പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ആപത്ത്

കിന്നരിക്കാട്ടിലെ കിന്നരിപ്പുഴയോരത്ത് ഒരു വലിയ മണിമാളിക ഉണ്ടായിരുന്നു. അതിൽ ആരാണെന്നോ താമസിച്ചിരുന്നത്? അഹങ്കാരിയും അത്യാഗ്രഹിയുമായ ചേന്നൻ കുറുക്കനും ചേന്നൻറെ ഭാര്യ കേളി കുറുക്കച്ചിയും ആയിരുന്നു. ചേന്നന്റെ സ്വഭാവത്തിൽ നിന്നു നേരെ മറിച്ചായിരുന്നു കേളിയുടെ സ്വഭാവം ആരെയും ദ്രോഹിക്കാൻ അവൾക്ക് അറിയില്ലായിരുന്നു.

ഒരിക്കൽ കാട്ടിൽ ഒരു തിരഞ്ഞെടുപ്പു യോഗം നടന്നു. കാട്ടിലെ സിംഹരാജന്റെ സേനാപതിയെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു അത്. അതിൽ നാലു പേരായിരുന്നു മത്സരിക്കുന്നത്. ചേന്നൻ കുറുക്കൻ, മിട്ടുക്കരടി, കോമൻ നായ, കോമപ്പൻ മാൻ. ഇവരിൽ ഏറ്റവും അഹങ്കാരി ചേന്നൻ തന്നെയാണ്. മറ്റുള്ളവരെ കളിയാക്കുക എന്നതായിരുന്നു ചേന്നൻറെ തൊഴിൽ. കോമനും മിട്ടുവും കോമപ്പനും യാതൊരുവിധ പ്രചാരണങ്ങളും നടത്തിയിരുന്നില്ല. എന്നാൽ ചേന്നനാകട്ടെ ഒരുപാട് അഹങ്കാരങ്ങളും പ്രചാരണങ്ങളും കാട്ടിക്കൂട്ടി. ഒരു ദിവസം സിംഹരാജൻ പറഞ്ഞു`നമ്മൾ തിരഞ്ഞെടുപ്പു വഴിയല്ല സേനാപതിയെ കണ്ടെത്തുന്നത് മറിച്ച് ഒരു മത്സരത്തിലൂടെയാണ്.' ഇതു കേട്ടതും ചേന്നനാകെ വെപ്രാളപ്പെട്ടു. താൻ ഇത്രയും ആഡംബരം നടത്തിയത് തിരഞ്ഞെടുപ്പാണെന്നു കരുതിയാണ്. രാജാവ് മത്സരമേതെന്ന് വിളംബരം ചെയ്തു.ഒരു ഓട്ടമത്സരം.` ഓട്ടമത്സരത്തിൽ ആരു വിജയിക്കുന്നുവോ അവനാണെൻറെ സേനാപതി.' അങ്ങനെ മത്സരം ആരംഭിച്ചു. അവർ പരസ്പരം മത്സരയോട്ടം തുടങ്ങി. മാനിനാടോണോ കുറുക്കൻറെ കളി? ഓടിയോടി കോമപ്പൻ മാൻ ജയിച്ചു .അങ്ങനെ കോമപ്പനെ സേനാപതിയായി പ്രഖ്യാപിച്ചു. മൃഗങ്ങൾ ആർപ്പുവിളിച്ചു. സ്വന്തം ഭാര്യയും കൂട്ടുകാരും ചേന്നനെ കളിയാക്കി. അതിനുശേഷം ചേന്നൻ ആഡംബരവും അഹങ്കാരവും ഉപേക്ഷിച്ചു. അഹങ്കാരം ആപത്താണെന്ന് അവന് മനസ്സിലായി.

ഹർഷ ഹരികുമാർ
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 11/ 01/ 2024 >> രചനാവിഭാഗം - കഥ