പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/Break the chain

Schoolwiki സംരംഭത്തിൽ നിന്ന്
Break the chain

ഇന്ന് മനുഷ്യരാശി ചരിത്രത്തിലാദ്യമായി ഒരു പ്രത്യേക സാഹചര്യത്തിൽ കൂടെ ആണല്ലോ നീങ്ങിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഈ ഉപന്യാസം ഇന്ന് ഏറെ പ്രസക്തമാണ് തുടക്കം പരിസ്ഥിതിയെക്കുറിച്ച് തന്നെ ആവാമല്ലോ ഒരു കാലഘട്ടത്തിൽ പ്രകൃതിയോട് പിണങ്ങി ചേർന്നൊരു മനുഷ്യസമൂഹം ഉണ്ടായിരുന്നു പരിസ്ഥിതിയെ അമ്മയായി കണ്ട് അതിലെ ഓരോ ചലനത്തെയും തിരിച്ചറിഞ്ഞുകൊണ്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടം മൃഗങ്ങളെ ഇണക്കി വളർത്തി വലിയ വലിയ സൗധങ്ങൾ നിർമ്മിക്കാതെ തലയോടും കുഞ്ഞുങ്ങളോട് ചേർന്ന് വാസസ്ഥലങ്ങൾ ഒരുക്കി കൃഷി ചെയ്ത് ജീവിച്ചിരുന്നു. ജീവിതം അത്ര വർണ്ണപ്പകിട്ടാർന്ന തല്ലായിരുന്നു എങ്കിലും സമാധാനം ഏറെയായിരുന്നു എന്നാൽ ഇന്ന് മനുഷ്യൻ വികസനം എന്ന വാക്ക് ഉപയോഗിച്ച് പ്രകൃതിയെ കുത്തി കീറുകയായിരുന്നു തന്റെ സ്വാർത്ഥതാല്പര്യങ്ങൾ പ്രകൃതിക്കു മേൽ അടിച്ചേൽപ്പിച്ചു സുസ്ഥിര വികസനം എന്ന ആശയം പിടിവിട്ട് സ്ഥിരം അല്ലാത്ത വികസനം എന്നതിലേക്ക് നാം കടന്നു ഇന്ന് നാം പ്രകൃതിയിൽ നിന്നും വിട്ട് യാന്ത്രിക ജീവിതത്തിലേക്ക് പോയി തുടങ്ങി ഭക്ഷണം ചുറ്റുപാടും എല്ലാം യാന്ത്രികമായി തുടങ്ങി പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കുന്നതിന് അനുസരിച്ച് സ്വന്തം കുഴി മനുഷ്യൻ തോണ്ടി തുടങ്ങി പ്രകൃതിക്ക് ഇണങ്ങി ജീവിക്കുന്നതിനു പകരം പ്രകൃതിയെ മനുഷ്യൻറെ പാകത്തിന് ഇളക്കം നോക്കി പരാജയപ്പെട്ടു കൊണ്ടിരുന്നു ഗ്രേറ്റ തൻബർഗ് പോലുള്ള വിദ്യാർത്ഥികൾ അന്നേ മനുഷ്യനോട് പറഞ്ഞിരുന്നു ഇങ്ങനെപോയാൽ നാശത്തിലേക്കാണ് അതൊന്നും തിരിച്ചറിയാതെ മനുഷ്യൻ നൂൽ ഇല്ലാത്ത പട്ടം പോലെ സഞ്ചരിച്ചു വളരെ ചെറിയ സൂക്ഷ്മജീവികൾക്ക് സങ്കീർണ്ണ അവയവ ഘടനയുള്ള മനുഷ്യനേക്കാൾ അതിജീവനശേഷി കൂടുതലാണെന്ന് കാര്യം മനസ്സിലാക്കിയില്ല അനക്കി വേഗത്തിൽ ജനിതക മാറ്റം വരുത്തി പുതിയ രൂപത്തിലും മാറാനുള്ള കഴിവുണ്ട്.

ഇന്നു നമുക്ക് കോശങ്ങളുടെ ഉള്ളവരെ കുറിച്ച് അറിയാം മൂലപ്രകൃതി അഥവാ ആന്തരിക സന്തുലിതാവസ്ഥയെതക്കുറിച്ച് ബോധവാനായില്ല മനുഷ്യൻ പ്രകൃതിയിൽ ബാഹ്യമായി കാണുന്ന ഏതാനും സന്തുലിതാവസ്ഥ യ്ക്കൂ പിന്നിൽ സൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥ ഉണ്ട് എന്നും അതിന്റെ സ്വാധീനം വളരെ വലുതാണെന്നും അറിഞ്ഞില്ല ശാസ്ത്രീയമായ അറിവുകൾ മനുഷ്യജീവിതം സുഖമാകാൻ ഉപയോഗിച്ചപ്പോൾ മറ്റു ജീവജാലങ്ങളും മനുഷ്യനെപ്പോലെ പരിസ്ഥിതിയുടെ ഭാഗമാണെന്ന് കാര്യം നാം പാടേ മറക്കുന്നു അവർക്ക് ഇവിടെ സ്ഥിരമായി ജീവിക്കാൻ അവകാശമുണ്ട് മനുഷ്യൻറെ പുതിയ പുതിയ പല ഗവേഷണങ്ങളും പ്രകൃതിയിൽ നിന്നും ഭിന്നമായി സ്വയം പുതിയൊരു പ്രകൃതി സൃഷ്ടിച്ചെടുക്കാൻഉള്ള ഒരു വെമ്പലാണ് നാം ഇവിടെ കാണുന്നത് പല ഗവേഷണങ്ങളും നൈതികതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് കഴിഞ്ഞുപോയ തലമുറയെ കാൾ ശ്രേഷ്ഠമാണ് തങ്ങൾ എന്ന് നമ്മുടെ മിഥ്യാധാരണ മാത്രമാണ് അന്നത്തെ തലമുറ സുഖസൗകര്യങ്ങൾ കൂടിയോ വർണ്ണത്തിലുള്ള കൂടിയല്ല ജീവിച്ചിരുന്നത് എന്നാലും പ്രകൃതിയോട് അവർക്ക് അതിയായ പ്രേമം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു അനുഭവം അവർക്ക് ഉണ്ടായിട്ടില്ല ഇങ്ങനെയുള്ള പല വൈറസുകളും അന്നും ഉണ്ടായിരുന്നു എന്നാൽ അവ മനുഷ്യനെ ആക്രമിച്ചിരുന്നു ഇല്ല മനുഷ്യൻറെ ശുചിത്വത്തെ പറ്റി പറയുമ്പോൾ മറ്റെല്ലാ ജീവികളിൽ നിന്നും വ്യത്യസ്തമായി വളരെ ശുചിത്വത്തോടെ മാത്രം നിലനിൽക്കാൻ പറ്റുന്ന ഒരു ജീവി ആയിട്ടുണ്ട് മനുഷ്യൻ പഴയ കാലഘട്ടത്തിൽ മനുഷ്യൻ ഏറെ വൃത്തി വെടിപ്പ് കൂടിയാണ് ജീവിച്ചിരുന്നത് ഇന്നത്തെ ആളുകൾക്ക് അത് വെറും ഒരു പ്രഹസനം മാത്രമാണ് പണ്ടുള്ള ആളുകൾ മുറ്റത്ത് ടൈൽ പാകി ഇല്ലെങ്കിലും മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കൊടയുമായിരുന്നുവീടിൻറെ മുക്കിലും മൂലയിലും പൈപ്പുകൾ ഇല്ലെങ്കിലും കിണ്ടിയിൽ വെള്ളം വച്ച് വരുന്നവർക്ക് കൈകാലുകൾ വൃത്തിയാക്കാം ആയിരുന്നു ആളുകൾ മറ്റു വീടുകളിൽ ദൂരെ പ്രദേശത്തെ പോയി വന്നാൽ കുളി കഴിഞ്ഞിട്ട് വീടിനകത്തേക്ക് പ്രവേശിക്കുന്നു ബന്ധുവീടുകൾ അല്ലാതെ പോകുന്ന എല്ലാ വീട്ടിൽ നിന്നും ആളുകൾ ഭക്ഷണം കഴിച്ചിരുന്നില്ല മറ്റുനാടുകളിലേക്ക് അങ്ങനെ പോയിട്ടും ഇല്ലായിരുന്നു എന്നാൽ ഇന്നത്തെ തലമുറ നേർവിപരീതമാണ് അമിതമായാൽ അമൃതും വിഷം എന്ന പോലെ ഇന്നത്തെ ആളുകൾക്ക് വൃത്തി കൂടി പോയ പ്രശ്നമാണ് കുളിക്കുകയും എല്ലാം ചെയ്യുമെങ്കിലും പലതും ആഡംബരത്തിൽ വേണ്ട വൃത്തി മാത്രമാകുന്നു യഥാർത്ഥ വൃത്തി ഇല്ലാതാകുന്നു യഥാർത്ഥ വൃത്തി ബോധം നമുക്ക് നൽകുന്നത് ഇങ്ങനെയുള്ള രോഗങ്ങൾ ആകാം ഒരുപക്ഷേ സാനിറ്ററി വെയർ ഉപയോഗിച്ച് കൈ കഴുകാനും രണ്ടുപേരും കുളിക്കാനും പഴയ രീതികൾ നമ്മളിലേക്ക് കൊണ്ടുവരാൻ കൂടിയാകാം ഇങ്ങനെയുള്ള രോഗങ്ങൾ വന്നത് നമ്മൾ ഓരോരുത്തരും പങ്കുചേർന്ന നമുക്ക് ഒരു ശുചിത്വമായ ലോകം നിർമ്മിക്കാം

മനുഷ്യൻറെ രോഗപ്രതിരോധശേഷി പറ്റി പറയുകയാണെങ്കിൽ അത് ഇന്ന് ഏറെ കുറഞ്ഞു വരികയാണ് പ്രകൃതി യോട് ഒത്തു ജീവിച്ചിരുന്ന കാലഘട്ടത്തിൽ മനുഷ്യന് സ്വാഭാവിക പ്രതിരോധശേഷി വളരെ കൂടുതലായിരുന്നു എന്നാൽ പ്രകൃതിയിൽ നിന്നും വിട്ടുനിൽക്കുന്നത് അനുസരിച്ച് ആർജ്ജിത പ്രതിരോധശേഷി കുറഞ്ഞു വന്നു പഴയ ആളുകൾ എന്തെങ്കിലും ചെറിയ രോഗം വന്നാൽ അത് കാരണം ആകുകയില്ല അധികമായാൽ മാത്രമേ ൈവദ്യന്റെ എടുത്ത പോവുകയുള്ളൂ അത് വല്ല മുറിവൈദ്യം കഴിച്ചു മാറ്റുമായിരുന്നു ഇന്നത്തെപോലെ ജീവിതശൈലി രോഗങ്ങൾ തുടങ്ങി അങ്ങനെയുള്ള ഒരുപാട് രോഗങ്ങൾ അന്നില്ലായിരുന്നു കാരണം അന്നുള്ളവർ കൃഷി ഉൾപ്പെടെയുള്ള കായിക അധ്വാനങ്ങളിൽ ഏർപ്പെട്ടിരുന്നു നല്ല ആരോഗ്യവും ആയുസ്സും ഉള്ളവർ ആയിരുന്നു അവർക്ക് മാനസികോല്ലാസവും ലഭിച്ചിരുന്നു ആരോഗ്യമുളള മനസ്സുണ്ടെങ്കിൽ ആരോഗ്യമുള്ള ശരീരവും ഉണ്ടാവുകയുള്ളൂ എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കൃഷിയോ മറ്റ് കായിക അധ്വാനങ്ങളും ഇല്ല തിരക്കുപിടിച്ച ടെൻഷൻ പിടിച്ച സമയം ഇല്ലാത്ത ലോകത്തിൽ ഒരു ചെറിയ തലവേദന വന്നാൽ മരുന്നു വാങ്ങാൻ പോകുന്നു ഇത് നാം ഒഴിവാക്കണം ഇതുതന്നെ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കും മരുന്നുകൾ തന്നെ അത്തരത്തിലാണ് ഇന്ന് നല്ലവണ്ണം അധ്വാനിച്ച് നല്ലവണ്ണം ഭക്ഷണം കഴിക്കണം ഇനിയുള്ള തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ പാകമാക്കണം പിച്ച വെക്കുന്ന ഓരോ കുഞ്ഞും ഓരോ വീഴ്ചയിൽ നിന്നല്ലേ ഉയർത്തെഴുന്നേൽക്കുന്നത് അ തുപോലെ മനുഷ്യരാശിയും ഉയർത്തെഴുന്നേൽക്കും എന്ന് പ്രതീക്ഷിക്കാം ഈ കൊറോണ നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കട്ട we break the chain വീടുകൾക്ക് അകത്തിരുന്ന് പോരാടി അതിജീവിക്കാം പഴയ ധാരണകൾ തിരുത്തി അതിജീവിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാം.

ശ്രീലക്ഷ്മി സി
VIII C പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം