പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ചൈനയിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് . മനുഷ്യർ ഇത്രയും കാലം നമ്മുടെ അമ്മയാം ഭൂമിയെ എങ്ങനെയൊക്കെ ദ്രോഹിച്ചിട്ടുണ്ട് . പലതരത്തിൽ ദ്രോഹിച്ചിട്ടുണ്ട് .അതിൽ പ്രധാനമായും വാഹനങ്ങളുടെ പുക, അറവുശാലകളിലെ മാലിന്യങ്ങൾ ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ .പുഴയിൽ മാലിന്യങ്ങൾ തളളുന്നു ,മരം മുറിക്കുന്നു.എന്നിവയെല്ലാം ഭൂമിയെ ബാധിക്കുന്നുണ്ട് .വാഹനങ്ങളുടെ പുകയും ഫാക്ടറികളിലെ പുകയും ഭൂമിയുടെ ഓസോൺ പാളിയെ ബാധിക്കുന്നു . ഓസോൺ പാളി തകർന്നാൽ അൾട്രോവയലറ്റിന്റെ രശ്മികൾ ഭുമിയിലെത്തുകയും അത് ജീവികൾക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു .കൂടാതെ മറ്റൊരു പ്രധാന പ്രശ്നമാണ് പ്ലാസ്റ്റിക്ക് .ഇപ്പോൾ കടയിൽ പോയാൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് എല്ലാ സാധനവും കിട്ടുക . ആവശ്യം കഴിഞ്ഞാൽ സഞ്ചികൾ വലിച്ചെറിയുകയും ചെയുന്നു .വലിച്ചെറിഞ്ഞുകഴിഞ്ഞാൽ അത് മണ്ണിൽ ലയിക്കാതെ നില്കുന്നു . അങ്ങനെയേതൊക്കെ ദ്രോഹങ്ങൾ മനുഷ്യൻ ജീവികളോടും ജീവജാലങ്ങളോടും ചെയ്യുന്നുണ്ട് .എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് മനുഷ്യൻ അകത്തും മൃഗങ്ങൾ പുറത്തും ആയിരിക്കുന്നു .ലോക്ക് ഡൗൺസമയത്ത് കിളികളുടെയും മൃഗങ്ങളുടെയും ശബ്ദം അധികമായി കേൾക്കുന്നു. പുക മലിനീകരണം കുറഞ്ഞതിനാൽ ഓസോൺ പാളി ശക്തിപ്പെടുന്നു . മരങ്ങൾ വെട്ടാത്തതിനാൽ അവ തഴച്ചു വളരുന്നു. കടകൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയുന്നു. അങ്ങനെ പ്രകൃതിക്ക് വളരെയേറെ നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട് .ഈ സമയം നമ്മുടെ അമ്മയാം പ്രകൃതി ശക്തിപ്പെടട്ടെയെന്നും ജനങ്ങൾക്ക് ഒന്നുമില്ലാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കാം .

ശിവനന്ദ.പി വി
6 പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ കണ്ണൂർ തലശ്ശേരി നോർത്ത്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം