പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/കുട്ടികളുടെ പ്രകൃതിസ്നേഹം .
കുട്ടികളുടെ പ്രകൃതിസ്നേഹം
ഒരു നാടൻ ഗ്രാമത്തിൽ ഒരു മനോഹരമായ സ്ഥലം ഉണ്ടായിരുന്നു . പുഴയും കായലും കൃഷിയും ഒക്കെയുള്ള സ്ഥലം . ആ സ്ഥലത്ത് ധാരാളം കുടുംബങ്ങൾ താമസിച്ചിരുന്നു . വർഷങ്ങൾക്ക് ശേഷം മനുഷ്യർ തന്നെ ആ പ്രദേശത്തെ സ്ഥലവും പുഴയും കായലും മലിനീകരിക്കപ്പെടുത്തി . അങ്ങനെ അവിടെ താമസിക്കുന്ന ആളുകൾക്കെല്ലാം പലതരത്തിലുള്ള പകർച്ചവ്യാധികളും അസുഖങ്ങളും പിടിപെട്ട് അവർ ആകെ ദുരിതത്തിലായി അങ്ങനെ അവിടത്തെ താമസക്കാർ കൃഷിയൊക്കെ ഉപേക്ഷിച്ച് സ്ഥലം മാറിപ്പോയി. അങ്ങനെയിരിക്കെ കുറച്ച് അകലെ ഒരു സ്കൂളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ഉണ്ടായിരുന്നു.അവിടെ ക്ലാസ് എടുത്ത ആൾക്കാർ ഈ സ്ഥലത്തെ കാര്യത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ ആ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആ സ്ഥലം പഴയതുപോലെ പൂർവ്വസ്ഥിതിയിലാക്കുവാൻ താൽപര്യം തോന്നി വിദ്യാർത്ഥികൾ ഒരു അവധി ദിവസം ആ സ്ഥലത്ത് പോയി അവർ കുറച്ച് ദിനം കൊണ്ട് അവിടെയുള്ള മാലിന്യങ്ങൾ മുഴുവൻ വൃത്തിയാക്കി ആ സ്ഥലം പച്ചപിടിപ്പിച്ചു. സസ്യങ്ങളും പലതരം മരങ്ങളും നട്ടുവളർത്തി. അങ്ങനെ ആ സ്ഥലം പഴയപോലെ പ്രകൃതിരമണീയമായ മനോഹരമായ സ്ഥലമായി മാറി. ആ വിവരം പഞ്ചായത്ത് പ്രസിഡന്റ് അറിഞ്ഞു. ആ വിദ്യാർത്ഥികൾക്ക് അനുമോദനവും ആശംസകളും അറിയിച്ചു. ഈ വാർത്ത കേരളം മുഴുവൻ അറിയുകയും പല വിദ്യാർത്ഥികളും ഇത് ഒരു മാതൃകയാക്കി വീടുകളിലും സ്കൂളുകളിലും മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. കുറച്ച് കാലങ്ങൾക്ക് ശേഷം ആ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി.
|