പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ആവർത്തനം

ആവർത്തനം


ഇന്നലെ

ആകാശം മലിനമായിരുന്നു
നദികൾക്ക് കറുപ്പു നിറമായിരുന്നു
ക്ലോറോ ഫ്ലൂറോ ഓസോൺ പാളിയെ മുറിപ്പെടുത്തി കൊണ്ടിരിന്നു
ചൊവ്വയിലെത്തിയെന്ന അഹംഭാവത്തിലായിരുന്നു മനുഷ്യൻ
തനിക്ക് കീഴ്പ്പെടുത്താനാവാത്തത് ഒന്നുമില്ലെന്ന ദ്രാർഷ്ട്യം
ഒന്നിന്നും സമയമില്ലതിരുന്ന മനുഷ്യൻ

ഇന്ന്

ആകാശത്തിന് നീലിമ തിരിച്ചു കിട്ടി
നദികൾ നിർമ്മലമായി
ഓസോൺ പാളിയുടെ മുറിവുകൾ ഉണങ്ങിത്തുടങ്ങി
മനുഷ്യന്റെ അഹന്ത ഒരു സൂക്ഷമാണുവിന് മുന്നിൽ തോറ്റിരിക്കുന്നു
മരണത്തിന്റെ ഗന്ധം അവനെ
ഭയപ്പെടുത്തുന്നു
ഒരു വൈറസിനെ പേടിച്ചവൻ
ചുവരുകൾക്കുള്ളിൽ അടച്ചിരിക്കുന്നു

നാളെ

നാളെയവൻ വൈറസിനെ കീഴ്പ്പെടുത്തിയേക്കും
ഇന്നിനെ അവൻ മറക്കും
പിന്നെ എല്ലാം ഇന്നലെകളുടെ ആവർത്തനങ്ങളാകും
വീണ്ടും ഒരു തോൽവി വരുന്നതുവരെ

 

അനൈന ജി എസ്
8I പി.ആർ. എം .എച്ച് .എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത