പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  • കൺവീനർ റമീസ് എൻ

സയൻസ് ക്ലബ് ഉദ്ഘാടനവും തുടർപ്രവർത്തനങ്ങളുടെ ആസൂത്രണവും നടത്തി.സയൻസ് ക്ലബ് കോർഡിനേറ്റർ ആയി റമീസ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് ആസൂത്രണം നൽകി.

സയൻസ് ക്വിസ്

13-06-2017 നു ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്വിസ് സംഘടിപ്പിച്ചു.

ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു

സ്‌കൂൾ തലത്തിൽ സ്വച്ഛ് ഭാരത്-ശാസ്ത്രസാങ്കേതികവിദ്യ-സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ശാസ്ത്രസെമിനാർ സംഘടിപ്പിച്ചു.

സ്‌കൂൾതല സയൻസ് ക്വിസ് നടത്തി

സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനായി സ്‌കൂൾ തല സയൻസ് ക്വിസ് നടത്തി കുട്ടികളെ തെരെഞ്ഞെടുത്തു.

ബോധവൽക്കരണ ക്ലാസ്

നേത്രദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഓസോൺ ദിനാചരണം

ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16 നു ശനിയാഴ്ച പോസ്റ്റർ നിർമാണം സംഘടിപ്പിച്ചു. കുട്ടികൾ നിലവാരമുള്ള പോസ്റ്ററുകൾ നിർമിച്ചു.

ശാസ്ത്ര മേള സംഘടിപ്പിച്ച‌ു

23.9.2017 ന് സ്‌കൂൾ തലത്തിൽ ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ച‌ു

ശാസ്ത്രമേളയിൽ കുട്ടികൾ

ആരോഗ്യബോധവൽക്കരണ ക്ലാസ്സ്

കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ആരോഗ്യബോധവൽക്കരണ ക്ലാസ്സ് നടത്തി.

ആരോഗ്യബോധവൽക്കരണ ക്ലാസ്സ്

പ്രത്യേക ക്ലാസ്സുകൾ

പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

പാഴ്വസ്തുക്കളിൽ നിന്ന്....