പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
പരിസ്ഥിതി നാം ജീവിക്കുന്ന ചുറ്റുപാട്. മനുഷ്യ ജീവൻ തന്നെ പരിസ്ഥിതിയുമായി ഇണങ്ങിയിരിക്കുന്നു. നാം ശ്വസിക്കുന്ന ശ്വാസം പോലും പരിസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കാതെ സൂക്ഷിക്കേണ്ട, സംരക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുത്തർക്കും ഉണ്ട്. അത് മനുഷ്യർക്ക് വേണ്ടി മാത്രമല്ല സർവ്വ ജീവജാലങ്ങൾക്കും വേണ്ടിയാണ്. അല്ലെങ്കിൽ അത് നമ്മെ സാരമായി ബാധിക്കും. പ്രകൃതിയിൽ തന്നെ ധാരാളം വിഭവങ്ങൾ ഉണ്ട്. മണ്ണിൽ വായു ജലം തുടങ്ങിയവയൊക്കെ നമ്മുടെ നിലനിൽപ്പിന് എത്രമാത്രം പ്രധാനപ്പെട്ട ഘടകമാണ് എന്ന് നമ്മളോരോരുത്തരും അറിയേണ്ടതുണ്ട്, മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്താൽ അതിനെ അനന്തര ഫലം അനുഭവിക്കേണ്ടത് നാം തന്നെയാണ്. പച്ചപ്പ് പ്രകൃതി ഏറ്റവും സുന്ദരമാക്കുന്ന ഒന്ന് കണ്ണിന് കുളിർമയേകുന്ന കാഴ്ച. പക്ഷേ അതിന് മങ്ങൽ ഏൽക്കുകയാണ്. ഇതൊക്കെ ചയ്യുന്നത് നാം മനുഷ്യൻ തന്നെയാണ്. അതു മാത്രമല്ല മരങ്ങൾ പോലുള്ളതിലും ഇതുപോലെ ചുഷണം ചെയ്യുന്നുണ്ട്. മനുഷ്യൻ ഇല്ലാതാക്കുകയാണ്. വനങ്ങൾ നശികുന്നതോടെ നമ്മൾ ശ്വസിക്കുന്ന വായു നഷ്ടപ്പെടുന്നു മണ്ണിനെ പിടിനിർത്തുന്ന മരങ്ങൾ നമ്മൾ വെട്ടിമുരിക്കുന്നു. ഇതുമൂലം നമ്മുക്ക് അന്നം തരുന്ന മണ്ണോലിച്ചു പോയി മണ്ണൊലിപ്പ ഉണ്ടാകുന്നു. ആ മരങ്ങളാണ് നമ്മൾ വെട്ടിനശിപ്പിക്കുന്നത് . മഴയില്ലെങ്കിൽ നാമില്ല.മരമില്ലെങ്കിൽ മഴ ഇല്ലാതാകുന്നു ഇങ്ങനെ ഒരുപാട് ദോഷഫലങ്ങൾ വനനശീകരണത്തിലുടെ ഉണ്ടാകുന്നു. ഇതുപോലെ പരിസ്ഥിതിയെ മലിനീകരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. മനുഷ്യർ അമിതമായി ഉപയോഗിക്കുന്നതും ഇ വസ്തുവാണ്. ഇതിന്റെ ഉപയോഗം ദിനം തോറും വർധിച്ചു വരികയാണ് . ജല സ്രോതസ്സുകൾ നിറയെ കൂമ്പാരം പോലെ കെട്ടിക്കിടക്കുകയണ് പ്ലാസ്റ്റിക് . ഇത് മണ്ണിനേയും നശിപ്പിക്കുകയാണ് . പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാത്ത ഒരു വസ്തുവാണ്. അത് മനുഷ്യർക്ക് അറിയാമെങ്കിലും അത് നിരന്തരമായി വലിച്ചെറിയുകയാണ് മനുഷ്യൻ. പ്രകൃതിയിലെ ഒരു പ്രധാന വിഭവമാണ് കുന്നുകൾ, വയലുകൾ, കുളങ്ങൾ എന്നിവയൊക്കെ. ഇത് നിരന്തരം നശിച്ച് ഇല്ലാതാക്കുകയാണ് ഇതും മനുഷ്യൻ ചെയ്യുന്ന ചില ക്രൂരമായ പ്രവർത്തനങ്ങളിലൂടെയാണ്. കുന്നുകൾ ഇടിച്ചു നിരത്തി വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്.കുളങ്ങൾ,പുഴകൾ തുടങ്ങിയവയിൽ നിന്ന് മണൽ വാരി വറ്റിച്ച് നിരത്തി ഫ്ലാറ്റുകൾ ഫാക്ടറികൾ പോലുള്ള കെട്ടിടങ്ങൾ പണിയുകയാണ്. വയലുകൾ നികത്തുകയാണ്. ഫാക്ടറികൾ നടത്തുന്നതിലൂടെ അതിൽനിന്ന് വരുന്ന മലിനജലം പുഴകളിലും മറ്റ് ജലസ്രോതസ്സുകളിലേക്കും ഒഴുക്കിവിടുകയാണ് ഫാക്ടറികളിൽനിന്നുള്ള പുക നമ്മുടെ അന്തരീക്ഷത്തെ മലിനീകരിക്കീന്നു. റഫ്രിജറേറ്ററുകൾ,പലതരസ്പ്രേകൾ,എസി എന്നിവയുതെയൊക്കെ അമിതമേയ ഉപയോഗം നമ്മുടെ ഭൂമിയെ ഒരു കുടയായി സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് വിള്ളൽ ഏൽക്കുകയാണ് ഇത് പോലുള്ള പ്രശ്നങ്ങൾ വളരെ വലുതാണ്. ശാസ്ത്രസാനങ്കേതികവിദ്യയ്ക്ക് ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും. ഇതുപോലുള്ള ദോഷങ്ങളും ഉണ്ട്. ഇതൊക്കെ വരുത്തിവയ്ക്കുന്നത് മനുഷ്യർ തന്നെയാണ്. എന്നാൽ ഒന്ന് ഓർക്കുക. ഈ ലോകവും പ്രകൃതിയും മനുഷ്യർക്ക് മാത്രമായി ഉളാളതല്ല. എല്ലാ പക്ഷികൾക്കും മൃഗങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. നാം ഈ പ്രകൃതിയെ അറിയുക ഉപയോഗിക്കുക സംരക്ഷിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം