പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/എണീക്കാനാകാത്ത ഒരു ഉറക്കം

Schoolwiki സംരംഭത്തിൽ നിന്ന്
എണീക്കാനാകാത്ത ഒരു ഉറക്കം

സന്ധ്യ വെയിൽ മങ്ങാൻ തുടങ്ങി. ഇരുട്ട് വീഴുന്നതിനു മുൻപേ കർഷകർ പതിയെ പതിയെ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങി പലർക്കും സ്വന്തം ആൺമക്കൾ വയലിലോട്ട് വരാനുണ്ട്. പാവം അമ്മു അവൾ മാത്രമാണ് ഇന്ന് വയലിലേക്ക് വരാറുള്ള പെൺകുട്ടി. ഒരു പെൺകുട്ടി മാത്രമേയുള്ളൂ എനിക്ക്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ആണും പെണ്ണുമായി ഒരേയൊരാൾ .ഓരോരോ ആണിനും പെണ്ണിനും തുല്യ അവകാശം ആണെങ്കിലും നമ്മുടെ നാട്ടിൽ ഇന്നും പല സ്ഥലങ്ങളിലും അതിനു വിരുദ്ധമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ സമൂഹത്തിൽ ഒരു ബോധം വരണം അതിനുവേണ്ടി എന്തെങ്കിലും ചെയ്യാനൊന്നും എനിക്കിപ്പോൾ ഉശിരില്ല. അത് എൻറെ മകൾക്ക് സാധിക്കുകയാണെങ്കിൽ അവൾ ചെയ്യട്ടെ. അതിന് ഞാൻ അവൾക്ക് ഒരു കൈത്താങ്ങാകാൻ ശ്രമിക്കും.
ഇത്ര പെട്ടന്ന് ഇരുട്ട് ആയോ! പണി ഇനിയും ഒരുപാട് കിടക്കുന്നു. നിർത്തി ഇപ്പോൾ വീട്ടിലേക്ക് പോയാൽ? എങ്കിലും അവൾക്ക് പഠിക്കാൻ കാണും. വീട്ടിലോട്ട് പോകുന്ന വഴി ആലോചിച്ചു കൊണ്ടിരുന്നു .എത്ര കടം ബാക്കി. ഈ ലോകത്ത് സന്തോഷം എന്തെന്ന് അറിയാത്തവരും മാനസിക രോഗികളും ആണ് ഏറ്റവും ഭാഗ്യവാന്മാർ കാരണം സന്തോഷത്തിന് വിലയെന്തെന്ന് അറിയാത്ത അവർക്ക് ദുഃഖം വരുമ്പോൾ വിഷമിക്കേണ്ടി വരില്ലല്ലോ .ഒരുപാട് നേരത്തെ ചിന്തയ്ക്ക് ശേഷം അമ്മുവിനോട് വീട് എത്താറായല്ലോ അമ്മു എന്നു ചോദിച്ചു. മറുപടിയില്ല 'അമ്മൂ...' തിരിഞ്ഞുനോക്കിയപ്പോൾ അവളെ കാണാൻ ഇല്ല പരിഭ്രമത്തോടെ തിരിച്ചു നടന്നു വഴിയരികിലുള്ള പേരമരത്തിൽ താഴെ അവൾ ഇരുന്നു കരയുന്നു .പേരയ്ക്ക പറിക്കാൻ നോക്കിയപ്പോൾ വീണു പോയതാണ് സാരമായ പരിക്കുകളോടെ ഉള്ള അവളെ വീട്ടിലെത്തിച്ചു.
നിങ്ങളുടെ ചിന്ത കാരണം കൊച്ചിനെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടി വന്നു. ഇനി നിങ്ങൾ അവളെ കണ്ടില്ലാ - യിരുന്നെങ്കിലോ? വളരെ ഉച്ചത്തിൽ ആയിരുന്നു ഭാര്യയുടെ പഴി. കൊച്ചുങ്ങൾ ആയാൽ വീഴും .ഈ പ്രായത്തിൽ ഇങ്ങനെ വീഴുന്നത് നല്ലതാണ്. 'ഇനി ഞാൻ നിങ്ങളുടെ ഒരു വാക്കും കേൾക്കില്ല.ഞാൻ നാളെ എന്റെ വീട്ടിലേക്ക് പോകും'.
കുറേ സമയത്തെ വാക്കുതർക്കത്തിനു ശേഷം അയൽവാസികൾ ഇടപെട്ടു. മുറിയിൽ ഒറ്റക്കിരുന്ന എന്നോട് അടുത്ത വീട്ടിലെ കാരണവർ വന്നു പറഞ്ഞു.'എന്റെ രാമു ,നീ ഓരോന്ന് ചിന്തിക്കുമ്പോഴും അതിൽ ലയിച്ചു പോവുകയാണ്. ഈ പ്രായത്തിൽ ഇത്രയൊക്കെ ചിന്തിച്ചിട്ട് എന്താ ഫലം ?'
രാത്രിയായി. ഭാര്യയും കുഞ്ഞും കിടന്നു.ഞാൻ ചാരുകസേരയിലും.'എന്റെ ദൈവമേ, വിജയിക്കാൻ എന്റെ മകൾക്ക് വേണ്ടത്ര കഴിവും പ്രാപ്തിയും ഉണ്ട്. ഇനിയുള്ള രണ്ടു കാര്യം നിന്റെ കയ്യിലാണ്. അവസരവും ഭാഗ്യവും. അത് രണ്ടും നീ അവൾക്ക് നൽകി അവളെ അനുഗ്രഹിക്കണേ. എന്റെ ചിന്തകൾ ഇവർ വിലക്കിയിരിക്കുന്നു. എന്റെ ചിന്തകൾ ഭൂമിക്ക് ഭാരമാകുന്നുവെങ്കിൽ പിന്നെ ഞാൻ എന്തിനാ ? ' ഉറക്കം വേഗം വരണേന്ന് പ്രാർഥിച്ച് പിറകിലേക്ക് ചാഞ്ഞു. പിന്നെപ്പഴോ കണ്ണുകൾ പതുക്കെ അടഞ്ഞു.

ആവണി. എം പി
7 B പി.എം.എസ്.എ.എം.യു.പി.എസ് വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ