ്ണിൽ !
പ്രതികാരം
"അമ്മൂ എഴുനേൽക്ക് അമ്മ പാൽ കാച്ചി വെച്ചിട്ടുണ്ട്".അമ്മ അടുക്കളയിൽ നിന്ന് പറഞ്ഞു. അവൾ കണ്ണ് തിരുമ്മി എഴുന്നേറ്റു. നല്ല ദോശയുടെ മണം. അവൾ സ്വയം പറഞ്ഞു. അവൾ വേഗം എണീറ്റ് പല്ല് തേച്ഛ് കുളിച്ചു. മഞ്ഞ പുളളിയുള്ള ഉടുപ്പ് ധരിച്ചു അടുക്കളയിൽ പോയി പാൽ കുടിച്ചു. അമ്മേ ദോശ എവിടെ? അവൾ അമ്മയുടെ അടുക്കൽ പോയി. അമ്മ അവൾക്ക് രണ്ട് ദോശയുംചമ്മന്തിയും കൊടുത്തു. അവൾ അത് കഴിച്ചു. അമ്മ പറഞ്ഞു അമ്മൂ ഇന്ന് ട്യൂഷൻ ഉണ്ടല്ലോ വേഗം പൊയ്ക്കോ. അവൾ ബുക്കുമെടുത്തു പുറപ്പെട്ടു. അവൾക്ക് വളരെ അധികം ദുഃഖകരമായ ദിവസമാണ് അവളുടെ അച്ഛൻ മരിച്ചത് ഇന്നാണ്. അമ്മക്ക് രണ്ട് കറവപ്പശുക്കളുണ്ട്. അത് കൊണ്ടാണ് അമ്മ കുടുംബം പുലർത്തുന്നത്. അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് മൂന്നു കൊല്ലം തികയുന്നു അവൾക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അവൾ പെട്ടെന്ന് തന്നെ ട്യൂഷനിൽ എത്തി. എല്ലാവർക്കും മഞ്ഞപുള്ളി യുടുപ്പ് വളരെ അധികം ഇഷ്ട്ടമായി. എല്ലാവരും ചോദിച്ചു ആര് വാങ്ങി തന്നു ഈ ഉടുപ്പ്. അവൾ ഒന്നും മിണ്ടാതെ ഇരുന്നു കാരണം ഈ ഉടുപ്പ് അവൾക്ക് വാങ്ങി കൊടുത്ത ഉടുപ്പുകളിൽ ഒന്നാണ്. അച്ഛൻ മരിച്ച ദിവസം അച്ഛൻ വാങ്ങി തന്ന വസ്ത്രം ധരിക്കാനാണ് അവൾക്ക് ഏറ്റവും ഇഷ്ട്ടം. മാഷ് വന്നു.മാഷിന്റെ കയ്യിൽ ഇന്ന് ചൂരൽ ഉണ്ട്.അവൾ ആകെ പേടിച്ചു. അവൾ ഒന്നും പഠിച്ചിട്ടില്ല. ഇന്നലെ പഠിച്ചു വരാൻ പറഞ്ഞതായിരുന്നു. ചോദ്യം ചോദിക്കുമെന്നും പറഞ്ഞിരുന്നു. അവൾ മെല്ലെ ബുക്ക് തുറന്നു. ഒരു പ്രാവശ്യം വായിച്ചു നോക്കി.സർ ചോദ്യം ചോദിച്ചു തുടങ്ങി. ആദ്യത്തെ ചോദ്യം അവളോടായിരുന്നു. കാരണം അവളുടെ അച്ഛന്റെ ഉറ്റ ചെങ്ങാതിയും അച്ഛന്റെ കൊലപാതകിയും സർ ആയിരുന്നു. അതിനാൽ അമ്മുവിനെ കുടുക്കണമെന്ന് സാറിന് വാശിയായിരുന്നു. അവൾക്ക് അദ്ദേഹത്തെ കാണുന്നത് ആദ്യം ഭയങ്കര പേടിയായിരുന്നു. പിന്നെ ആ പേടി മാറി. സാറിന്റെ ചോദ്യത്തിന് അവൾക്ക് പെട്ടെന്ന് ഉത്തരം കിട്ടി. ക്ലാസിൽ അവളെയും കൂട്ടി മുപ്പത്തിനാല് കുട്ടികളാണ് ഉള്ളത്. ഇന്ന് എട്ട് കുട്ടികൾ വന്നിട്ടല്ല. അമ്മുവിനല്ലാതെ ആർക്കും ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയില്ല. സാർ മിഴിച്ചു നിന്നു. അവർക്കെല്ലാവർക്കും ചുട്ട അടി കിട്ടി. കുറെ കഴിഞ്ഞു ക്ലാസ് വിട്ടു. അവൾ വീട്ടിലെത്തി. അമ്മ അവൾക്ക് ചോർ കൊടുത്തു. അവൾ അത് പെട്ടെന്ന് കഴിച്ചു. അവൾ കൈ കഴുകി കിടന്നുറങ്ങി. അവൾ ഉണർന്നത് ഒരു കരച്ചിൽ കേട്ടാണ്. അവൾ പെട്ടെന്ന് അമ്മയുടെ അടുത്തേയ്ക്ക് പോയി. ചുറ്റും ബന്ധുക്കൾ. അവൾക്ക് കാര്യം മനസ്സിലായി. അവൾ കരഞ്ഞു തുടങ്ങി. അമ്മയുടെ അടുത്ത് ചെന്നപ്പോൾ അമ്മ ചോരയിൽ മുങ്ങിക്കുളിച്ചിരുന്നു. അപ്പോൾ തന്നെ അമ്മയെ കൊന്നതാരാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പ്രതികാരത്തിന്റെ ജ്വാല കത്തുന്നുണ്ടായിരുന്നു. അവളുടെ അമ്മയെ കൊന്നത് അവളുടെ വീട് കഴിഞ്ഞു എട്ട് വീട് കഴിഞ്ഞാൽ ഒരു വീടുണ്ട്. അവിടെ ഒരു വൃദ്ധയും അവരുടെ മകനും കഴിഞ്ഞിരുന്നു. ആ വൃദ്ധ എന്ത് പറഞ്ഞാലും ആ മകൻ ചെയ്യും. ആ വൃദ്ധക്ക് അമ്മുവിനേയും അവളുടെ അമ്മയേയും ഇഷ്ടമല്ല. കാരണം. അവളുടെ അമ്മ ആ വീട്ടിലേക്ക് പണിയെടുക്കാൻ പോകുമായിരുന്നു. ഒരു ദിവസം അവളുടെ അമ്മ പനിയായതിനാൽ അവരുടെ വീട്ടിലേക്ക് പോയില്ല അന്ന് ആ വൃദ്ധക്ക് ഒരു കല്യാണം ഉണ്ടായിരുന്നു. അമ്മ വരാത്തത് കാരണം ആ വൃദ്ധക്ക് കല്യാണത്തിന് പോകാൻ പറ്റിയില്ല. അതിന്റെ പ്രതികാരം തീർക്കാനാണ് അവരിത് ചെയ്തത്. അവളുടെ അമ്മ ഇടക്കിടക്ക് പറയുമായിരുന്നു ഞാൻ ഇനി അധിക കാലം ജീവിക്കില്ല നിനക്ക് കഴിയാനുള്ള പണം ഞാൻ നമ്മുടെ പറമ്പിൽ ഭരണിയിലാക്കി അടച്ചു കുഴിഴിൽ മൂടിയിട്ടുണ്ട്. അതിന്റെ തൊട്ടടുത്തായി ഒരു അശോക മരവും അടുത്ത ഭാഗത്തു ചെമ്പക മരവും അതിന്റെ തൊട്ടടുത്ത് ഒരു മാവ് വളരുന്നുണ്ട് അതിന്റെ നാടുവിലായാണ് സ്വർണം വെച്ചിട്ടുള്ളത് ആ മരങ്ങൾ വളർന്നാൽ നിനക്ക് അതെടുക്കാൻ പറ്റും കാരണം. അതിലുണ്ടാകുന്ന ഇലകളിൽ ഒരു സ്വർണത്തിന്റെ ക്ഷണം കാണാം അതാണ് നീ എടുക്കേണ്ടത്. അത് നീ എടുത്ത് കടയിൽ കൊണ്ട് പോയി വിൽക്കരുത്. അത് നിനക്കല്ലാതെ ആർക്കും കാണാൻ കഴിയില്ല. അത് എന്ത് ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരാം അത് മുപ്പത്തിനാല് ദിവസം വെള്ളത്തിൽ ഇട്ടാൽ മതി. ഇതൊക്കെ അമ്മ പറയും അവൾക്ക് വളരെ അധികം ദുഃഖമായി. അവൾ ആകെ കരഞ്ഞു. അവളുടെ അമ്മാവനും അമ്മായിയും അവളെ വളർത്തി. അവർക്ക് മക്കളില്ലാത്തതിനാൽ വളരെ സ്‌നേഹത്തോടെയായിരുന്നു അവളെ വളർത്തിയിരുന്നത്. അവൾക്ക് ഇരുപത്തിരണ്ട് വയസ്സായി. അവൾ അമ്മ പറഞ്ഞത് ഓർത്തു അവൾ ആ മരത്തിന്റടുത്ത് ചെന്നപ്പോൾ അതിൽ സ്വർണ ക്കഷ്ണം ഉണ്ടായിരുന്നു. അവളത് വെള്ളത്തിലിട്ടു. മുപ്പത്തിനാല് ദിവസം പെട്ടെന്ന് കടന്ന് പോയി. അവൾ അത് വിറ്റ് ഒരു വീട് നിർമിച്ചു. അപ്പോഴാണ് അവൾ അറിഞ്ഞത്, തന്റെ അമ്മയെ കൊന്ന ആൾ മരിച്ചിട്ടില്ല. അവൾ പ്രതികാരത്തിന്റെ കണ്മുനയിൽ എത്തി. ഒരു ദിവസം രാത്രി ശക്‌തമായ കാറ്റ് അടിച്ചു വീശി. അവൾക്കൊരു കാര്യം അറിയാമായിരുന്നു. കാറ്റടിച്ചാൽ അവരുടെ വീട്ടിലെ കറണ്ട് പോകും. അവൾ ആ വൃദ്ധയുടെ വീട്ടിലേക്ക് പോയി. അവിടെ ആകെ ഇരുട്ടാണ്. അവളുടെ കയ്യിലെ മോതിരം അവൾ പോകേണ്ട വഴി പറഞ്ഞു കൊടുത്തു അത് അതിന്റെ പ്രേത്യേകതയാണ്. അങ്ങനെ അവൾ അവരേ കൊന്നു അവളുടെ അമ്മയും അച്ഛനും മരിച്ച ആ മാസം ആ ദിവസം വർഷം മാറിയെന്നൊള്ളു....
ജീവിതം
സുഖ ദുഃഖ സന്തോഷത്താൽ പൂർണ്ണമീ ജീവിതം ഈ ജീവിതയാത്ര നീങ്ങുന്ന എന്നേക്കും ഒരു യുഗത്തിൽ സന്തതി മറ്റൊരു യുഗത്തിൻ സാക്ഷിയാകുന്നു അങ്ങനെ ജീവിതമെന്ന തോണി തുഴയില്ലാതലയുന്നു എങ്ങോട്ട്...... മൗനം എത്ര നാൾ ......ഏകാന്തത ബന്ധങ്ങൾ ബന്ധങ്ങൾ പിരിയാ ബന്ധവുമായി എത്ര നാളിലും മധുരവും കയ്‌പും പൂർണ്ണമീ ജീവിതം നിത്യമല്ലീ സന്തോഷവും സങ്കടവും
കരഞ്ഞു കലങ്ങിയ കണ്ണുകളുടെ സ്വപ്നം
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ പ്രതികാരത്തിന്റെ ജ്വാല കത്തുന്നത് കാണാമായിരുന്നു മെലിഞ്ഞുണങ്ങിയതിന് കാരണമെന്തായിരുന്നു അവളുടെ കണ്ണുുകൾ ചിമ്പി അവൾ ഇരുന്നു. കണ്ണുുകൾ തുറന്ന് നോക്കുമ്പോൾ മെലിഞ്ഞുണങ്ങിയത് അവൾക്ക് കാണാന്നായി പ്രതികാരത്തിന്രെ ജ്വാലകത്തുന്നത് കണ്ടിരുന്നു അത്കാരണം പണ്ട് പണ്ട് അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളുടെ പ്രതികാരത്തിന്രെ ജ്വാലകത്തുന്നത് അവളുക്ക് അത് സ്വപ്ന തണലായി അതു കാരണം അവൾക്ക് അത് കാണാൻ പോലും കഴിഞ്ഞില്ല.ജ്വകത്തുന്നത് അവൾക്ക് അത്രയും കാണാൻ കഴിഞ്ഞില്ല.മെലിഞ്ഞുണങ്ങിയത് പോലും കാണാനായില്ല. അവൾ കണ്ണുകൾ ചിമാനായി. അവൾ ചിമികൊണ്ടിരുന്നു. ഈ കഥ അവൾ ഒരിക്കലും മറക്കില്ല
അത്രയും സുഗന്ധമായിരുന്നു അവൾക്ക് പണ്ടത്തെ കഥകൾ കാണുമ്പോൾ സങ്കടംവരുന്നു. പണ്ടു കാലത്ത് ഒരു കുട്ടി അവളുടെ അടുത്തേക്ക് വന്നു അവൾ ആ കുട്ടിയോട്ചോദിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു അവളുടെ കരച്ചിൽ കേട്ട് ആ കുട്ടിയും അതുകേട്ട് കരച്ചിൽ തുടങ്ങി .അവൾ ചോദിച്ചു നീ എന്തിനാണ് കരയുന്നത്.നിന്റെ കരച്ചിൽ കേട്ടിട്ടാണ്.അതു കൊണ്ട് എനിക്കും സങ്കടം വന്നു. അപ്പോൾ ഞാനും കരഞ്ഞു. അതാണ് അപ്പോൾ അവൾ പറഞ്ഞു ഞാൻ കരച്ചിൽ നിർത്തുകയാണ് നീയും കരച്ചിൽ നിർത്ത് ആ കുട്ടി ചോദിച്ചു എന്തിനാണ് നി കരഞ്ഞത് എനിക്കെന്രെ പണ്ടത്തെ കരഞ്ഞുകലങ്ങിയ കണ്ണുകളുടെ സ്വപ്നം ആലോചിച്ചിട്ടാണ് ഞാൻ കരഞ്ഞത് അപ്പോൾ എനിക്ക് സംഗടംവന്നു അതുകൊണ്ടായിരുന്നു . സംഗടം ഒക്കെ ഇപ്പോൾ മാറി ഇപ്പോൾ എനിക്ക് സന്തോഷമായി കുട്ടി അതും ഭാഗ്യം അവളോട് പറഞ്ഞു ഇപ്പോൾ നിന്നക്ക് സന്തോഷമായിലെ ഇപ്പോൾ എനിക്കും സന്തോഷമായി ഭാഗ്യവുമായി ഇപ്പോൾ എനിക്ക് ഒരു വീട് കയറ്റി പോകണം എന്നാണ് ആഗ്രഹം അ കുട്ടി പറഞ്ഞു അതേ ഞാനും ഉണ്ട്. നമുക്ക് രണ്ട് പേർക്കും ഒരു വീടു കയറ്റാം എന്നിട്ട് നമുക്ക് രണ്ടു പേർക്കും അ വീട്ടിൽ താമസിക്കാം. നമ്മുടെ പുല്ല്മേഞ്ഞ വീട് പൊളിച്ചിടാം എന്നിട്ട് പുതിയ വീട്ടാൽ താമസിക്കാം. നമുക്ക് സാധനങ്ങളെല്ലാം ഞാൻ വാങ്ങാം കുട്ടി അതെ ഞാനും കുടാം സാധനം വാങ്ങാൻ .നമ്മുക്ക് ഇനി പുൽവീട് പൊളിക്കാം. പുൽവീട് പൊളിച്ചു. പുതിയ വീട്ടിൽ കയറി അ കുട്ടിയും അവളും വലിയ ആളുകളായി അവർ തമ്മിൽ പറഞ്ഞു. എല്ലാ പണികളും നിർത്താം നമ്മുക്ക് ഇനി നാളെ പണി എടുക്കാം ഇപ്പോൾ നിറുത്താം. ഇതോടെ കഥ അവസാനിച്ചു രണ്ടാളും പോയി. സന്തോഷത്തോടെ ഇങ്ങനെ കഴിഞ്ഞു. രണ്ട് പേരും വീട്ടിൽ ഇരുന്ന് സ്വന്തം പോലെ സുഗിച്ച് പുതച്ച് ഫാനിട്ട് ഉറങ്ങി. ഇത് ഇവിടെ അവസാനിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുടെ സ്വപ്നം
മുറിവുകൾ
കാവ്യഭംഗിയിന്നെഴുതാത്ത പ്രളയം പ്രണയമായി എഴുതുന്നു ദുരന്തം വികൃതമായി നോക്കിയെന്നെ തലോടി തന്നെനിക്ക് മരണമാം സുഖം പാടുന്ന കവികൾ തൻ പാട്ടിലില്ല എഴുത്തെഴുതുന്ന തൂലികത്തുമ്പിലില്ല കാറ്റിൽ മാത്രം തിങ്ങി നിറയുന്ന ഗ്രന്ഥം പ്രളയം മരണമാകുന്ന ശബ്ദം തത്ഫലം മുറിവേറ്റതെൻ മനസിലല്ല മാറുന്ന മലയാളനാടിന്റെ നടുമുറ്റമൊന്നിൽ മുറിവിന്റെയാഴം ചെറുതുമല്ല ചെറുത്തു നിൽക്കാനിന്നി മനുഷ്യനില്ല. പ്രകൃതിതൻ നീതി ന്യായപീഠത്തിൻ മുൻപിൽ മാപ്പില്ല മനുഷ്യന് ശിക്ഷമാത്രം പാഴാക്കിയ ഒരു തുള്ളി ജലത്തിന് പകരമായി വന്നു പലതുള്ളികൾ മനുഷ്യനുനേരെ മരണമായി മുറിയും കത്തിയെരിയുന്ന വിറക് കൊള്ളികൾ പോലെ മരത്തിൽ നിന്നിടരുന്ന ഇലകളില്ല ശാഖകൾ പോലെ പ്രകൃതിയിൽ നിന്നുടലെടുക്കുന്ന ജലം അടിച്ചുയരുന്ന മനുഷ്യനുനേരെ ഒഴുകുന്നിതാ മനുഷ്യമാലിന്യം മനുഷ്യ മനസ്സിൽ നിന്നും മാനവലോകത്തുനിന്നും ഇനിഉണ്ടാകുമോ മനുഷ്യനുനേരെ അരിവാളേറ്റ മുറിവുകൾ പ്രകൃതിതൻ കരമൊന്നിൽ നിന്ന് ഇനിയും നോക്കുമോ രക്തം പുരണ്ടകണ്ണുകൾ പ്രകൃതിയാം അമ്മതൻ മക്കളെ.
ശുഭം
ഗ്രന്ഥശാല