പിരപ്പൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്

പിരപ്പൻകോട് എന്ന ഗ്രാമം തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് പിരപ്പൻകോട് ഗ്രാമം. ഈ ഗ്രാമത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ഗവൺമെൻറ് വി. & എച്ച്. എസ്. എസ്. പിരപ്പൻകോട്. നെൽ കൃഷിയായിരുന്നു ഊ ഗ്രാമത്തിൻറെ പ്രധാന മുഖ മുദ്ര. 49പറ, തൈക്കാട് തൊഴുന്തൂർ ഏല, പിരപ്പൻകോട് ഏല ഇവയെല്ലാം ഇവിടുത്തെ പാടശേഖരങ്ങളായിരുന്നു. നാണ്യവിളയായ റബ്ബർ, തെങ്ങ്, കവുങ്ങ, പ്ലാവ്, കുരുമുളക്, മരിച്ചീനി, പച്ചക്കറി ഇനങ്ങൾ തുടങ്ങയവ ഉൾക്കൊള്ളുന്ന മിശ്ര കൃഷി ഇവിടെ കാണ്ൻ കഴിയും. 1960-ൽ സ്ഥാപിക്കപ്പെട്ട കേരള സ്പോർട്സ് ക്ലബ്ബാണ് ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക സംഘടന. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്ര-നീന്തൽക്കുളം ഗ്രാമവാസികൾക്ക് അനുഗ്രഹമാണ്. ഒട്ടനവധി ദേശീയ-അന്തർദേശീയ നീന്തൽതാരങ്ങളെ വാർത്തെടുക്കാൻ ഈ ഗ്രാമപ്പിന് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/index.php?title=പിരപ്പൻകോട്&oldid=706243" എന്ന താളിൽനിന്ന് ശേഖരിച്ചത്