പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/കൊറോണയും പ്രതിവിധികളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പ്രതിവിധികളും

ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് രൂപപ്പെടുകയുണ്ടായ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയായ രോഗം ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുകയാണ് സമ്പർക്കത്തിലൂടെ പടർന്നു പിടിക്കുന്ന ഈ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ ഒരു പ്രധാന ശീലമാണ് ശുചിത്വം ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതിലൂടെ കൊറോണ വൈറസിനെതിരെ നമ്മൾ പൊരുതുകയാണ് കൊറോണ പെരുകുന്ന ഈ സാഹചര്യം ഇല്ലാതാക്കാൻ വേണ്ടി സർക്കാറും ആരോഗ്യപ്രവർത്തകരും പോലീസും സന്നദ്ധസംഘടനകളും ഉറക്കമൊഴിച്ചു ഒറ്റക്കെട്ടായി പോരാടുകയാണ് അതിന്റെ ഭാഗമായാണ് ഈ ലോക്ഡൗൺ . നമ്മുടെ ഓരോരുത്തരുടെയും പൂർണ്ണ സഹകരണം ആവശ്യമാണ് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക പുറത്തുപോയി വന്ന ശേഷം ശരീരം വൃത്തിയാക്കുക എന്നീ കടമകൾ നിറവേറ്റുകയും സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റേയും നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുകയും ചെയ്യുക ലോകത്ത് ഇരുപത് ലക്ഷത്തിൽ പരം ആളുകൾ കോവിഡ് ബാധിച്ച് കഷ്ടപ്പെടുമ്പോഴും ഒരു ലക്ഷത്തിലധികം പേർ കോവിഡ് ബാധിച്ച് മരിക്കുമ്പോഴും പലർക്കും ഈ മഹാമാരിയുടെ ഗൗരവം എത്രത്തോളം ആണ് എന്ന് മനസ്സിലായിട്ടില്ല വ്യക്തമായ ചികിത്സകളോ മരുന്നുകളോ ഈ രോഗത്തിന് ഇല്ലാത്തതിനാൽ ഈ മഹാമാരിയെ തുരത്തുന്നതിനായി യുക്തിപൂർവ്വം ഉള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്

പല രാജ്യങ്ങളും കൊറോണ ചികിത്സയ്ക്കായി രോഗികളിൽ നിന്നും അമിതമായി പണം വാങ്ങുമ്പോഴും നമ്മുടെ ഭാരതം സൗജന്യമായാണ് ചികിത്സ നടത്തുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പൂർണമായ അഭിപ്രായ ഐക്യത്തോടെ ഉള്ള പ്രവർത്തനം കൊണ്ട് മാത്രമേ വലയം ചെയ്തിരിക്കുന്ന ഈ മഹാമാരിയിൽ നിന്ന്  ജനതയെ രക്ഷിക്കാനാവുകയുള്ളു വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയിൽ മുമ്പിലും ജീവിത നിലവാരത്തിലും പരിസരശുചിത്വം അടക്കമുള്ള കാര്യത്തിലും പുറകിലുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ സാംക്രമിക രോഗങ്ങൾക്ക്സമൂഹ വ്യാപനം ഉണ്ടായാൽ മറ്റ് എവിടുത്തെക്കാളും വലിയ ദുരന്തത്തിലാണ് നാം എത്തുക എന്നാൽ യഥാസമയം ഇടപെട്ട് കൊറോണയുടെ സമൂഹ വ്യാപനത്തെ തടഞ്ഞുനിർത്താൻ ഒരുപരിധിവരെ നമ്മൾക്ക് സാധിച്ചിട്ടുണ്ട് കോവിഡിനോടുള്ള നമ്മുടെ പോരാട്ടത്തിൽ രാഷ്ട്രീയ ഭിന്നതകൾ ഒന്നുമില്ല

എന്നാൽ നമ്മുടെ ഭരണനിർവഹണ സംവിധാനത്തിന് എല്ലാ ശാഖകളും തങ്ങളുടേതായ നിലയിലുള്ള ഇടപെടലിന് പര്യാപ്തമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട് ഭരണകൂടത്തിന്റെ പക്കലുള്ള സാമ്പത്തിക വിഭവങ്ങൾ അത്യന്തികമായി ഈ രാജ്യത്തെ ജനങ്ങളുടേതാണ് നികുതിദായകർ സർക്കാറിനെ ഏൽപ്പിച്ച പണമാണത് ഈ പണം ഏറ്റവും ഫലപ്രദവും സുതാര്യവും സത്യസന്ധവുമായ രീതിയിലും താഴെത്തട്ടിലുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായാണ് വിനിയോഗിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കണം

ലോകത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള മഹാമാരികൾ ആയ പ്ലേഗ് , എബോള , സിക തുടങ്ങിയവയെ പ്രതിരോധിച്ചത് പോലെ നോവൽ കൊറോണാ വൈറസ് എന്ന മഹാമാരിയേയും നമ്മൾ പ്രതിരോധിക്കുകയു അതിജീവിക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയോടെ

അഭിനവ് കെ കെ
IX C അഭിനവ് കെ കെ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം